മുംബൈ: ദാനം ചെയ്യുന്നതില്‍ റെക്കോര്‍ഡ് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ ഒരുപക്ഷേ അത് ഇനി വേദാന്ത ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്‍െറ പേരിലാവും. സമ്പാദിച്ചു കൂട്ടിയാല്‍ മാത്രം പോരാ മറ്റുള്ളവര്ക്ക് പ്രയോജനപ്പെടുത്തുക കൂടി വേണമെന്ന തിരിച്ചറിവിലേക്ക് നീങ്ങിയ അതിസമ്പന്നരില്‍ അവസാനയാളാണ് അനില്‍ അഗര്‍വാള്‍. സ്വന്തം സമ്പാദ്യത്തിന്െറ 75 ശതമാനവും ഇങ്ങനെ വിനിയോഗിക്കാന്‍ പോവുകയാണെന്നാണ് അദ്ദേഹത്തിന്‍െറ പ്രഖ്യാപനം. ഒന്നും രണ്ടുമല്ല, 350 കോടി ഡോളര്‍ (21,000 കോടി രൂപ) ആണ് അദ്ദേഹത്തിന്െറ ആസ്തി. ദാരിദ്ര്യ, നിര്മാര്ജനം, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പദ്ധതികളാണ് അദ്ദേഹം മനസ്സില്‍ കാണുന്നത്. കുടുംബത്തിന്‍െറ സമ്മതത്തോടെയാണിത്. പട്നയില്‍ ജനിച്ച് സ്ക്രാപ് ബിസിനസില്‍ തുടങ്ങിയ അനില്‍ അഗര്‍വാള്‍ സെസ സ്റ്റെര്‍ലൈറ്റ്, കെയ്ന്‍ ഇന്ത്യ തുടങ്ങിയ മുന്നിര വ്യവസായങ്ങളുടെ ഉടമയാണ്്. ഇതേ മാതൃക മുമ്പ് കാട്ടിയ ബില്‍ ഗേറ്റസുമായുള്ള കൂടിക്കാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 2,800 കോടി ഡോളറായിരുന്നു ഗേറ്റ്സ് സമൂഹത്തിന് സംഭാവന ചെയ്തത്.
ഇന്ഫോസിസിന്െറ സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ അടുത്തിടെ 225 കോടി രൂപ ബംഗളൂരു ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് തലച്ചോര്‍ സംബന്ധമായ പഠനത്തിന് സംഭാവന ചെയ്തിരുന്നു. ഇന്‍ഫോസിസ് സ്ഥാപകരില്‍ മറ്റൊരാളായ നന്ദന്‍ നിലേകനി നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്പെഡ് ഇക്കണോമിക് സയന്സിന് 480 കോടി രൂപ നല്കിയിരുന്നു. തന്െറ 1,600 കോടി ഡോളര്‍ ആസ്തിയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്ത്തനത്തിന് വിനിയോഗിക്കുമെന്ന് വിപ്രോയുടെ അസിം പ്രേംജിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്ക് ബ്രോക്കര്‍ രാകേഷ് ജുന്‍ജുന്‍വാല (125 കോടി ഡോളറിന്െറ 25 ശതമാനം), എച്ച്.സി.എല്‍ ചെയര്‍മാന്‍ ശിവ് നാടാര്‍ (1,100 കോടി ഡോളറിന്െറ 10 ശതമാനം), ജി.എം.ആര്‍ ചെയര്‍മാന്‍ ജി.എം. റാവു (260 കോടി ഡോളറിന്െറ 12.5 ശതമാനം) എന്നിവരും നേരത്തേ സംഭാവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

No comments:
Post a Comment