മാതൃക മനുഷ്യൻ മഹാനായ മനുഷ്യൻ അനുകരണീയൻ എന്നെല്ലാം
പറഞ്ഞാൽ നല്ല മനസുള്ളവർക്കു ,സാമാന്യ
ബുദ്ധിയുള്ളവർക്ക് മനസിലാകും അവർ
അതിന്റെ നല്ല അർത്ഥമാണ് മനസിലാക്കുക
യുക്തിപൂർവ്വം ആദർശത്തിന്നനുസരിച്ചെ അനുകരിക്കുകയുള്ളൂ
മുഹമ്മദ്
നബിയെ മാതൃകയാക്കുക എന്ന് പറഞ്ഞാൽ ഇരുപത്തഞ്ചാം
വയസിൽ കല്യാണം കഴിക്കുക ,തന്നെക്കാൾ
മുതിർന്നവരെ ,പ്രായം കുറഞ്ഞവരെ വിവാഹം
കഴിക്കുക എന്നല്ല അനുകരിക്കുക എന്നത്
കൊണ്ടുള്ള വിവക്ഷ സാഹചര്യം
സമൂഹം എല്ലാം കണക്കാക്കി വിവേകപൂർവ്വം
നല്ലത് ഉൾക്കൊള്ളണം എന്നതാണു സാമാന്യ ബോധമുള്ളവർ മനസിലാക്കുക കുബുദ്ധികളുടെ
കുതർക്കം ആരും കാതൊർക്കില്ല
മഹാത്മാ ഗാന്ധി മഹാനായത് അദ്ദേഹം
ശൈശവ വിവാഹം നടത്തിയതിനാലാണെന്നു
ഒരു യുക്തിവാദിയും ഭക്തിവാദിയും
പറയില്ലല്ലോ
ശ്രീ ബുദ്ധനും ശ്രീ നാരായണ
ഗുരുവും നമ്മുടെ പ്രധാന മന്ത്രി
മോഡിയും ഭാര്യെ ഉപേക്ഷിച്ചതിനാൽ അത്
അനുകരണീയമാണെന്നാരും പറയില്ല ഭാര്യെ ഉപേക്ഷിച്ചു
എന്നതിന്നാൽ അവരുടെ മാഹാത്മ്യത്തെ അതൊരിക്കലും
കുറക്കുകയുമില്ല അതിനെല്ലാം കാരണമുണ്ടാകും വാദ പ്രതിവാദങ്ങളിൽ
അനവസരത്തിലും ,അനുചിതമായും ഉദാഹരണങ്ങൾ സാധാരണക്കാർ മുതൽ ബുദ്ധിജീവികൾ
വരെ എടുത്തു കാണിക്കും
എന്നാൽ വിവേകമുള്ളവർ നല്ലതേ അനുകരിക്കൂ ആലോചിച്ചേ അനുകരിക്കൂ
പൊതു തത്വത്തിനു അപവാതങ്ങൾ ഉണ്ടാകാം
അപൂർവ സന്ധർഭങ്ങളുണ്ടാകാം സന്ദർഭങ്ങളിൽ
നിന്നടർത്തിയുള്ള ഉദ്ധരണികളെ നമ്മൾ വിവേക
പൂർവ്വം ജാഗ്രതയോടെ മനസിലാക്കണം മുഹമദ്
നബിയെ അനുകരിക്കുക എന്നത് കുറ ആണ്
മുസ്ലീങ്കളെ ,മനുഷ്യരെ ആഹ്വാനം ചെയ്തതും
ഇത്തരത്തിലാണ് പ്രവാചകൻ എന്ന നിലയിൽ
അദ്ദേഹത്തിനു ചില പ്രത്യേക
നിബന്ധനകൾ ,നിയമങ്ങൾ അനുവദിച്ചിട്ടുണ്ട് അതെല്ലാം
അനുകരിക്കണമെന്ന പരിതിയിൽ വരില്ല
വിവാഹ പ്രായ കാര്യത്തിലും നാട്ടിലെ
നിയമം അനുസരിക്കണം അതിൽ ഇളവ് കിട്ടാൻ
മതം പറയുന്നവന്റെ മനസ്
മനസിലാക്കാവുന്നതെ ഉള്ളൂ
വയസിന്റെ കാര്യത്തിലും അപൂർവങ്ങളിൽ അപൂർവ്വം സന്ദർഭത്തിൽ അപവാദങ്ങൾ
,ഒഴിവ് കിഴിവുകൾ ആവാം കടും
പിടുത്തം നല്ലതല്ല അത് മനുഷ്യ
പ്രകൃതമല്ല പ്രകൃതി
നിയമങ്ങൾക്കനുസരിച്ചതല്ല
No comments:
Post a Comment