Friday 6 March 2015

അടച്ചു ആക്ഷേപിക്കരുത്



ഞാൻ ആസ്വദിച്ച ,ആലോചിച്ച ഒരു വിഷയത്തെ കുറിച്ചു പ്രതികരണം എഴുതിയ ഉടനെ താങ്കളുടെ പോസ്റ്റ്കണ്ടു അതിൽ പറയുന്ന ഓം ശാന്തി നോവലിലെ പ്രമേയം മഹാത്മായുടെ മക്കളെ നന്നായി വളർത്താതിനെ കുറിച്ചാണ് മക്കൾ ഗുരുത്വം കെടുന്നതിന്നു തന്തക്കു വിളിക്കുന്നത് ശരിയാണൊ ? നൂഹ് നബിക്കും ഇത്തരം ഒരു മകന്നുണ്ടായിരുന്നു ആരും നൂഹ് നബിയെ കുറ്റം പറയുമോ ? മുഹമദ് നബി ആരെയും ചീത്ത വിളിക്കരുതെന്നാണു പഠിപ്പിച്ചത്  അന്യ മത സ്തർ ആദരിക്കുന്നതിനെ ,അല്ലെങ്കിൽ  അവരുടെ മാതാപിതാക്കളെ ദുഷിച്ചു പറഞ്ഞാൽ അവർ തിരിച്ചും പ്രതികരിക്കും  അതിനാൽ നായിന്റെ മോനെ എന്ന വിളി ഒഴിവാക്കുകയാണ് ഭൂഷണം
പിന്നെ നായ ബുദ്ധിയുള്ള നന്ദിയുള്ള പലരുടെയും ഓമന മൃഗമാണ്‌i അവ കുറ്റവാളികളെ കണ്ടെത്താൻ സഹായിക്കുന്നു കാവൽ നില്ക്കുന്നു കണ്ണു കാണാത്തവരെ സഹായിക്കുന്നു  ആരോരും ഇല്ലാത്താത്തവരെ ആശ്വാസം നല്കി കൂട്ടാകുന്നു
ആയതിനാൽ നായ വർഗത്തെ അടച്ചു ആക്ഷേപിക്കരുത് എല്ലാറ്റിലും നന്മ കാണാൻ ശ്രമിക്കുക   നായയെ നമുക്ക് ഹരാമാണെങ്കിലും  അവയെ പോലും വെരുക്കരുതെന്നാണല്ലോ നബി പഠിപ്പിച്ചത്  വഴിയിൽ ദാഹിച്ചു വളഞ്ഞ നായയെ കണ്ട റസൂൽ പ്രയാസപ്പെട്ടു സാധു ജീവിക്ക് ദാഹ സമനത്തിന്നു അറുതി വരുത്തിയ പുണ്യവാന്റെ മാതൃക നമുക്കെന്നും വെളിച്ചമാകട്ടെ

വഴിയിൽ അപകടത്തിൽ പെട്ടു സഹായത്തിനു കേഴുന്നവരെ കണ്ടില്ലെന്നു നടിച്ചു വാഹനത്തിൻ വേഗത കൂട്ടുന്നവരെ നമുക്ക് അവഗണിക്കാം അവര്ക്കും നല്ല ബുദ്ധിക്കായി  പ്രാർത്തിക്കാം നമ്മെ കൊണ്ടാവും വിധം പ്രവര്ത്തിക്കാം5/3/20015




No comments:

Post a Comment