Saturday 29 November 2014

NOTE CHANGES

മാറ്റങ്ങൾ, പുരോഗതി,
 കാണാതിരിക്കരുത്

താങ്കളുടെ ചാവക്കാട്ടെക്കുള്ള ആദ്യ യാത്രയുടെ അനുസ്മരണ വായിച്ചപ്പോൾ എന്താ എന്റെ അനുഭവവും ഒന്ന് അയവിരക്കിയാലെന്ന ആലോചന വന്നതും ഈ വരികൾ ഉണ്ടായതും  ഞാൻ പത്താം തരത്തിൽ പഠിച്ചിരുന്ന 1968 ലാണു ആദ്യമായി കുന്നകുളം അപ്പുറം തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തത് എന്റെ പരിമിതികൾ കാരണം എന്നെ സ്കൂളിൽ നിന്നുള്ള എക്സ്കർഷനോന്നും വീട്ടില് നിന്ന്   വിടുമായിരുന്നില്ല

കടൽ കാണണമെന്ന എന്റെ ആഗ്രഹം മനസ്സിലാക്കി എന്റെ സഹോദരൻ അബ്ദുൽ ലത്തീഫും ,എളാപ്പയുടെ മകൻ അബു ഹുരൈരയും കൂടി പഴഞ്ഞിയിൽ നിന്ന് ബസിൽ കുന്നകുളത്ത് ചെന്ന് ചാവക്കാട്ടെക്കുള്ള ബസ് മാറി കയറി ചാവക്കാട് കോടതിയുടെ മുന്നില് ബസിറങ്ങി  അന്ന് ഇന്നത്തെ പോലെ ഓട്ടോ സൗകര്യം ചാവക്കാടും കുന്നംകുളത്തും ലഭ്യമായിരുന്നില്ല  പിന്നെ ടാക്സി കാറുകളും വളരെ അപൂർവ്വം കാശും വളരെ  തുച്ചം

അതിനാൽ നട്ടുച്ച സമയമായിട്ടും കടുത്ത വെയിലുണ്ടായിട്ടും ബ്ലാങ്ങാട് കടപ്പുറം വരെ നടന്നു  കടൽ ആദ്യമായി കണ്ടതും അന്ന് കാറ്റു കൊണ്ട് കടൽ തീരത്ത് നടന്നതും കക്കയും ശങ്കും പറക്കി കൊണ്ടു പോയി കൂട്ടുകാർക്ക് കൊടുത്തതും അന്നത്തെ ആ സൌഹൃതങ്ങളും ,അന്നത്തെ ഇല്ലായ്മകളിലെ ,ദരിദ്ര്യത്തിന്നിടയിലെ കൂട്ടായ്മകളും ലാളിത്യവും നിഷ്കളങ്ക സ്നേഹവും ഇന്നോർക്കുമ്പോൾ  ഇന്നത്തെ ഭൌതിക പുരോഗതിയുടെ ,സൌകര്യങ്ങളെ കുറിച്ചു നമുക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകേണ്ടതാണ് നല്ല ഓർമകളെ ഒർമിച്ചങ്ങനെ ജീവിക്കുന്നു
അന്ന് കുന്നംകുളത്തോ ,ചാവ്ക്കടൊ ഇന്നത്തെ പോലെ അധികം ബസോ ,കാറോ ഉണ്ടായിരുന്നില്ല  ഓട്ടോ ഉണ്ടായിരുന്നതായി തോന്നുന്നില്ല മിക്ക കെട്ടിടങ്ങളും ഓടിട്ടതൊ ,ഓല മേഞ്ഞതോ ആയിരുന്നു അപൂർവം ചില കെട്ടിടങ്ങൾ മാത്രമായിരുന്നു കൊങ്ക്രീറ്റ് ടെരസുകൽ  ചുറ്റുമതിലുകൽ ഉള്ള വീടുകൾ കണ്ട ഓർമയില്ല  ഒരൊറ്റ പർദ്ദ ധാരിയെ പോലും കണ്ടതായി ഓർക്കുന്നില്ല പാന്റ്സ് ധരിച്ചവരും ഉള്ളതായി ഓർക്കുന്നില്ല  ചില വീടുകള്ക്ക് ചുറ്റും ഓല കൊണ്ടും മുള കൊണ്ടും വേലി ഉള്ളതായി ഓർക്കുന്നു  ടാറിട്ട റോഡുകളും വളരെ അപൂർവം പഴഞ്ഞിയിൽ നിന്ന് അക്കികാവിലെക്കും ,കുന്നകുളം പാരെംബാടത്തെക്കുമുള്ള റോഡുകളും ടാരിട്ടതായിരുന്നില്ല  കുന്നംകുളത്തും ചാവക്കാട്ടും ബസ് സ്റ്റാണ്ട് ഉണ്ടായിരുന്നില്ല  ഓരോ വലിയ ബസ് സ്റൊപ്പുകൾ മാത്രമാണുണ്ടായിരുന്നത് പോലീസുകാരും അപൂർവമായിരുന്നു അവരുടെ വേഷം ഹാഫ് ട്രൌസറും ഉയര്ന്നു അധികാര ഗരിമ കാണിക്കുന്ന തൊപ്പിയും അരപട്ടയും കാല്പട്ടയും തോല് ഷൂസുമായിരുന്നു അന്ന് പഴഞ്ഞിയിൽ ഒരു പോലീസ് ഔട്ട്‌ പൊസ്റ്റുണ്ടായിരുന്നു  അതിലെ കടന്നു പോകുന്ന വലിയ വാഹനങ്ങൾ അവിടെ അറിയിച്ചേ കടന്നു പൊയിരുന്നുള്ളൂ
അന്ന് ഇന്നത്തെ പോലെയുള്ള സിനിമ തിയെടരുകൾ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല ഞാൻ അന്ന് സിനിമ കണ്ടിട്ടില്ല  അന്നും പഴഞ്ഞിയിൽ ഓല മേഞ്ഞ സിനിമ കൊട്ടക ഉണ്ടായിരുന്നു
ചാവക്കാട് അന്നെത്ര ഒലകുടിലുകളാണു ഉണ്ടായിരുന്നത്  എന്റെ ഗ്രാമമായ അയിനൂരിൽ അന്ന് ഉണ്ടായിരുന്ന വീടുകളിൽ അധികവും ഓട് മേഞ്ഞതതോ ഓല മേഞ്ഞതോ ആയിരുന്നു  അയിനൂരിൽ അന്ന് മുഴുവന്നും കൊങ്ക്രീറ്റ്  ടെരസിട്ട  വീടുണ്ടായിരുന്നില്ല
റേഡിയോ ഉണ്ടായിരുന്ന വീടുകളും അപൂർവം
അന്ന് രേഡിയൊക്കും ,സൈക്കളിന്നു പോലും ലയിസൻസ് എടുക്കണമായിരുന്നു
അധികം ആളുകളും ചെരിപ്പ് ധരിക്കുന്ന പതിവുള്ളവരായിരുന്നില്ല  ഷർട്ടിടാതെ ബനിയൻ മാത്രം ധരിച്ചു പൊതു സ്ഥലത്ത് നടക്കാൻ അന്നാർക്കും   ഒരു പ്രയാസവും ഉണ്ടായിരുന്നില്ല
മാക്സിയും പര്ടയും  ചിരിടാരും തുടങ്ങിയ എത്ര വേഷ വിധാനങ്ങൾ വന്നു
മുണ്ടും ചട്ടയും ദാവണിയും രൗക്കയും കോണകവും കാച്ചിയും കാല യവനികയിൽ പെട്ടു അകന്നു പോയി
 
വൈദ്യുതിയുള്ള വീടുകൾ വളരെ വിരളം
ടെലിവിഷൻ കമ്പൂട്ടർ എന്നിവയെ കുറിച്ചു കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല
മൊബയിൽ ഫോണ്‍,ഇന്റർ നെറ്റ് എന്നിവയെ കുറിച്ചു സ്വപ്നം കാണാൻ ,അവയെ കുറിച്ചു എന്തെങ്കിലും ധാരണ വേണ്ടെ?
കാലം കാള വണ്ടി പോത്ത് വണ്ടി യുഗത്തിൽ നിന്ന് ആധുനിക ഓട്ടോ യുഗത്തിലേക്ക് കുതിച്ചത് എന്ത് വേഗത്തിലാണ്

നാടിൻ പുരോഗതിയുടെ വേഗം പോര പോരാ എന്ന പല്ലവി ആവർത്തിച്ചു കൊണ്ടിരിക്കും മാറ്റുവിൻ ചട്ടങ്ങളെ മാറുവിൻ ജനങ്ങളെ എന്ന മുദ്ര വാക്യം മുഴങ്ങി കൊണ്ടിരിക്കും  അതല്ലേ ജീവിത ചലനങ്ങൾ ചാലകങ്ങൾ ?
ജീവിതാന്ത്യംവരെ  ഓർമ നില നിന്നാൽ അത് വലിയ ഒരു അനുഗ്രഹമാണ്  ഓർമ നില നിർത്തിയ ലോകത്തെ നില നിർത്തുന്ന ശക്തിയെ നമിക്കുന്നു  പ്രാർത്തനകളൊടെ

Saturday 22 November 2014

god and satan

ദൈവം ഒരു പൂജ്യം ,ദൈവം പൂജ്യൻ
ദൈവം ഒന്നുമല്ലാത്ത ഒരു വാസ്തവം
വസ്തുവല്ലെന്നതാണു വാസ്തവം
വാസ്തവം എന്താണെന്നതാർക്കും അറിയില്ലെന്നതാണ്
അറിയില്ലെന്നതാണ് ,അറിവ് ,വസ്തുത ,വാസ്തവം

ആദ്യത്തിന്നും അന്തത്തിന്നും മദ്യത്തിലാണു പൂജ്യം
പൂജ്യത്തിനു വെറും പൂജ്യം എന്നാൽ വിലയില്ലല്ലോ
പൂജ്യത്തിൻ വില നിശ്ചയിക്കുന്നത് സ്ഥാനം നോക്കിയല്ലേ
ഉന്മക്കും ഇല്ലായ്മക്കുമിടയിലാണു പൂജ്യത്തിൻ സ്ഥാനം

നിഷേധാത്മ ശക്തികൾക്കും ക്രിയാല്ത്മ ശക്തികൾക്കും
മധ്യത്തിലാണ്‌ ന്യൂക്ലിയസ് ,നിഷേധ ചാലകങ്ങൾക്കും
അനുകൂല ചാലകങ്ങൾക്കും ഇടയിൽ നിസ്പക്ഷനാം
ന്യുട്രൽ എന്നാ ശക്തിയാണൊ ദൈവം ?ദൈവം നിഷ്പക്ഷനല്ല
എന്നതാണു വസ്തുത ,സത്യത്തിൻ സല്കാര്യത്തിൻ പക്ഷപാതി

അസത്യത്തിൻ മൂർത്തിയാം സാത്താന്റെ എതിർ പക്ഷപാതി  

Thursday 20 November 2014

TIME AND TRENDS

വേഷങ്ങൾ ,ഭാഷകൾ മാറുന്നു മരിക്കുന്നു നശിക്കുന്നു

വേഷങ്ങൾ ,ഭാഷകൾ മാറുന്നു മരിക്കുന്നു നശിക്കുന്നു
സംസ്കരിക്കുന്നു നശിക്കുന്നു നശിപ്പിക്കുന്നു വളർത്തുന്നു
വളം വളർത്താനാനുതകുന്നു ,ഒന്ന് നശിച്ചാൽ മറ്റൊന്നിനു വളം
ശവമൊരു വളം ,ശവം സംസ്കരിക്കുന്നു ,സംസ്കരിക്കപെടുന്നു

കാലം കോലം മാറ്റുന്നു കോലം കത്തിക്കുന്നതും ഒരു സമര മുറ
വേഷം കെട്ടുന്നതും ഒരു സമര മുറ ,,വേഷമില്ലാതെയുമാകാം
ഭാഷാർത്തവും      മാറുന്നു ,മാറ്റുന്നു മരിക്കുന്നു സംസ്കരിക്കുന്നു  
വട്ട് ,അടിപൊളി ലവ് ജിഹാദ്  മാറിയ ഭാഷ ശകലം
വട്ട് വട്ടനെ ഉള്ള വട്ടത്തിലുള്ള മര കാർഷിക ഉപകരണം
വട്ടും ഉരുളും തുമ്പിയും പോയ കാല തേക്കുപകരണങ്ങൾ
തേക്ക് പഴയ കാല ജല സേചന രീതി ,കാള തേക്ക്
തേക്ക് കൊട്ട ,തോല് തുമ്പി കമ്പ കയറും തുമ്പി കയറും
നുകവുമായി ബന്ധിക്കുന്ന വെള്ളം കാള വലിച്ച് പടുക്കയിലെത്തിക്കും
കാലം പോയി ,വട്ടും ഉരുളും കാല യവനികയിൽ ഓർമയായി
കാലം മാറി ഭാഷ മാറി വേഷം മാറി രീതികൾ,നീതികൾ മാറി
തൊപ്പി പാള തൊപ്പി ,തൊപ്പികുട ഓല കുട ഓല പുര
റവുക്ക കോണം താർ പാവാട കമ്മീസ് മുല കച്ച ദാവണി
കാലം മാറി കോലം മാറി വേഷം മാറി ഫേഷൻ മാറി
വേഷമില്ല കാലം മാറി  വേഷമില്ല ഫേഷൻ വന്നു കലി കാലം
http://pmmohamadalis.blogspot.in/
http://blog.manoramaonline.com/httppmmohamadaliblogspotin









Tuesday 18 November 2014

god: Joint Presser of India & Australia

god: Joint Presser of India & Australia

മനസിന്റെ അയവിറക്കൽ മാനസിക സംഘര്ഷത്ത്തിന്നു അയവും ആശ്വാസവും നല്കും പ്രത്യേകിച്ചും ശൈശവ ഒർമകളാകുംബൊൽ അവ ശൈശവ ചാപല്യവും ,നർമവും നിർമലതയും നിറഞ്ഞതായിരിക്കും സന്തൊഷകരമായാലും സന്താപകരമായാലും ഉപകാരപ്രതമായ ഓർമ നിലനില്കട്ടെ ,ആശിക്കുന്നു ,ആശംസിക്കുന്നു ,പ്രാർഥിക്കുന്നു



ചില യുക്തിവാദികളും ,ബുദ്ധിജീവികളും ദൈവത്തിനു ഇങ്ങനെ ചെയ്തുകൂടെ ദൈവം എന്താ ഇത്ര ക്രൂരനോ എന്നും മറ്റും പറയുമ്പോലെ



എന്താ വക്കീലെ കുറ്റം ചെയ്തവനും ,പ്രേരണ ,സഹായം ചെയ്തവന്നും ശിക്ഷ ഉണ്ടാകുമെന്നരിയാത്തവരുണ്ടൊ? നിയമം അറിയിഞ്ഞില്ലെന്നത് ഒഴിവ് കഴിവല്ലെന്നതും എല്ലാവർക്കും അറിയില്ലേ ?ഇഗ്നനരൻശ്യ ജുരിസ് നോ എക്സുസറ്റ്



വിഷമിക്കാതെ എല്ലാം വിഷമാണെന്ന ചിന്ത വിഷാദത്തിലേക്കു നയിക്കും





രഹസ്യം  ചോർത്തുന്നത് ശരിയൊ?



പുല്ലിനെയും രൊമത്തേയും പോലും നിസ്സാരവൽക്കരിക്കരുത്

രണ്ടും വിലയുള്ളതാണ് കഷണ്ടിക്കാരനും പശുവിന്നും വിലയറിയാം

രോമത്തിൻ വിലയറിയാൻ രാമേശരത്തൊ ,തിരുപ്പതിയിലോ ,ബൂട്ടി പാർലരിലൊ അന്വേഷിക്കുക ,പുല്ലിൻ വില പാൽക്കാരന്നും പറയും  



ബഹുമാനപെട്ട പ്രധാന മന്ത്രി മൊഡിജി താങ്കൾക്കു മനം മാറ്റം ഉണ്ടായതായി കരുതട്ടെ തെറ്റുകൾ പറ്റാത്തവരില്ല ചിലർക്ക് തെറ്റ് പറ്റിയാൽ അത് പരസ്യമായി അംഗീകരിക്കാൻ വൈമുഖ്യം ഉണ്ടാകാം അതും മനുഷ്യ സഹിതം സഹജം  തെറ്റ് തെറ്റാണെന്നു മനസിലാകുമ്പോൾ തിരുത്തുന്നവർ നല്ലവർ മഹത്തുകൾ മഹാന്മാരായ അശോക ചക്രവര്ത്തിയെ ,പോലെ ,മൂസ നബിയെ പോലെ മഹത്തായ സൽഭരണം കാഴ്ച വെക്കാൻ താങ്കളെ സർവ ശക്തൻ തുണക്കട്ടെ



മഹാത്മാ ഗാന്ധിജിയെ പോലെ ആത്മാർഥതയും,സത്യസന്ധതയും ,സമ ചിന്തയും ,സർവ മത സഹിഷ്ണുതയും അഹിംസയും താങ്കളുടെ ചിന്തയിലും പ്രവർത്തികളിലും ഭരണത്തിലും വിലസട്ടെ ,വിളയാടട്ടെ


Joint Presser of India & Australia

Monday 17 November 2014

BIRTH DAY

മൌലിദ്  കേരളത്തിൽ

മുസ്ലിന്മിങ്ങൾ നബി തിരുമേനിയെ അനുകരിക്കരുതെന്നോ ,ആദരിക്കരുതെന്നോ ,നബിയുടെ അപദാനങ്ങൾ ,ഗുണങ്ങൾ വിവരിച്ചു സാഹിത്യ സൃഷ്ടി നടത്തരുന്നതു എന്നോ ഒരു പ്രസ്ഥാനക്കാരും പറഞ്ഞതായി അറിയില്ല

എന്നാൽ നബിയെ അനുകരികരിക്കെണ്ടതു ,ആദരിക്കെണ്ടതു നബിയുടെ ചര്യകൾ ,രീതികൾ നീതികൾ വചനങ്ങൾ പ്രവർത്തനങ്ങൾ എന്നിവ കുർ  ആൻ അടിസ്ഥാന പ്രമാണമായി ജീവിച്ചു കൊണ്ടാണു

പ്രവാചക സ്നേഹം പ്രകടിപ്പിക്കാൻ ഗദ്യ പദ്യ സാഹിത്യ കൃതികൾ aഅവ പ്രചരിപ്പിക്കുന്നതും നല്ലതാണ്  അവ പ്രവാചകന്റെ ആദർശങ്ങളെ  പ്രചരിപ്പിക്കുന്നതായിരിക്കനം അതിന് അനുവദനീയ അന്തസുള്ള ,സന്മാര്ഗ സഭ്യതക്കനുസരിച്ച കല കേളികളുമാകാം

നബി ജനിച്ച മക്കയും മറവ് ചെയ്യപെട്ട മദീനയിലും നബിയുടെ ജന്മ ദിനം മുടക്ക്‌ ദിനമല്ല  സൗദി അരെബ്യിൽ മൌലിദ് പാരായണങ്ങൽ നടക്കുന്നില്ല
നബിയുടെയൊ ,സഹാബത്തിന്റെ യോ മക്ബറ കെട്ടി ആരാധിക്കുന്നില്ല
അങ്ങനെ മക്ബറ കെട്ടി ആദരിക്കണമെന്ന് നബി പറഞ്ഞിട്ടില്ല

എന്നാൽ കാലത്തിന്നൊത്ത രീതിയിൽ നബിയെ ,മഹാന്മാരെ ആദരിക്കാം അത് കുർ ആണിന്റെ  ഹദീസിന്റെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച്ചായിരിക്കണം  നമ്മുടെ നാട്ടിലെ മകാമുകളിലും മക്ബറ കളിലും  നടക്കുന്നത്  ല ഇലാഹ  ഇല്ലള്ള  ,എന്നr സത്യാ സാക്ഷ്യത്തിന്നു യോജിക്കുന്ന നടപടികലാണൊ  ആരാധനക്കർഹൻ വേറെ ആരുമില്ല ,അഹതായ ,സമദായ അക്ബർ ആയ റബുൽ ഇസ്സത്തോഴികെ എന്നല്ലേ  നാമെല്ലാം നിത്യവും ഓർക്കുന്ന ഓർമിപ്പിക്കുന്ന അഫ്സലുൽ ദിഖർ


നമ്മുടെ കർമങ്ങൾ നന്മ വര്ധിപ്പിക്കുന്ന തിന്മ തടയുന്ന ആരാധനയായി അല്ലാഹു സ്വീകരിക്കട്ടെ   അതായിരിക്കട്ടെ നമ്മുടെ നമസ്കാരം എന്ന ശ്രേഷ്ഠ അനുഷ്ടാനം   നമസ്കാരത്തിലെ  നമ്മുടെ ശപതം ഏക്‌  ഇലാഹിനെ മാത്രം     ആരാധിക്കുകയുള്ളൂ   എന്ന ശപതം നിഷേധിക്കുന്ന നിഷേധികളിൽ ,അഥവാ കാഫിറുകളിൽ അല്ലാഹു പെടുത്തരുതേ എന്നും ഏക ഇലാഹിന്റെ  കല്പനകൾ അനുസരിക്കുന്ന ,അതി ന്നായി സർവം സമർപ്പിക്കുന്നു എന്ന് നിത്യവും പലവട്ടം നമസ്ക്കാരത്തിൽ പറയുന്നവരല്ലേ മുസ്ലീങ്ങൾ

Sunday 9 November 2014

sacrifice

തേങ്ങ മുട്ട അഭിഷേകം   മുട്ട റ ക്കൽ      എന്നതിന്റെ  ഐത്യഹ്യം/പൊരുൾ അറിയുവാനുള്ള കൗതുകതൊടെ ഗൂഗിളിൽ ഒന്ന് പരതിയപ്പൊലാണു കല്ലി വല്ലി എന്നാ ബ്ലോഗിൽ എത്തുകയും ബ്ലോഗ്‌ ലോകത്തും വിഭാഗീയതയും കക്ഷി രാഷ്ട്രീയവും കലഹവും ഗ്രൂപ്പ്‌ പോരാട്ടങ്ങളും ഉണ്ടെന്ന പരമാർത്ഥം ബ്ലോഗ്‌ ലോകത്ത് പിച്ച വെച്ച് നടക്കാൻ ആഗ്രഹിക്കുന്ന ഈ പാവം മുടന്തൻ മുഹമദലി മനസിലാക്കുന്നത്  എന്റെ  സംശയം മുക്കണ്ണൻ ,തേങ്ങയെ എന്തിനാണു  ഇങ്ങനെ  തല്ലിയുടക്കുന്നതു ? ഒരു ബലി തന്നെ അല്ലെ ? ഒരു ജീവനെ നശിപ്പിക്കൽ ? ഇഷ്ടപ്പെട്ട ഒന്നിനെ തെജിക്കൽ ത്യാഗം  ബലി  പെരുന്നാൾ പോലെ

ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കുക അല്ല എരിയാനനാണീഷ്ടമെങ്കിൽ അതും അതും ആകാം

1,2, അവിശ്വാസികളെ  നിങ്ങൾ ആരാധിച്ചു  വരുന്നതിന്നെ ഞാൻ  ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ  നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു  വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം  112 ഖുറാൻപറയുക   അള്ളാഹു  ഏകനാണ്    അള്ളാഹു  ഏവർക്കും  ആശ്രയമായിട്ടുള്ളവനാണ്   അവൻ  ജന്മം  നൽകിയിട്ടില്ല  ,ജനിച്ചിട്ടുമില്ല
അവന്നു  തുല്യനായി  ആരും  ഇല്ലതാനും   അദ്ധ്യായം  112 ഖുറാൻ21-07-2014
    പെരുമ നടിക്കൽ           അദ്ധ്യായം       10  ഖുര് ആൻ
1,2,             നിങ്ങൾ  ശവകുടീീരങ്ങൽ  സന്ദർശിക്കും വരേക്കും  പെരുമ നടിക്കുക     എന്നത്  നിങ്ങളെ  അശ്രദ്ധയിൽ  ആക്കിയിരിക്കുന്നു
3                   നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
4                 നിങ്ങൾ  ,തീര്ച്ചയായും അറിയും   എന്നത് നിശ്ചയം
5,6              നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ്   അറിയുമായിരുന്നെര്കിൽ    ജ്വലിക്കുന്ന  നരകത്തെ  നിങ്ങൾ കാണുക  തന്നെ ചെയ്യും
7                പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച്   നിങ്ങൾ                    ചോദ്യം  ചെയ്യപെടും  എന്നതും  തീര്ച്ച



1,2, അവിശ്വാസികളെ  നിങ്ങൾ ആരാധിച്ചു  വരുന്നതിന്നെ ഞാൻ  ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ  നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു  വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം  112 ഖുറാൻപറയുക   അള്ളാഹു  ഏകനാണ്    അള്ളാഹു  ഏവർക്കും  ആശ്രയമായിട്ടുള്ളവനാണ്   അവൻ  ജന്മം  നൽകിയിട്ടില്ല  ,ജനിച്ചിട്ടുമില്ല
അവന്നു  തുല്യനായി  ആരും  ഇല്ലതാനും   അദ്ധ്യായം  112 ഖുറാൻ21-07-2014
    പെരുമ നടിക്കൽ           അദ്ധ്യായം       10  ഖുര് ആൻ
1,2,             നിങ്ങൾ  ശവകുടീീരങ്ങൽ  സന്ദർശിക്കും വരേക്കും  പെരുമ നടിക്കുക     എന്നത്  നിങ്ങളെ  അശ്രദ്ധയിൽ  ആക്കിയിരിക്കുന്നു
3                   നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
4                 നിങ്ങൾ  ,തീര്ച്ചയായും അറിയും   എന്നത് നിശ്ചയം
5,6              നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ്   അറിയുമായിരുന്നെര്കിൽ    ജ്വലിക്കുന്ന  നരകത്തെ  നിങ്ങൾ കാണുക  തന്നെ ചെയ്യും
7                പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച്   നിങ്ങൾ                    ചോദ്യം  ചെയ്യപെടും  എന്നതും  തീര്ച്ച



QUOTES
കാഫിറൂണ് (സത്യ നിഷേധികൾ ) അദ്ധ്യായം 109
1,2, അവിശ്വാസികളെ  നിങ്ങൾ ആരാധിച്ചു  വരുന്നതിന്നെ ഞാൻ  ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ  നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു  വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം  112 ഖുറാൻപറയുക   അള്ളാഹു  ഏകനാണ്    അള്ളാഹു  ഏവർക്കും  ആശ്രയമായിട്ടുള്ളവനാണ്   അവൻ  ജന്മം  നൽകിയിട്ടില്ല  ,ജനിച്ചിട്ടുമില്ല
അവന്നു  തുല്യനായി  ആരും  ഇല്ലതാനും   അദ്ധ്യായം  112 ഖുറാൻ21-07-2014
    പെരുമ നടിക്കൽ           അദ്ധ്യായം       10  ഖുര് ആൻ
1,2,             നിങ്ങൾ  ശവകുടീീരങ്ങൽ  സന്ദർശിക്കും വരേക്കും  പെരുമ നടിക്കുക     എന്നത്  നിങ്ങളെ  അശ്രദ്ധയിൽ  ആക്കിയിരിക്കുന്നു
3                   നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
4                 നിങ്ങൾ  ,തീര്ച്ചയായും അറിയും   എന്നത് നിശ്ചയം
5,6              നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ്   അറിയുമായിരുന്നെര്കിൽ    ജ്വലിക്കുന്ന  നരകത്തെ  നിങ്ങൾ കാണുക  തന്നെ ചെയ്യും
7                പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച്   നിങ്ങൾ                    ചോദ്യം  ചെയ്യപെടും  എന്നതും  തീര്ച്ച

SOCIAL ISSUES RELATED TO CLEANLINESS


ശുചിത്വവും   സമൂഹവും

ശുചിത്വം സാമൂഹത്തിന്റെ താഴെ തട്ടീലുള്ളവരിൽ കുറവും    ഉന്നതരിൽ കൂടിയും കാണപ്പെടുന്നു    ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്നവർ അധികവും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണു  അവർ താമസിക്കുന്നത് മലിന ,മലിമസ പരിസരങ്ങളിലാണു  താരതമ്യേനെ ഈ മേഖലയിൽ വേതനം വളരെ കുറവാണ്

വേതന കുറവിന്നു കാരണം ഈ മേഖലയിലെ മിക്ക തൊഴിലുകൾക്കും കൂടുതൽ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമില്ല എന്നതാണു വൈദഗ്ധ്യവും എളുപ്പം കരസ്ഥമാക്കാം എന്നതാണു       വേതന കുറവ് ദാരിദ്ര്യത്തിലേക്കും ,,അതുമൂലം അനുബന്ത ദുരിതങ്ങളുടെ ദൂഷിത വലയിലും അകപ്പെടുന്നതിന്നും കാരണമാകുന്നു      വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ,ആരോഗ്യ പ്രശ്നങ്ങൾ സാമ്പത്തിക ,     സാമൂഹ്യ പിന്ന്ക്കാവസ്ത്ത  എന്നിവയുടെ പിടിയിൽ പെട്ട് ഉഴലുന്നതിന്നു കാരണമാകുന്നു

തൊട്ടി പണി അവസാനിച്ചെങ്കിലും ,ഏത് മേഖലയിലും തൂപ് തൊഴിലാളികളുടെ വേതനം താരതമ്യേനെ കുറവാണ് ഇതും നമ്മുടെ നാട്ടീലെ മാത്രം അവസ്ത്ഥ അല്ലെന്നാണ് എന്റെ അറിവ്  വേതന കുറവ് മാത്രമല്ല സാമൂഹ്യ മനസ്സില് ഇത്തരം തൊഴിലുകളൊട് ഒരു പുച്ഛ മനോഭാവവും നിലവിലുണ്ടെന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്

അത് പോലെ തന്നെ അലക്കു തൊഴിലാളികളോടും ബർബർമാരൊടും
സാമൂഹ്യ സ്പർദ ഹൈന്ദവ സമൂഹത്തിലും നില നിൽക്കുന്നുണ്ട്

വാത്തിയും ,വെളക്കത്തില നായാരും,മണ്ണാത്തിയും ചുടലക്കാരനും,അത് പോലെ സമൂഹത്തെ വൃത്തിയും വെടിപ്പും ഉള്ള ,സുനനര  സമൂഹ സൃഷ്ടിക്കായി    ചെയ്യുന്ന സേവനത്തിനു ആനുപാതിക വേതനമോ ,മാന്യതയോ അവർക്ക് കിട്ടുന്നുണ്ടോ  
തൊട്ടികളോട് ,തൂപ്പുകാരൊട് ഒരു  തീണ്ടൽ ഇപ്പോഴും നിലനിക്കുന്നില്ലേ ?അവരിൽ നിന്ന് വിവാഹ ,സുഹ്ര്രു ബന്ധം സ്ഥാപിക്കുന്നതിൽ അധികം   പേരും വിമുഖത കാണിക്കുന്നു               ഇത് സമത്വം ഉത്ഘോഷിക്കുന്ന മതങ്ങളിലും നിലനിക്കുന്നുണ്ടെന്നതാണൂ ഖേതകരമായ സത്യം കേരളത്തിൽ ഒസാൻ വിഭാഗത്തിൽ നിന്ന് വിവാഹ ബന്ധം സ്ഥാപിക്കുന്നതിൽ മറ്റു വിഭാഗക്കാർ വിമുഖത കാണിക്കുന്നതായി അനുഭവപ്പെടുന്നു
ഇത് തൊഴിൽ പാരമ്പര്യമായി ചെയ്യുന്നതിൻ ദോഷമാണ് മനുവിന്റെ ചാതുർ വർണ സിദ്ധാന്തത്തിന്റെ  ദൂഷ്യതയിലെക്കാണു വിരൽ ചൂണ്ടുന്നത് ബ്യൂട്ടി പാർലരുകളിലെക്കൂള്ള  മാറ്റം ആശാസ്യമാണു 

വീട്ടു വേല ക്കാർ ശുചീകരണം കൂടി നടത്തുന്നതിനാലാണോ, ചെറുകിട കടകളിലെ വില്പ്പന ജോലിക്കാരെക്കാൾ വേതനം കിട്ടുന്നവരാണെങ്കിലും മാന്യ തൊഴിലായി ഗണിക്ക പെടാതെ പോകുന്നത്?

സ്വച് ഭാരത് ,ക്ലീൻ കേരള പദ്ധതികളിൽ   ഇക്കാര്യവും കൂടി പരിഗണിച്ചാൽ വലിയ ഒരു സാമൂഹ്യ പരിവർത്തന പ്രസ്ഥാനമായി മാറ്റി എടുക്കാം ഗാന്ധിജി സ്വയം ശുചീകരണം ,മന ശുദ്ധി,മിത വ്യയം  എന്നിവ ഊന്നൽ കൊടുത്ത നേതാവാണെന്ന് ഓർക്കണം ശുചീകരണ ,ഗാർഹിക തൊഴിലാളികളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ മാറാൻ സ്വച് ഭാരത് പരിപാടി ഉതകട്ടെ
മോടിയും /കേജ്രിവാലും ,തരൂരും മറ്റു മഹാന്മാരും ചൂലെടുത്തത് ഈ സാമൂഹ്യ ദുരവസ്ഥ മറ്റാൻ കൂടി സഹായിക്കട്ടെ  ഈ പ്രചരണ പ്രകടനങ്ങൾ സമൂഹത്തിൽ ശുദ്ദിയുടെ ശുചിത്വത്തിന്റെ മഹത്വം പറക്കട്ടെ പരക്കട്ടെ


ഈ വിഭാഗങ്ങൾ സാമൂഹ്യ അവശ വിഭാഗമാണെന്നതിനാൽ അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന്നായി പദ്ദതികൾ ആവിഷ്കരിച്ചു നടപ്പിലാക്കെണ്ടിയിരിക്കുന്നു  

Saturday 8 November 2014

status

സ്ഥാനം മാനിക്കണം ,സ്ഥാനം മറന്നൊന്നും ചെയ്യരുത്
സ്ഥാനം മറന്നാൽ അത് പ്രസ്ഥാനത്തി ന്നാപത്ത്
വയറ്റിലിരിക്കുന്നത് പ്ലെയീറ്റിലിരുന്നാൽ സ്ഥാനത്തിൻ

മാനം അറിയാം മാനവരെ മഹതി മഹാന്മാരെ

Friday 7 November 2014

exhibitionism

ചുംബിക്കൽ പുണ്യം സ്നേഹപ്രകടനങ്ങൾ  സുന്നത്താണെന്നാണു /പുണ്യ കർമമാണെന്നാണു  മതം പറയുന്നത് സംസ്കാരം പറയുന്നത് മാന്യർ മാന്യമായി ചെയ്യുന്ന സ്നെഹപ്രകടനമാണത്
 കാമ  കേളികളുടെ പരസ്യപ്രകോപന  പ്രകടനം നമ്മുടെ സംസ്കാരം /നിയമം അംഗീകരിക്കുന്നില്ല  ഒരു വ്യാപാര സ്ഥാപനത്തിൽ നിയമ ലംഘനം നടന്നെങ്കിൽ സാമൂഹ്യ പ്രതിബധതയുള്ളവർക്ക് ,ആ സ്ഥാപനത്തെ ബഹിഷ്കരിക്കാം അവർക്കെതിരെ പ്രചരണം നടത്താം പറ്റാവുന്ന വിധത്തിൽ  നിയമ പാലകരെ  അറിയിക്കാം  അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല വേണ്ടതു  നിയമ ലംഘനം ആര് ചെയ്താലും അത് മുഖം നോക്കാതെ തടയാൻ നിയമ പാലകരെ  സഹായിക്കലാണ് സന്മനസുള്ളവർ ചെയ്യുക

ഇവിടെ നിയമ ലംഘകരെ പ്രോത്സാഹിപ്പിക്കും വിധം ചുംബന കൂട്ടായ്മ ഒരുക്കാനോരുങ്ങുന്നവർ  സാമൂഹ്യ പരിഷ്കരണ താത്പരാരോ സാമൂഹ്യ പ്രതിബധതയുല്ലവരോ ആണൊ എന്ന് ആലോചിക്കുന്നത് കൊള്ളാം  പല ജന നേതാക്കളും ഈ ആളാവാനുള്ള ചുംബന പ്രഹസനത്തെ പല പ്രമുഖരും പിന്താകുന്നതെന്തു കൊണ്ടെന്നതു മനസിലാകുന്നില്ല

എന്ത് കൊമാളിത്തത്തെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടാകുമല്ലൊ ?മാധ്യമങ്ങൾക്കും പ്രവർത്തകർക്കും പണിയില്ലാത്ത പ്രതികരണ തല്പരര്ക്കും  ഒരു പണി വേണ്ടേ ഒരു നെരുംബോക്ക്  ഇതിലും എത്ര നിയമലംഘനംഗളും  പ്രധിഷേധം അർഹിക്കും കാര്യങ്ങളും നാട്ടിൽ നടമാടുന്നുണ്ട് ?
ഓരോ കാര്യത്തിന്റെയും ഗൗരവമനുസരിച്ചു മുന്ഗണന നല്കാൻ സർവർക്കും സൽബുദ്ധിയും സന്മനസ്സും ഉണ്ടകട്ടെയെന്നാശിക്കുന്നു



hospitals

ആദുരാലയങ്ങൾ,         ആ   ധുരാ   ലയങ്ങൾ
ആയിരങ്ങൾക്ക്ആശ്വാസ ദായക ആലയങ്ങൾ
ആധുനിക സൌധങ്ങൾ ,ആധുനിക സൌകര്യങ്ങൾ
ആയിരങ്ങൾക്ക് ആധിവ്യാധി കളിൽ നിന്നാശ്വാസം
ആയിരങ്ങളെ നിസ്വന്മാരാക്കും നിത്യവും
ആശക്കന്ത്യമുണ്ടോ ?ആയുസ്സിൻ അവധി അകറ്റാൻ
ആശിച്ചെത്തും ആളുകൽക്കാശ കേന്ദ്രം ആശുപത്രികൾ

Monday 3 November 2014

CLEALINESS

നല്ല  പാതി നന്നായാൽ ,നന്നായി  ഈ ജീവിതം
നല്ല പാതി ജീവിതം നന്നായി ജീവിക്കാനാവണം ശ്രമം
ആ ശ്രമം ആശ്രമ ജീവിതത്തെക്കാൾ ആസ്വാദ്യകരം
നരനു ഗ്രഹസ്ഥ ജീവിതം തന്നെ ,ആനന്ദകരം

ശുദ്ധി കലശം അവശ്യം ആവശ്യമാണ് ,
എന്നാൽ ചാണക കലശം ശുദ്ദിയൊ,എന്നാണു
അസ്കിത ,നല്ല കീട നാശിനിയാണെത്രെ ചാണകം
ശുചീകരണ യത്നം ,മന ശുദ്ധി ദായകമവട്ടെ എന്നാശ


Sunday 2 November 2014

FRIENDS

https://plus.google.com/u/0/
സൌഹൃതം , ചങ്ങാതി  എനിവയെ കുറിച്ച് പരതിയപ്പോൾ താങ്കളുടെ അടുത്തെത്തി അടുത്താൽ കൊള്ളാമെന്നു ഒരു പൂതി  സുഹൃത്ത് /ചങ്ങാതി എന്നാൽ അടുപ്പക്കാരൻ എന്നും അർഥം ഉണ്ടല്ലൊ ?അടുക്കുന്നതിൽ അനിഷ്ടമില്ലെങ്കിൽ അടുത്തുവരാം അല്ലെങ്കിൽ അകറ്റി ഓടിക്കാം

ഇങ്ങനെ സൌഹൃതത്തെ കുറിച്ചു അന്വേഷിക്കാൻ കാരണം എനിക്ക് സൌഹ്രിതങ്ങൾ പരിമിതമാണെന്നതത്രെ  ഉണ്ടായിരുന്ന പരിമിത ചങ്ങാതികളിൽ  ചിലർ അകാലത്തിൽ വേർപിരിഞ്ഞു വേറെ ലോകത്തിലേക്ക് പോയപ്പോഴാണ് അവരെ കുറിച്ചു കൂടുതൽ ഓർക്കുന്നത് കൂടെ കൂടെ അവർ ജീവിച്ചിരുന്നപ്പോൾ ഒർക്കാത്തതിന്റെ കുറ്റ ബോധം തോന്നുന്നത്

അകലം ദൂരം നിരന്തര കാഴ്ച ,കേൾവി ബന്ധം എന്നിവ ചങ്ങാത്തം /സൌഹൃതത്തിന്റെ ഉൽഭവത്തിന്നും വികാസത്തിന്നും  ആവശ്യമായ ഘടകമാണല്ലോസാങ്കേതിക വിദ്യയുടെ     സഹായത്താൽ അകലം ,കാഴ്ച  കേൾവി എന്നീ പരിമിതികൾക്ക്ഒരു പരിധി വരെ പരിഹാരമായി  ജീവിത കാലാവുധിയും അധികരിച്ചു  എത്ര ആയാലും പോര പോര എന്ന മനുഷ്യ സ്വഭാവം മനുഷ്യ ജന്മം ഉടലെടുത്ത അന്ന് മുതൽക്കു മനുഷ്യന്റെ  സഹാജവാസനയല്ലേ ? അത് ചങ്ങാതിമാരെ വാരി കൂട്ടുന്നതിലും കാണാം

അതല്ലേ മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ കൂട്ടി കൂട്ടി പെരുമ കാട്ടുന്നതിന്റെ  പൊരുൾ  പെരുമ കാണിക്കലും മനുഷ്യന്റെ ഒരു ശവകുഴി വരെ പിന്തുടരുന്ന ഒരു സഹജ സ്വഭാവമാണ്  ഞാനും മനുഷ്യ വർഗത്തിലുടലെടുത്തതിനാൽ വകസഹജ സ്വഭാവങ്ങളൊക്കെയും അല്പസ്വോല്പ മാത്രയിൽ എന്നിലും ഉണ്ടാകുന്നതും സ്വാഭാവികം മാത്രം

അങ്ങനെ പരിമിത സൗഹ്രിതങ്ങൾ മാത്രമുള്ള ,പരിമിത കഴിവുകളും സൗകര്യങ്ങളും സാഹചര്യങ്ങളുമുള്ള  അംഗ പരിമിതിയുള്ള ഞാനും മുഖ പുസ്തകത്തിൽ ചങ്ങാതിമാരെ തേടാൻ തുടങ്ങി  ചങ്ങാതിമാരെന്ന് മുഖ പുസ്തകത്തിലൂടെ പറഞ്ഞവരുടെ എണ്ണം ആയിരം കടന്നപ്പോൾ പരസ്പര ചങ്ങാതികൾ നൂറിൽ അധികമുണ്ടെന്നു   കണ്ടവർക്കൊക്കെ ചങ്ങാതിയാവാനുള്ള അപേക്ഷ അയക്കൽ പതിവാക്കി  അങ്ങനെ ചങ്ങാതിമാരുടെ എണ്ണം ആയിരങ്ങൾ കടക്കുന്നത്‌  വരെ ആരൊക്കെ എന്റെ അപേക്ഷ സ്വീകരിച്ചു എന്നോ ചങ്ങാതികൾ ഇതു തരക്കാരാണെന്നൊ നോക്കിയിരുന്നില്ല  എന്ന ഒരു അപരാധം ഞാൻ ചെയ്തു

കഴിഞ്ഞ ദിവസം എന്റെ ചങ്ങാതിയാകാനുള്ള  ഒരു മാന്യന്റെ ചങ്ങാതിത്ത സമ്മതം ഊട്ടി ഉറപ്പിക്കും മുമ്പ്  ,ടിയാന്റെ മുഖ പുസ്തക താൾ ഒന്ന് നോക്കി എന്റെ നോട്ടത്തിൽ  വളരെ അശ്ലീകര ചിത്രങ്ങളാണ് അവിടെ മുഴുവൻ   അന്ന് മുതൽ ചങ്ങാതി ആവാനുള്ള അപേക്ഷ അയക്കും മുമ്പ്  ചങ്ങാതി ആവാൻ പറ്റിയ ആളാണോ എന്ന്  ആലോചിച്ച ശേഷം  മതി ,ഊട്ടി ഉറപ്പിക്കൽ എന്ന വെളിപാടുണ്ടായി

ചങ്ങാതി ആവാൻ അപേക്ഷ അയക്കുന്ന ആക്രാന്തം നിയന്ത്രിക്കാനും തുടങ്ങി
എന്റെ അനുഭവം ആർക്കെങ്കിലും ഉപകാരപെട്ടെങ്കിലെന്ന വിചാരത്താൽ അയവിറക്കി എന്ന് മാത്രം