Thursday, 12 February 2015

മത്സരം

·          

·          
·         മത്സര സ്വഭാവം മനുഷ്യ സഹജമാണ് മനുഷ്യ പ്രകൃതമാണ് പ്രകൃതിയുടെ സ്വഭാവമാണ് എല്ലാ ജീവ ജാലങ്ങളും നില നിൽക്കാൻ ,സ്വന്തം കുലം ജാതി പരമ്പര നിലനിര്ത്താൻ ,ജീവിത  കാലം കൂട്ടാൻ ,ഉള്ള കാലം എറ്റവും സുഖ സൗകര്യത്തൊടെയാക്കാൻ വെമ്പൽ കൊള്ളുന്നവരാണു അതൊരു പ്രകൃതി സ്വഭാവമാണ് ജീവ ജാലങ്ങളിൽ ഉന്നത ശ്രേണിയിൽ ഉള്ള മനുഷ്യർ പരസ്പര മത്സര സ്വഭാവത്തിലും മുന്നിലാണ് എന്നാൽ മനുഷ്യർക്ക്നല്ലതും ചീത്തയും തിരിച്ചറിയാനും ഉള്ള കഴിവുണ്ട്  എന്നതിന്നാൽ എന്തിലും ഏതിലും അവൻ കഴിവ് വിനിയൊഗിക്കെണ്ടതാണു  നല്ലതും ചീത്തയും ഉണ്ട്  നല്ലത്  പ്രോത് സാഹിപ്പിക്കുക ചീത്ത നിരുൽസാഹ പ്പെടുത്തുക എന്നത് മത്സര കാര്യത്തിലും വിവേകമുള്ള എല്ലാവരും ചെയ്യുന്നതുമാണ്
·         മത്സരങ്ങളിലും മാന്യതയും സൽസ്വഭാവവും നീതി നിഷ്ടയും മൂല്യ ബോധവും കാത്തു സൂക്ഷിക്കുക എന്നത് മനുഷ്യന്റെ സാംസ്കാരിക നിലയെ ആണു കാണിക്കുന്നത്
·         മത്സര സ്വഭാവം ജനനം മുതൽക്കു സ്മശാനം വരെ ഉണ്ടാകും താൻപോരിമ കാണിക്കുന്ന സ്വഭാവം ,സഹജമാണെന്നിരിക്കിലും ,തന്റെ കഴിവുകൾ ,അനുഗ്രഹങ്ങൾ എന്തിന്നു വിനിയോഗിക്കണം എങ്ങനെ വിനിയോഗിക്കണം എന്ന് ഓരോരുത്തരും വിവേക പൂർവം ചിന്തിക്കേണ്ടതാണ് ജന്മന ലഭിക്കുന്ന കഴിവുകൾ ജന്മം നല്കിയ മാതാ പിതാക്കൾ എന്നിവ അനുഗ്രഹങ്ങളാണു അത് സ്വന്തം ഇഷ്ടപ്രകാരം ലഭിച്ചതല്ല ആയതിന്നാൽ കഴിവുകൾ കനിഞ്ഞ  നുഗ്രഹിച്ച പ്രകൃതിയെ സ്രുസ്ടിച്ച ശക്തിയെ   നന്ദിയോടെ ഓർക്കണം
·             പെരുമ നടിക്കൽ           അദ്ധ്യായം       102  ഖുര് ആൻ
·         1,2,             നിങ്ങൾ  ശവകുടീീരങ്ങൽ  സന്ദർശിക്കും വരേക്കും  പെരുമ നടിക്കുക     എന്നത്  നിങ്ങളെ  അശ്രദ്ധയിൽ  ആക്കിയിരിക്കുന്നു
·         3                   നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
·         4                 നിങ്ങൾ  ,തീര്ച്ചയായും അറിയും   എന്നത് നിശ്ചയം
·         5,6              നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ്   അറിയുമായിരുന്നെര്കിൽ    ജ്വലിക്കുന്ന  നരകത്തെ  നിങ്ങൾ കാണുക  തന്നെ ചെയ്യും
·         7                പിന്നീട് , ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച്   നിങ്ങൾ                    ചോദ്യം  ചെയ്യപെടും  എന്നതും  തീര്ച്ച
·         മേലുദ്ധരിച്ച       പരിശുദ്ധ കുർ ആണ്വചനങ്ങൾ മനുഷ്യ സമൂഹത്തെ ഒർമിപ്പിന്നത് എല്ലാ കാര്യങ്ങളിലും എല്ലാവരും ഒർമിക്കുന്നത് ഓർമിപ്പിക്കുന്നത് എപ്പോഴും എല്ലായിടത്തും എല്ലായിടത്തെക്കും നല്ലതാണ്
·          
·         കായിക മത്സരങ്ങൾ സാംസ്കാരിക മത്സരങ്ങൾ സംഘടിക്കുമ്പോൾ ,കായിക സാംസ്കാരികമത്സരങ്ങളിൽ  മത്സരിക്കുമ്പോൾ ,പഠനത്ത്തിൽ മത്സരിക്കുമ്പോൾ സമ്പത്ത് സ്ഥാനം മാനം എന്നിവ ആർജിക്കാൻ മത്സരിക്കുമ്പോൾ എല്ലാം വേണം ഓർമ അഥവാ സ്മരണ  കഴിവുകൾ എല്ലാം തന്നാൽ മാത്രം ഉണ്ടായതല്ല
·         തന്റെ മാത്രം ശ്രമം പരിശ്രമം കൊണ്ടു മാത്രം ഉണ്ടായതല്ല പലരുടെയും അനുഗരഹത്താലുണ്ടായതാണെന്ന ഓർമ അവരോടും അവ സാധ്യമാക്കിയവരൊടും നന്ദി വിനയത്തൊടെ പ്രകടിപ്പിക്കപ്പെടുന്ന ഒരു വേദിയാകണം എല്ലാ മത്സര വേദികളും അതാണു മത്സരങ്ങൾക്കുള്ള ജീവിതത്തിലുള്ള പ്രസക്തി
·          
·         സഹജ കഴിവുകൾ കണ്ടെത്തുന്നതിൽ ,അവ പരിപോഷിപ്പിക്കുന്നതിൽ ,ഓരോ വ്യക്തിക്കും മാതാ പിതാക്കൾക്കും കുടുംബക്കാർക്കും ഗുരുക്കന്മാർക്കും സമൂഹത്തിന്നും അവരുടെതായ കടമ ഉണ്ട്
·         അവിടെയും മത്സര ബുദ്ധിയാവാം ഓരോരുത്തരും അവരുടെ കഴിവുകൾ അനുഗ്രഹങ്ങൾ വെണ്ട വിധമാണൊ വേണ്ടതിനാണോ വേണ്ടും വിധമാണൊ വിനിയോഗിക്കുന്നത് എന്ന ഓർമ വേണം
·         ഓർമ ,നന്മ നന്ദി നില നിർത്താനാവണം എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും ആരാധനകളും പ്രാർഥനകളും പ്രവർത്തനങ്ങളും കർമങ്ങളും ക്രിയകളും ജീവിതം ഒക്കെയും 
·         അപ്പോൾ ആർ ഒരണുവിൻ തൂക്കം നന്മ ചെയ്തിരുന്നുവോ അവനതു കാണും ,ആർ ഒരണുവിൻ തൂക്കം തിന്മ ചെയ്തിരുന്നുവോ അവനതു കാണും എന്ന ,    പ്രകമ്പനം എന്ന കുർ ആണ്‍  അദ്ധ്യായത്തിലെ അവസാന രണ്ടു വചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് ഓർക്കുക ഏതു നിസ്സാര പ്രവര്ത്തനവും തക്ക പ്രതിഫലം കിട്ടാതെ പോകില്ല എന്ന് ഓർമിക്കുക  നന്മക്കു നല്ല പ്രതിഫലം തിന്മക്കു ചീത്ത പ്രതിപലം കിട്ടുമെന്ന ഒർമയോടെയാവട്ടെ ഓരോ കർമങ്ങളും
·          
·                         http://pmmohamadalis.blogspot.in/
·                      http://blog.manoramaonline.com/httppmmohamadaliblogspotin
·          

ദൈവ സ്മരണ  അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം

No comments:

Post a Comment