Sunday, 18 January 2015

അമ്മയെന്ന ആരാധന മൂർത്തി എത്ര സുന്ദര സ്വർഗ്ഗ സംകൽപ്പം

അമ്മയെന്ന ആരാധന മൂർത്തി

ലോക ടൂറിസ ദിനം അമ്മ തൻ അറുപതാം ജന്മദിനം മാന്യനാം മോഡി ആശംസകളായി അപേക്ഷകളായ്

അമ്മ തൻ കാല്പാദം തൊട്ടു നമസ്കരിച്ച ദിനം അമ്മയാലാവുന്നത് അമ്മയും ടൂറിസത്തിന്നു

ഉതകുന്നു ടൂറിസം വളരുന്നു,അമ്മയാൽ

 

എന്ത് ചെയ്താലും അഭിപ്രായങ്ങളനവnധി

അമ്മയെ ചൊല്ലിയും അഭിപ്രായങ്ങളനവധി

അമ്മ തൻ കഴിവുകൾ അപാരം അമ്മയെ തല്ലിയാലും

അഭിപ്രായങ്ങളനധി അനുഭാവികളും അനവധി

മതി ഭ്രമം വന്നൊരു സത്നാം സിങ്ങെന്ന യുവാവിനെ

മർദ്ദിക്കും നേരം കമ എന്നൊരു തടസ്സം പറയാത്തമ്മയെ

അപഹസിച്ചു ചിലർ,അമ്മ തൻ സല്സേവങ്ങളെ

കണ്ടില്ലെന്നു നടിക്കാനാവാത്തവർ അവിടെയും

ആരൊപണമുതിർക്കും ചിലർ ആ പണമൊക്കെ

കള്ള പണമെന്നാണെതത്രേ  ആരോപണം

എന്തിന്നും ഏതിന്നും ആരോപണം ആക്ഷേപം

അതാണല്ലോ മനുഷ്യർ തൻ സ്വഭാവം

 

എന്തെല്ലാം നന്മ ചെയ്താലും ,ഇത്രയെല്ലാം സത്കർമമനുഷ്ടിച്ചാലും

എന്തെങ്കിലും തെറ്റ്പറ്റിയാൽ      അതേറ്റു പിടിക്കും ചിലർ

എന്ത് പറഞ്ഞാലും അമ്മ തൻ കഴിവുകൾ ആദരണീയം

അമ്മയെ ആരാധനമൂർത്തിയാക്കും,

പൂജ നന്നല്ലെന്നതും നിജം

കന്യകയാം മറിയയെ അമ്മയായി പ്രതീകമാകി പ്രതിമയാക്കി ആദരിക്ക്ന്നു ,ആരാധിക്കുന്നു ചിലർ

കന്യകയാം അമ്രിദപുരിയിൽ അമ്മയെയും അമ്മയെന്ന

സ്ഥാനം കൊടുത്തു ,അഭിസംബോധനം ചെയ്ത് ആരാധിക്കുന്നു

 

അമ്മ എന്ന വിചാരം ,വികാരം മാതൃത്വത്തിൻ മഹത്വം

ആദരിക്കാത്തൊരു ദർശ്നവുമില്ല ഈ ലോകത്തിൽ അമ്മ തൻ കാൽ ചോട്ടിലാണ് സ്വർഗം ,മാതാ ,പിതാ ,

ഗുരു ദൈവം ,ആദ്യ ഗുരു അമ്മ എന്തെല്ലാം ആപ്ത വാക്യങ്ങൾ

മൂർത്തി പൂജയെ വിലക്കിയതല്ലേ വേദങ്ങളിലെല്ലാംവേദങ്ങളിലും ബൈബിളിലും ഖുരാനിലും വിലക്കിയതല്ലേ പ്രതിമ പൂജ


അമ്മയെന്ന ആരാധന മൂർത്തി  എത്ര സുന്ദര സ്വർഗ്ഗ സംകൽപ്പം

No comments:

Post a Comment