Sunday, 4 January 2015
മഹനീയരെ ,മാനിക്കൽ ,ആദരിക്കൽ മഹത്തരം
ഇന്നത്തെ ചിന്ത വിഷയംഎന്നത്തെയും
അതിരുകൾ ആവശ്യമല്ലേ ,അതിര് വിട്ടു കളി ആവാമോ
കളിയായാലും ,കാര്യമായാലും അതിരുകൾ
മാനിക്കലല്ലേ മാന്യന്മാർക്കുചിതം ?
മഹനീയരെ ,മാനിക്കൽ ,ആദരിക്കൽ മഹത്തരം
മഹത്തുക്കളെ വിഗ്രഹമാക്കൽ ആരാധന മണ്ടത്തരം
ജന്മ ചരമ ദിനം ,ഒഴിവ് ദിനമാക്കൽ ആദരിക്കലോ
ആഘോഷിക്കലൊ ,അവഹേളിക്കലൊ ആരാധിക്കലോ
പ്രതിമ പ്രതിഷ്ഠ ആദരണീയരെ ആരാധിക്കലോ
പ്രതിമ പ്രതിഷ്ഠ ആചാര്യരെ അവഹേളിക്കലൊ
പ്രതിമകളായി അന്തിയാവോളം അന്തമില്ലാതെ
കുന്തം വിഴുങ്ങിയപോലെ ചിന്തയില്ലാതെ ചന്തമില്ലാതെ
വഴിയില്ലാതെ വഴിയരികിൽ ദുർഗന്ധം പൊടി പടലം
പേറി നില്ക്കാൻ ജന നെതാക്കളെന്തു പിഴച്ചൂ
,ത്യാഗങ്ങൾ സഹിച്ചതൊ? 2/1/2015
Subscribe to:
Post Comments (Atom)
No comments:
Post a Comment