Showing posts with label GOD. Show all posts
Showing posts with label GOD. Show all posts

Tuesday, 10 May 2016

ആവും വിധം നാക്കാൽ ,വാക്കാൽ ,മനസ്സാൽ അടരാടൂ



മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ?
ഉയിരുണ്ടോ ?ഉശർ ഉണ്ടോ ?ഷീജ മരിച്ചു ,സൌമ്യയും
ഉണ്ടിവിടെ അനവധി പേർ ,പേരറിയാത്ത നിരവധി
അന്നന്നത്തെ അന്നത്തിന്നായി അധ്വാനിക്കാൻ തയ്യാറായി
അന്നം കിട്ടാൻ ,രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടും അനേകം
അന്തിയുറങ്ങാൻ സുരക്ഷിത കൂര പോലും ഇല്ലാതെ
അന്തിക്ക് അന്യന്റെ,ആരാന്റെ ഔടാര്യത്താൽ ദാഹം
തീർക്കാൻ അല്പം തണ്ണീരിന്നായി അകലം അനവധി
താണ്ടുന്നവർ ,കണ്ണൊന്നു തുറന്നു ചുറ്റിലും നോക്കൂ
കണ്ണീര കയങ്ങൾ കാണാതെയാണൊ ,കണ്ടിട്ടും കണ്ടില്ല
എന്ന് നടിക്കുന്നതാണോ ,നാട്യങ്ങളും ,പ്രകടനങ്ങളും
പ്രകടിപ്പിക്കാൻ ഔദാര്യം നീട്ടാൻ ഇവിടെ ചുരുക്കം
സംഭവങ്ങൾ മാത്രമല്ല സംഭവിക്കുന്നത് സത്യം കാണൂ
നാട്ടിൽ നടക്കുന്ന അനീതികൾക്ക് നേരെയോന്നു നോക്കൂ

Sunday, 6 March 2016

സ്ത്രീ ശാക്തീകരണം


പല പദ്ധതികളും നടപ്പിലാകുന്നുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെക്കുള്ള സംവരണം അവയിലൊന്നാണ് അത് നിയമമാക്കിയത് പുരുഷ പ്രാമുഖ്യമുള്ള സഭകളാണു എന്നാൽ ആ സഭകളിലേക്കു സംവരണം ഏർപ്പെടുത്താനോ ,സ്ത്രീ പ്രാതിനിധ്യം കൂട്ടാനോ ,ഒരു കക്ഷിയും വലിയ താത്പര്യം കാണിക്കുന്നില്ല

കാരണങ്ങൾ പലതാകാം അധികാര അപ്പ കഷണം പങ്കിടാനുള്ള വൈമനസ്യം ?
അതിൽ പുരോഗമന ,കക്ഷിയെന്നോ ,മത കക്ഷിയെന്നോ ,മതേതര കക്ഷിയെന്നോ വ്യത്യാസമില്ല
ജയ സാധ്യത ആണത്രത്രെ ആണുങ്ങളുടെ ന്യായം ആണുങ്ങളുടെ അത്ര പ്രാപ്തി പെണ്ണുങ്ങൾക്കില്ല എന്നാ വിരട്ടു വാദം ?പ്രാപ്തിയുള്ള സ്ത്രീകൾ കുറ വാണെന്നതല്ലേ ചരിത്ര സാക്ഷ്യം ?



പല അധികാര സ്ഥാനങ്ങളുടെ യും സാരധികളുടെ പിന്നിൽ ചക്രം തിരിക്കുന്നത് വനിതകളെന്നതും സത്യമല്ലേ ?
എന്നാൽ അപൂർവം ,ചിലർ അബലകളെ മുന്നിൽ നിർത്തി കാര്യം നടത്തുന്നവരും ഇല്ലേ ?

മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർഥിയെ പോലും നിർത്തിയില്ലെങ്കിൽ അത് പിന്തിരിപ്പൻ എന്ന വിമർശനം കൂടുതൽ കേൾക്കേണ്ടി വരും മറ്റു പ്രമുഖ കക്ഷികൾ വനിതകൾക്ക് നൽകിയ സ്ഥാനാർത്തിത്വം പരിതാപകരം തന്നെ അല്ലേ ?

പാവപ്പെട്ടവർക്ക് അർഹ സ്ഥാനം ആരെങ്കിലും നൽകിയിട്ടുണ്ടോ ?പാവപ്പെട്ടവരല്ലേ അധികം ?
അപ്പോൾ എണ്ണമല്ല കാര്യം വണ്ണവും തീണ്ണ മിടുക്കും ,മണി അടിയും ,വർണവും മറ്റു പലതും അല്ലേ
കാര്യങ്ങൾ നിശ്ചയിക്കുന്നത് കാര്യകാർ കയ് വിട്ടു കളിക്കുമോ ?

ചെറിയ ജനാധിപത്യ രാജ്യ മായ സിംഗപ്പൂരും ,വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലും സഭ നടപടികളെ നിയന്ത്രിക്കുന്നത് മഹിള മണികളാണെന്ന വസ്തുത എല്ലാവരും ഇത്തരുണത്തിൽ ഓർക്കുക
സിംഗപ്പൂര് സഭ നിയന്ത്രിക്കുന്നത് ജന സംഖ്യ യിൽ പതിനഞ്ച് ശതമാനം മാത്രം ഉള്ള മുസ്ലിം വിഭാഗത്തിലെ വനിതയല്ലേ ?

വനിതകൾക്ക് ,പാവങ്ങൾക്ക് അർഹമായ സ്ഥാനം കൊടുക്കുക അതിന്നോരവസരം എല്ലാ രാഷ്ട്രീയ കക്ഷികളും
നല്കുന്ന കാലം എന്ന് വരും ?

How To Remove Sun TAN From BODY,FACE FAST,SKIN Lightening Remedy Naturally







മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,വിയോഗം
മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,വിയോഗം


Monday, 22 February 2016

തമസ് പലതും മറയ്ക്കുംഇരുട്ടത്താണു അരുതാത്തത്




പലതും ,നടക്കുന്നത് ,വെളിച്ചം ,സുധാര്യത പലതും
വെളിപ്പെടുത്തും ,തമോസമാ ,ജോതിര്ഗമയ ,സത്യമേവ
ജയതേ ,തമോ ഗുണം തുലയട്ടേ ,തേജോ ഗുണം ,തിളങ്ങട്ടെ

മനസ്സിലാകുന്ന വിധം സംസാരിക്കാൻ കഴിയുന്നവർ
മനുഷ്യരെ ബോദ്ധ്യ പെടുത്തും വിധം എഴുതുന്നവർ
പരസ്പരം ശരിയായ ധാരണ ഉണ്ടാക്കുന്ന തരത്തിൽ
സംവേദിക്കാൻ കഴിയുന്ന സംഭാഷണ ,സംവേദന , ,സംസാര,
സമ്പന്നർ ,സംസാരത്തിലാകമാനം സമർത്ഥർ ,സംതൃപ്തർ



Thursday, 14 January 2016

സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ


സ്ത്രീ ധന നിരോധന നിയമം നടപ്പാക്കാൻ ജനമോ ,സര്ക്കാരോ ,സ്ത്രീ ധന പിശാചിന്നാൽ പീഡിപ്പിക്കപ്പെട്ട ,പീഡനത്തിന്നു ഇരകളാകുന്ന സ്ത്രീകളോ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ ?
ഈ സംരഭത്തെ പോലെയുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണ് ഇപ്പോൾ നാട്ടിൽ നടമാടി കൊണ്ടിരിക്കുന്ന പല ദുരിദങ്ങളുടെ നേരെയും ഈ ലഘു ചിത്രം വിരൽ ചൂണ്ടുന്നുണ്ട്
അക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നു
ഈ സൽകർമത്തിൽ ഭാഗഭക്കായ എല്ലാ സഹൃദയരെയും ആത്മാർഥമായി അഭിനന്ദിക്കുന്നു
നാടിൻ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഈ ചിത്രത്തിൻ സന്ദേശം ഉൾകൊള്ളാനും ,പ്രചരിപ്പിക്കാനും ശ്രമിക്കുമെന്ന് ആശിക്കുന്നു
സ്ത്രീകളുടെ ആഭരണ ഭ്രമം അല്ലേ ,സ്ത്രീ ധന ഭൂതത്തിന്നു മുഖ്യ ഹേതു ?
ആഭരണങ്ങൾ മഹിളകളെ എതെല്ലാം വിധത്തിൽ പീഡന കാരണം ആകുന്നു എന്നൊന്ന് ചിന്തിക്കൂ ?
മാല പിടിച്ചു പറി ഏതെങ്കിലും പത്രത്തിൽ ഇടക്കിടെ വരാതിരിക്കുന്നുണ്ടോ ?
കേരളത്തിലെ മോഷണങ്ങളിൽ അധികവും ആഭരണ സംബധിയല്ലേ ?
ആഭരണങ്ങൾ പിടിച്ചു പറിക്കും കൊള്ളക്കും കൊലക്കും കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ ആണ് ഭരണം നില നിർത്താനുള്ള ആണ് തന്ത്രമോ ? മയക്കു മരുന്നോ ?
പെണ്ണെന്നാൽ പൊന്നും മിന്നും ആട ആഭരണങ്ങളും അണിയിച്ചു ആണുങ്ങളെ ആകർഷിച്ചു കച്ചവടം കൂട്ടാനുള്ള ഒരു ചരക്കാണെന്ന ധാരണ പരത്താൻ പരസ്യങ്ങൾ കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ കൊള്ള പലിശ വ്യാപാരം വ്യാപകമാക്കാനും ,എളുപ്പമാക്കാനും കാരണം ആകുന്നില്ലേ ?
ആഭരണ ഭ്രമത്താൽ കൊള്ള കൊടുക്കയിലെ കൊള്ളയും കൊള്ളരുതായ്മയും സ്ത്രീകൾ ബോധവതികൾ അല്ലാത്തതല്ലേ ,ആഭരണവും സ്ത്രീ ധനവും വളർന്നു സ്ത്രീകളുടെ വില കുറയാൻ കാരണം ?
ആഭരണങ്ങളും ,സ്ത്രീ ധനവും കാരണം ഉണ്ടാകുന്ന വഴക്കിന്നും ,വക്കാണത്തിന്നും കണക്കുണ്ടോ ?
സ്ത്രീ ധന നിരോധനം പ്രായോഗികം അല്ലെന്ന് പറഞ്ഞു സ്ത്രീ ധന നിരോധനം വേണ്ടെന്നു വെക്കുമോ ?മദ്യ നിരോധന നിയമം പോലെ , വർജനം മാത്രം മതി എന്ന് വെക്കുമോ ?
സ്ത്രീ ധന വര്ജനം സർക്കാർ നയമോ ,പരിപാടിയോ അല്ലെന്നല്ലേ മനസ്സിലാക്കേണ്ടത് സർക്കാർ തന്നെ പെണ്കുട്ടികളുടെ കല്യാണത്തിന്നു പൊന്നും പണവും കൊടുക്കുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്
ഇതിലും നല്ലത് സ്ത്രീ ധനം ഇല്ലാതെ പണ്ടവും പണവും വാങ്ങാതെ കല്യാണം കഴിക്കാൻ തയ്യാറാകുന്ന യുവാക്കൾക്ക് മഹർ ,എന്ന സ്തീകൾക്കുള്ള പാരിദോഷികം നൽകാൻ യുവാക്കളെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ ?
ആലോചന ,കൂടി ആലോചന ഉത്തമ തീരുമാനത്തിലേക്കുള്ള മാർഗം



Saturday, 26 December 2015

തൗബ



തൗബ


തൌബ അഥവാ പാശ്ചാതാപം ,താപം പാസ്റ്റ് കാര്യങ്ങളിൽ
പിന്നിട്ട കാര്യങ്ങളിൽ ,പിന്നെ ചിന്തിച്ചു ഖേദിക്കും തൗബ
പാശ്ചാതാപം അഥവാ തൌബ ,താപം ,ദുഃഖം പോരാ
നിശ്ചയം ആണു തൗബ ,പാശ്ചാതാപം ,ആവർത്തിക്കില്ല തൊരിക്കലും
എന്നാ ആത്മാർഥ ,ദൃഡ നിശ്ചയമാണ് പാശ്ചാത്താപം ,തൗബ

Thursday, 17 December 2015

ആരുടെ നമസ്കാരാമാണു തെറ്റിൽ നിന്നും തടയുന്നത് നന്മ പോഷിപ്പിക്കുന്നത്1/9/2015 സലാം ഓം ശാന്തി




സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ചെയ്തപ്പോൾ ഉണ്ടായിരുന്ന നിലപാട് , ഇപ്പോൾ പാട്ടേൽ സംവരണ സമരത്തിൽ എന്താണു ശരിയായ നിലപാടെന്നു വ്യക്തമാക്കുമോ ?


സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?


മതം തിരിച്ചുള്ള കണക്ക് പ്രസിധീകരിച്ച്തിൽ ചില രാഷ്ട്രീയ കക്ഷികൾ ക്ക് വെവലാദിയുള്ളതായി കാണാം മുസ്ലീംകളുടെ വർ ധനനിരക്ക് ഹിന്ദുവിന്റെ വർ ധന നിരക്കിനേക്കാൾ കൂടുതലാണത്രെ എന്താണു യഥാർ ത്ത മുസ്ലിം ഹിന്ദു എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം ജന്മമമോ? കർ മമോ? അവകാശവാദമോ ?


ശരിക്കും മത ബോധമുള്ള ധാർ മിക ബോധമുള്ള ഹിന്ധുക്കളുടെയോ ,മുസ്ലീംകളുടെയോ വർ ധന ഉണ്ടാകുന്നുണ്ടോ ? ഉണ്ടെങ്കിൽ യാതൊരു ആശങ്കക്കും അവകാശമില്ല ജാതി പിശാചുകളുടേയും വർ ഗീയ കോമരങ്ങളുടെയും വർ്ധനയാണ് ഭീഷണിയായിട്ടുള്ളത്


എന്നാലും എണ്ണത്തെ കുറിച്ചു ആശങ്കയുള്ളവർ എന്ത് കൊണ്ടാണു ഇങ്ങനെ സംഭവിച്ചെന്നു ആരായുന്നത് നല്ലതാണ്


ഹിന്ദുവായാലും ,മുസ്ലീമായാലും വർ ധന നിരക്ക് കൂടുതൽ കാണുന്നത് സാമ്പത്തികമായും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലാണു ജനന മരണ നിരക്കുകൾ കൂടുതൽ എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ ആർ ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ അങ്ങനെ നോക്കുമ്പോൾ മുസ്ലീംകൾ ഹിന്ദുക്കളെക്കാൾ സാമ്പത്തികമായും വിദ്യാഭയാസപരമായും പിന്നോക്കം നിൽക്കുന്നതാവണം അവരുടെ എണ്ണത്തിൽ ,ജനന നിരക്കിൽ വർ ധനക്ക് കാരണം


ആയതിന്നാൽ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു പ്രത്യേക ഊന്നൽ കൊടുത്താൽ അവർ കൂടുതൽ എണ്ണം ജനിക്കുന്നത് നിയന്ത്രണ വിധേയമാകും


പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം


അങ്ങനെയാണെങ്കിൽ നിർ ബന്ധ മതമാറ്റം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം അതാണു കാരണമെങ്കിൽ തടയാൻ ഇവിടെ ഇപ്പോൾ തന്നെ നിയമം ഉണ്ടല്ലോ അവ കാര്യക്ഷമമായി നടപ്പിലാക്കണം


നിർ ബന്ധ മത മാറ്റമല്ലേ തടയാനൊക്കൂ ഹിന്ദു മതത്തിലെ ജീർണതകളായ ഐത്തം ജാതി ചിന്ത അനാചാരം അന്ധ വിശ്വാസം എന്നിവയാണു മത പരിവർത്തനത്തിന്നു കാരണം എങ്കിൽ അവ ഇല്ലാതാക്കാൻ നവോത്ഥാനം വേണം അതിന്നു ഈ മത സർവെയിൽ ജാതിയും അവരുടെ സാമ്പത്തിക വിദ്യഭാസ നിലവാരത്തെയും കുറിച്ച് അന്വേഷിക്കണം അവയ്ക്ക് പരിഹാരം കാണണം

Wednesday, 7 October 2015

ഹർത്താൽ അഥവാ ഒഴിവ് പ്രഖ്യാപിക്കൽ



വരുന്നതിന്നെ കുറിച്ചു ചർച്ച നടക്കുകയാണല്ലോ ബുദ്ധി ജീവികളും അഭിപ്രായം രേഖ പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ സാധരണാക്കാരുടെ അഭിപ്രായങ്ങള്ക്ക് എന്ത് പ്രസക്തി അല്ലെങ്കിൽ തന്നെ ഉള്ള എത്ര നിയമങ്ങളാണ് കാര്യക്ഷമമായി നടപ്പിലാക്കാതെയുള്ളത് ഇപ്പോഴുള്ള ക്രിമിനൽ സിവിൽ നിയമ വ്യവസ്ഥ കൊണ്ടു തന്നെ വേണമെങ്കില നിയന്ത്രണം ആവാം വേണമെന്ന് വെച്ചാൽ മതി അതിന്നു പൊതുജനവും രാഷ്ട്രീയ സാമുദായിക സാമൂഹ്യ നേതൃത്ത്വം അകമഴിഞ്ഞ് സഹകരിക്കണം സ്ത്രീ ധന നിരോധന നിയമം മായം ചേർക്കൽ നിരോധന നിയമം മയക്കു നിരോധന നിയമം എന്നിങ്ങനെ എത്ര നിയമങ്ങളാണ് ഫലപ്രദമായി നടപ്പിലാക്കാതെ ഉള്ളത് അവയിൽ ഒന്ന് കൂടെ ആവുന്നതിൽ അപാകത ഒന്നും ഇല്ല

ഹർത്താലുകളിൽ അധികവും പെട്ടെന്നു പ്രഖ്യാപിക്കുന്നവയാണു അത്തരത്തിലുള്ളവയാണു പൊതു ജനങ്ങളെ പാവങ്ങളെ കൂടുതൽ പീഡിപ്പിക്കുന്നത് ഉദാഹരണമായി നേതാക്കൾ മരണപ്പെട്ടാൽ ,കൊല്ലപ്പെട്ടാൽ ,ആക്രമിക്കപ്പെട്ടാൽ അന്ന് തന്നെ അല്ലെങ്കിൽ ശവ സംസ്കാര ദിനത്തിൽ നടത്തുന്നവ
ഇത്തരം അവസരങ്ങളിൽ ഹർത്താൽ നടത്തുന്നതിൽ /ഒഴിവ് അനുവദിക്കുന്നതിൽ ബന്ധപ്പെട്ടവര്ക്ക് ബന്ധുക്കല്ക്ക് ഒരു നേട്ടവും ഇല്ല എന്നത് സത്യമാണെങ്കിലും നേട്ടം കൂടുതൽ ഹർത്താൽ പ്രഖ്യാപിച്ച നേതാവിന്നും കക്ഷികൾക്കുമല്ലേ അതിനാൽ ആദ്യം വേണ്ടത് അത്തരം ഹർത്താലുകൾ നിയന്ത്രിക്കുകയാണ് അവ മൂന്നു ദിവസത്തെ മുന് കൂർ നോട്ടീസ് കൊടുത്തു നടത്താനാവില്ലലോ ?

ആര് മരിച്ചാലും ഹർത്താലോ,ഒഴിവ് പ്രഖ്യാപിക്കലോ ഒഴിവാക്കുകയാണ് വേണ്ടത് ആർക്കു വേണമെങ്കിലും സ്വന്തം നിലക്ക് ഒഴിവെടുക്കാമല്ലോ കർമ വിമുഖനായി ,ഹർത്താ ൽ സ്വയം ആഘോഷിക്കാമല്ലോ ?

ഇനി ഹർത്താൽ അഥവാ ഒഴിവ് പ്രഖ്യാപിക്കൽ അനിവാര്യം ആണെന്നു ആരെങ്കിലും വിചാരിക്കുന്നെന്കിൽ അത് സംഭവം നടക്കുന്ന നടന്ന സ്ഥാനത്ത് നിന്ന് പത്തോ പതിനഞ്ചോ കിലോമീറ്റർ ചുറ്റളവിൽ പരിമിത സമയത്തേക്ക് നിശ്ചിത സ്ഥലത്ത് മാത്രം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം ആളും തരവും നോക്കി യാവണം

ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നവർക്കുള്ള ശിക്ഷ കൂടുതൽ കർക്കശമായാൽ നല്ലതായിരിക്കും പതിനായിരം രൂപ വളരെ കുറവാണ് പിഴയോടോപ്പം തടവ് ശിക്ഷയും ,നഷ്ട പരിഹാര ബാധ്യതയും അനിവാര്യമാണ്

ഹർത്താൽ നിരുൽസാഹ പെടുത്താൻ ബോധവല്ക്കരണം വേണം ഹർത്താൽ മൂലം വന്ന വികസന മുരടിപ്പിനെ കുറിച്ച് പഠനം അവയെ കുറിച്ചു പൊതു അവബോധം വളർത്തൽ എന്നിവ ആവശ്യമാണു7/10/2015

Saturday, 26 September 2015

ബലി പെരുന്നാൾ ചിന്തകൾ


ബലി പെരുന്നാൾ ചിന്തകൾ

സർവർക്കും ഈദുൽ അസ് ഹാ ,അഥ വാ ബലി പെരുന്നാൾ ,എന്ന വല്യ പെരുന്നാൾ ആശംസകൾ
അത് ഒരു വലിയ ദിനം തന്നെ പല കാരണങ്ങൾ കൊണ്ടും ലോക ജന സംഖ്യയിൽ അഞ്ചിലൊന്നു വരുന്ന മുസ്ലിം ജനത അവർ ത്യാഗ സന്ന്ധരാണു ,ഇഷ്ടങ്ങളെ ,ഇഷ്ടമുള്ളവരെ വെടിഞ്ഞു ,ദൈവ ഇഷ്ടത്തിന്നായി ത്യാഗ പ്രവർത്തികൾ ,നാടും വീടും കൂടും കുഡുംഭവും വിട്ടു ഹജ്ജ് എന്നാ കര്മം അനുഷ്ടിക്കുന്ന ദിനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കുന്ന തീർത്താടകരോട് അനുഭാവം പ്രകടിപ്പിച്ചു വീട്ടിലുള്ളവരും ദൈവ മഹാത്മ്യം ഓര്ത്ത് കീര്ത്തനവും സോത്രങ്ങളും സാദാ ആലപിക്കുന്ന ദിനങ്ങളാണ്

ഹജ്ജിൽ ചെയ്യുന്ന ബലിയെ പോലെ ,നാട്ടിലും ബലി കഴിക്കുന്ന ദിനങ്ങളാണ്
എന്താണു ബലി ? വെറും മൃഗങ്ങളെ കശാപ്പ് ചെയ്തു വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതാണോ ?
ഈ ബലി അർപ്പിക്കുന്ന രക്തവും മാംസവും ദൈവത്തെ പ്രീണിപ്പിക്കാനാണൊ ? ദൈവത്തിന്ന് നമ്മുടെ അർപ്പണം ആരാധന ആവശ്യമുണ്ടോ ? ഇല്ലെന്നാണ് ഞാൻ വേദങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ബലി മാംസവും രക്തവും ദൈവ സന്നി ധിയിൽ എത്തുകയില്ല

എന്നാൽ ത്യാഗ സന്നദ്ധത ,ഇഷ്ടപെട്ടവയെ പൊതു നന്മക്കായി ത്യജിക്കാനുള്ള ആ മനോഭാവം പുണ്യമാണു
അത് പാവങ്ങളെ സഹായിക്കും ഇഷ്ടപ്പെട്ട സാധനങ്ങളുടെ,ജീവികളുടെ ധനത്തിന്റെ സമർപ്പണത്തിന്റെ പ്രതീകാത്മ പ്രകടനമാണ് ബലി







ബലി നടത്തുന്നതു മൃഗങ്ങളെ ആണെങ്കിലും അതൊരു പ്രതീകാത്മ നടപട്യാണു കർമമമാണു അനുഷ്ടാന ആചാരമാണ് പണ്ട് മ്രുഗങ്ങളായിരുന്നു മനുഷ്യ രുടെ പ്രമുഖ സമ്പത്ത് അത് ഒരു മടിയും ഇല്ലാതെ സമൂഹവുമായി പങ്കിടുക എന്നതിന്റെ പ്രതീകമാണ് ബലി
അല്ലാതെ പാവം മൃഗങ്ങളെ കൊന്നു ക്രൂര മനസ് കാണിക്കലല്ല അന്നമാണ് മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം അത് കിട്ടാതിരുന്നാൽ അവൻ കൊല്ലും കൊലക്കും മുതിരും മനുഷ്യനെ പോലും കൊല്ലുന്ന അവസ്ഥ സംജാതമാകാം ആയതിന്നാൽ പട്ടിണിയും പരിവട്ടവും ഇല്ലാത്ത ഒരവസ്ഥ ഉണ്ടാക്കാനുതകും ഏതു ആചാരവും അനുഷ്ടവും പ്രോത്സാഹിക്കപ്പെടണം

മാംസാഹാരം മനുഷരുടെ മഹാ ഭൂരിപക്ഷത്തിന്റെയും ഇഷ്ട ഭോജ്യമാണ് അതിന്റെ ലഭ്യത ദുർബല വിഭാഗത്തിനു അപൂർവമാണ് ബലി മാംസം കിട്ടുമ്പോൾ സാധ ഭക്ഷണം തന്നെ ആവശ്യത്തിന്നു ലഭിക്കാത്ത പട്ടിണി പാവങ്ങൾക്കുണ്ടാകുന്ന അനുഭൂതി അവാച്യമാണു അതാണു ബലി പെരുന്നാൾ വലിയ പെരുന്നാൾ എന്ന പേര് വന്നതെന്ന് പറഞ്ഞാൽ തെറ്റാണോ ?

ഓണത്തിന്നും ചെറിയ പെരുന്നാളിന്നും സമാനനങ്ങളും കിറ്റുകളും നല്കുന്ന ഒരു നല്ല ശീലം നാടൊട്ടുക്ക് ജാതി മത ഭേതം കൂടാതെ കാണുന്നുണ്ടല്ലോ എന്നാൽ ബലി പെരുന്നാളിന്നു മാംസ പൊതി മാത്രം മതിയോ എന്നെല്ലാവരും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ ? മാംസം മാത്രം കിട്ടുന്ന പാവങ്ങളുടെ മസാല മറ്റു ആവശ്യങ്ങൾ കാണാതിരുന്നാൽ ബലി ശരിയാകുമ്മോ എന്നാണെന്റെ സംശയം

കൂടാതെ ബലി പെരുന്നാളിന്നും പലരും പലര്ക്കും സ്നേഹ സമ്മാനങ്ങൾ നല്കും അങ്ങനെയും കുറെ പേർ സന്തോഷിക്കും ദിനങ്ങളാണ് പെരുന്നാൾ ദിനങ്ങൾ ആ സന്തോഷങ്ങളാണ് പെരുന്നാൾ ദിനങ്ങളെ പെരും നാളുകളാക്കുന്നത്

കുട്ടികളിൽ കുഡുമ്പക്കാരിൽ കാണുന്ന സംതൃപ്തി സ്നേഹം ഉത്സാഹം ഉന്മേഷം ഉണർവ് എന്നിവയാണു ഇത്തരം ആഘോഷങ്ങളെ മഹാത്തരമാക്കുന്നത്

എന്നാൽ മഹത് ഗുണങ്ങൾ കാണാതെ ചിലര് മൃഗ ബലിയുടെ ദുഷ്ട മുഖത്തെ മുൻ നിറുത്തി ബലി പെരുന്നാളിനെ അവഹേളിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നതു കാണാം ഇത് ക്ഷീരം ഉള്ളൊരു അകിട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്നത് പോലെ കണക്കാക്കിയാൽ മതി

പിന്നെ ശുദ്ധ സസ്യാഹാരി എന്നത് അസാധാരണമല്ലേ അസാധ്യം അല്ലേ ?അസംബന്തം അല്ലേ ? ആരാണു മത്സ്യം മുട്ട വെണ്ണ പാൽ മോര് കേക്ക് പഴം പുഴു അകത്താക്കാത്തവർ കാണാത്ത ഉറുമ്പ് കണ്ണിന്നു നല്ലതാ എന്നല്ലേ കാരണവന്മാരു ചൊല്ല ന്നത് കൊന്ന പാപം തിന്നാൽ തീരും എന്നും പറയുമല്ലോ ?

വിശപ്പിന്റെ വിഷമം വിശ്വ സാഹിത്യകാരന്മാർ വളരെ അധികം വികാര പരമായി വിവരിച്ചതൊന്നും വായിക്കണ്ട ശരിയായ വിധത്തിൽ നോമ്പ് അനുഷ്ടിച്ചാൽ അൽപ സ്വല്പം അനുഭവം നേടാം അത്താഴം അധികം കഴിക്കാതെ മരുന്നും കഴിക്കാതെ കുറച്ചെങ്കിലും നോമ്പ് അൻഷ്ടിച്ചാലും മതി


ബലിയും നോമ്പും നിശ്ചിത കാലത്ത് നടത്തുന്ന ആചാരം അനുഷ്ടാനമാണു അവയാൽ നേടുന്ന ആത്മീയ ആര്ജവം ഉണർവ് ഉത്തേജനം എല്ലാ സമയത്തും നില നിര്ത്തണം എന്നാൽ ഭൌതിക ജീവിത പരിസ്ഥിതിയിൽ മൂല്യങ്ങൾക്ക് ച്യുതി സംഭവിക്കാം അതിന്നു പ്രേരകമായി പൈശാചിക പ്രവര്ത്തനങ്ങളും പ്രവർത്തകരും കുറവല്ല അവയെ ,അവരെ തടുക്കാനായാണു നിത്യ ദിക്കർ അഥവാ നമസ്കാരം കൃത്യമായും അനുഷ്ടിക്കണം അതിന്നു ഒരു ഒഴിവും കിഴിവും ഇല്ല എന്നതും എറ്റവും പ്രതമവും പ്രധാന പെട്ടതുമായ ആചാരം അനുഷ്ടാനമായി നമസ്കാരത്തെ നീ സ്ചയിച്ചതും


ആചാരാനുഷ്ടാനങ്ങൾ ഭക്തി പൂർവ്വം യുക്തി പൂർവ്വം അനുഷ്ടിച്ചാൽ അവ പുണ്യമായിരിക്കും നന്മ വളർത്തും തിന്മകളെ തളർത്തും പാപങ്ങളെ പമ്പ കടത്തും അത്തരത്തിലാകട്ടേ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളും
23/9/2015

Tuesday, 30 June 2015


സ്‌നേഹം സ്വർഗം സൃഷ്ടിക്കും


സ്നേഹിക്കുന്നു ഞാൻ എന്നെ ,എന്നെ മാത്രമല്ല
എന്റെ കൂട്ടരെയും ,നിന്നെയും നിന്റെ കൂട്ടരെയും
കൂട്ടരെ സ്നേഹിക്കുന്നു ഞാൻ പക്ഷി ,ലതാതികളെയും
മൃഗങ്ങളെയും,മണ്ണിനെയും വിണ്ണിനെയും കാലത്തെയും
കാലാവസ്ഥയെയും പരിത സ്ഥിതിയെയും പടച്ചവനെയും
സ്നേഹിക്കുന്നു ഞാൻ ജീവിതത്തെ ,ജീവിക്കാനാണ് സ്നേഹിക്കുന്നത്

സ്നേഹവും ഇഷ്ടവും ഒന്നാണോ ഇഷ്ടരെ ,സ്നേഹിതരെ
സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ
ഇഷ്ടപ്പെടുന്നവരെ സ്നെഹിക്കാത്തവരുണ്ടാകുമോ
അടുപ്പവും സഹവാസവും സമ്പർക്കവും കൂട്ടില്ലേ സ്നേഹം ,ഇഷ്ടം

സ്നെഹിക്കാതിരിക്കാനൊക്കുമോ എനിക്ക് എന്നെ
ഊട്ടി വളർത്തിയ മാതാ പിതാക്കളെയോ ,മാതൃ രാജ്യത്തെയോ
എല്ലാവരുടെയും സ്നേഹ സഹായ സേവനങ്ങളല്ലേ
എന്നെ ഞാനാക്കിയത് ,എനിക്കെങ്ങനെ നന്ദി ഇല്ലാത്താവനാകാനോക്കും

സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി
സ്നേഹിക്കുന്നത് എന്റെ സ്വാർത്ഥ സ്വസ്തക്കായി
സ്നേഹിക്കൂ സോദരരെ സ്വയം ,സ്വസ്തക്കായി ,പരസ്പര
സഹായത്തിന്നായി ,സൗഹ്രുദത്തിന്നായി സമസ്ത ലോക സ്വസ്ഥിക്കായി

Wednesday, 20 May 2015

KNOWLEDGE & EXPERIENCE




https://www.facebook.com/muhammed.mohamadali
p m mohamadali - Google+
http://blog.manoramaonline.com/httppmmohamadaliblogspotin




അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം

അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം

അനുഭവം സമർഥമാകാം സത്യമാകാം സമ്പത്താകാം,
അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം

അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം

അനുഭവം സമർഥമാകാംസത്യമാകാം സമ്പത്താകാം, ഒരേ വിധത്തിലാകാം
അനുഭവം പല വിധത്തിലുള്ളതാകാം അനുഭവത്തിന്നല്ലേ സർവ യത്നവും
സർവ അറിവും അനുഭവവും ,അനുഭവമില്ല അറിവും അനുഭവവും നിഷ്ഫലം

Thursday, 14 May 2015




കണ്ണടച്ചവർ

കാണാൻ പോകുന്നോരെ ,കാണാതെ പോണോരെ
കാണാൻ പോകുന്ന കൂട്ടരേ,കൂട്ടുകാരേ കണ്ണടക്കും
മുമ്പ് കാണാൻ പോകൂ ,കണ്ണടച്ചാൽ കാണില്ല കേൾക്കില്ല
കാണാൻ വന്നതറിയില്ല,കാഴ്ചകൾ കണ്ടതായി നിനക്കില്ല

കണ്ടതായി നിനക്കില്ല നിന്നെയോരിക്കലും കണ്ടതായി
കണ്ടതായി നിനക്കില്ല നിൻ കാഴ്ചകൾ ,ഗൗനിക്കില്ലൊരിക്കലും
കണ്ണടക്കും മുന്നേ കാണാൻ പോകൂ കൂട്ടരേ ,കൂട്ടുകാരേ
കണ്ണടക്കും മുന്നേ കൊടുക്കൂ കാഴ്ചളൊക്കെ ,സമ്മാനങ്ങളും

കണ്ണടച്ചവരെ കാണാൻ പോകുന്നത് കാട്ടാനല്ലേ
കണ്ണടക്കാത്തവരെ കാണിക്കാനല്ലേ കാണാൻ പോകുന്നത്
കണ്ണടച്ചവരെ കാണാൻ പോകുന്നവർ കാട്ടി കൂട്ടും
കാഴ്ച്ചകൾ കാണാനെന്തു കൌതുകം കെട്ട കെട്ടു കാഴ്ച്ചകൾ

കണ്ണടച്ചവരെ ,കണ്ണടച്ചാലും കച്ചവട ചരക്കാക്കും
കണ്ണടച്ചവരുടെ ഭൌതിക അവശിഷ്ടങ്ങളും ശവ കുടീരങ്ങളും
കച്ചവട കണ്ണുകളുള്ള കപട ഭക്തരെന്ന സന്യാസികളും രാഷ്ട്രീയക്കാരും
കണ്ണടച്ചവരെ വെച്ചുള്ള കച്ചവടം കാണാനെന്തു കൌതുകം 15/5/2015

മനുഷ്യ മനസ്സും സമൂഹവും



മനുഷ്യ മനസ്സും സമൂഹവും

മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക വളർച്ചക്കും തളർച്ചക്കും അതിരുകൾ എവിടെ മാനസിക മായി ഉന്നതി പ്രാപിച്ചവർ മാനവ കുലത്തിന്നു ഏകിയ സംഭാവനകൾ അപാരം എന്നാൽ മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവർ ഒരു സാമൂഹ്യ ബാധ്യത ആയതിനാൽ മാനസിക വളർച്ചക്കും ഉല്ലാസത്തിന്നും സമൂഹം ചെയ്യുന്ന കാര്യങ്ങളെ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവരെ അതിൽ നിന്നും മുക്തമാക്കാനും നിവൃത്തിയില്ല സന്ദർഭങ്ങളിൽ
അവരെ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള സാമൂഹ്യ ബാധ്യത

മാനസിക ദൌർബല്യം ഉള്ളവർ എളുപ്പത്തിൽ ദുഷ്പ്രേരണകൾക്കു വശം വദരാകാൻ ഇടയുള്ളവരാണു അതിന്നാൽ തന്നെ അവരെ മനസ്സിലാക്കി അവരെ സമൂഹത്തിനു കൊള്ളുന്നവരാക്കാൻ കഠിന യത്നം ആവശ്യമാണു
അല്ലാത്ത പക്ഷം അവർ കുറ്റവാളികൾ ,തീവ്ര ഭീകരവാദികൾ നിത്യ രോഗികൾ എന്നിങ്ങനെ സാമൂഹ്യ ബാധ്യതയാകാം ,ഭീഷണിയാകാകാം

ആയതിന്നാൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏറ്റവും പ്രാമുഖ്യം നല്കേണ്ട
സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടുന്ന ഒന്നാണു
മാനസിക ആരോഗ്യം ഈ മേഘലയിൽ സർക്കാരിന്റെ സമൂഹത്തിന്റെ സമഗ്ര പ്രവർത്തനം ആഴത്തിലും പരപ്പിലും വ്യാപിക്കേണ്ടതുണ്ട്


ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ അപൂർവമായി ,എന്നാൽ ഇടക്കൊക്കെ കാണാരുണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ,വ്യക്തികളുടെ പിന്നീടുള്ള അവസ്ഥ എന്താണു എന്ന് അധികൃതരോ ,വസ്ത്തുതകൾ ശ്രദ്ധയിൽ കൊണ്ടു വന്നവരോ വേണ്ടത്ര ഗൗനിക്കാരുണ്ടോ?

സമൂഹത്തിന്റെ സമഗ്ര ശ്രദ്ധയും സഹായവും അർഹിക്കുന്നവരാണു മാനസിക രോഗികൾ മാനസിക രോഗികൾ തക്ക സമയത്ത് വേണ്ടും ചികിത്സ ശരിയായ പരിചരണം ലഭിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ അവർ സ്വയം നശിക്കാം ആത്മ ഹത്യയെ അഭയം പ്രാപിക്കാം അല്ലെങ്കിൽ സമൂഹത്തിനു ഭീഷണിയാവാം കുറ്റവാളിയാകാം ആയതിനാൽ സമൂഹത്തിന്റെ സ്വ രക്ഷക്ക് മാനസിക രോഗികളെ അവരുടെ അവസ്തക്കനുസരിച്ചു ആവശ്യമായ ചികിത്സയോ ,പരിചരണമൊ ,പരിരക്ഷണമോ നല്കേണ്ടത് സാമൂഹ്യ കടമ എന്നതിനേക്കാളുപരി സാമൂഹ്യ സുരക്ഷയ്ക്ക് ഒരു അവശ്യ നടപടിയാണ്
എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടവരുടെ മാനസിക അവസ്ഥ സുപ്രധാന പ്രഭാവമുണ്ട് സേവന സന്നദ്ധത ഉള്ളവരുടെ മനസ്സിന്റെ ഏകോപനം സംഘാടനം സമൂഹത്തിന്നുണ്ടാക്കുന്ന മാറ്റം സംകൽപ്പാതീതമാണു സർക്കാരും അവരെ സഹായിക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ദ്രുത ഗതിയിലാകും
വ്യക്തികൾക്കോ,സർക്കാരിന്നോ സന്നദ്ധ സംഗടനകൾക്കൊ തനിയേ ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉണ്ട് ആയതിനാൽ കൂട്ടായ സമഗ്ര ശ്രമം ആവശ്യമാണു
ദേശീയ അന്തർദേശീയ ഏജൻസികൾ എയിഡ്സ് ,ലഹരി മോചനം എന്നിവയ്ക്ക് വിപുലമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഇത്തരം പുനരധിവാസ പരിപാടികൾ ഉപയോഗിച്ചു മാനസിക രോഗത്താലുള്ള സാമൂഹ്യ ഭീഷണി എന്ത് വില കൊടുത്തും വരുതിയിൽ നിറുത്താൻ എല്ലാവരും ശ്രമിക്കണം

മാനസിക രോഗം മദ്യപാനം ലഹരി ഉപയോഗം ആത്മ ഹത്യ കുറ്റ കൃത്യങ്ങൾ എയ്ഡ്സ് ബലാൽസംഗം പിടിച്ചു പറിമറ്റു കുറ്റ കൃത്യങ്ങൾ എന്നിങ്ങനെ എന്തെല്ലാം ഭീഷണിയാണ് സാമൂഹ്യ സുരക്ഷയ്ക്ക് എതിരെ ഉയർത്ത്തുന്നത്

ഒരു മാനസിക രോഗി ഒരു വീട്ടിലുണ്ടായാൽ ആ വീട്ടുകാരുടെ സ്വസ്ത നഷ്ട പ്പെടും അതവരെ മാനസികമായും സാമ്പത്തികമായും തളർത്തും സാമൂഹിമായും ഒറ്റപ്പെടുത്തലും അവഗണനയും അപൂർവമല്ല

ആരുടെയും മാനസിക താളം തെറ്റാൻ സാധ്യതയുണ്ട് ഇന്നൊരു വ്യക്തിക്ക് വീട്ടുകാർക്ക് സംഭവിച്ചത് ആർക്കാണിനി സംഭവിക്കുക എന്നത് പറയാനൊക്കുമോ ?
ആയതിന്നാൽ സമൂഹവും സർക്കാരും സമഗ്ര നയം രൂപികരിച്ചു പരിപാടികൾ ആവിഷ്കരിച്ചുസത്വര മായി നടപ്പിലാക്കണം


Tuesday, 12 May 2015





പതഞ്ജലി മഹർര്ഷി യോഗാചാര്യൻ യോഗയെ കുറിച്ചു പറഞ്ഞത് ശ്രദ്ധിക്കിക യോഗ അഭ്യസിക്കുന്നതിന്നു മുമ്പ് യോഗി ആകുവാൻ ശ്രമിക്കുക യോഗ്യത നേടുക മനസും ശരീരവും ശുചിയാക്കുക ശുദ്ധിയാവുക സദുദ്ധേശത്തൊടെ കൃത്യതയോടെ കരുതലോടെ അഭ്യസിക്കുക യോഗ
മുസ്ലീംകൾ നിത്യവും അഞ്ചു വട്ടം ദേഹ ശുദ്ധി മന ശുദ്ധി ശുചിത്വത്തോടെ നമസ്കരിക്കാൻ കൃത്യ സമയത്ത് നമസകരിക്കാൻ വിധിക്കപ്പെട്ടവരാണ്
അത് കൃത്യ നിഷ്ട സത് വിചാരം ഉണ്ടാക്കാനുള്ള ബോധ പൂർവ ആചാരമാണ്
അനുഷ്ടാനമാണു ശാരീരിക മാനസിക അഭ്യാസമാണ്
എന്നെങ്കിലും ഒരു ദിവസം സത് കാര്യങ്ങള്ക്ക് ശപ ഥമെടുക്കും ചടങ്ങല്ല
നിത്യവും നടത്തുന്ന ആത്മോപദേശം സജശ്യൊ തെറാപ്പി ആത്മ സംശോധന തെറ്റുകൾ വന്നോ ഉണ്ടെങ്കിൽ അവ ആവര്ത്തിക്കില്ല എന്ന നിശ്ചയം ആണയിട്ടൊറപ്പിക്കൽ സ്വയം സമാശ്വാസത്തിന്നായി സ്വന്തത്തോടുള്ള ഏറ്റുപറച്ചിൽ
ദൈവം സ്വന്തം കണ്ഡ ധമനികളെക്കാൾ അടുത്തവനാണു എല്ലാം കാണുന്നവനാണു കേൾക്കുന്നവനാണു മനസ്സിലാക്കുന്നവനാണെന്ന കരുതലോടെ
മനസ് മനസ്സാക്ഷി എന്നോന്നിനെ കാണാനും കേൾക്കാനും മനസ്സിലാക്കാനും
കഴിയില്ലെങ്കിലും ആ സംകല്പ്പം സർവ ശക്തൻ എന്നാ സംകല്പ്പം മനസിന്നു മനുഷ്യന്നു ഒരു ആശ്വാസം
എല്ലാ അഭ്യാസങ്ങളും പൂർണ ഫലം കിട്ടിയിട്ടുണ്ടാകണമെന്നില്ല തീരെ ഇല്ലാത്തതിനെക്കാൾ നല്ലതല്ലേ ഒരു ശ്രമം ?
ശപ ഥതം ചെയ്ത ശേഷം അത് ലംഘിക്കുമ്പോൾ ഒരു ശങ്ക ആത്മ സംഘര്ഷം മനസ്സാക്ഷിക്കുത്ത് അനുഭവിക്കില്ലേ അത് തന്നെയാണു തെറ്റാവർത്തിക്കാതിരിക്കാനും തെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിന്നും പ്രാർത്ഥന ഉപകരിക്കുമെന്നതിന്റെ താത്പര്യവും പ്രവർത്തനങ്ങളെല്ലാം പ്രാർത്ഥനനയുടെ തുടർച്ചയല്ലേ ? പ്രാർത്ഥനയും പ്രാർത്തനമല്ലേ ? പ്രവർത്തനവും പ്രാർത്ഥനയല്ലേ?

Saturday, 11 April 2015

ദൈവത്തിനു സഹസ്ര നാമങ്ങളുണ്ട്


അല്ലാഹുവിന്നു അസ്മാഉൾ ഹുസ്നായും അറിയാമല്ലോ എന്നാൽ ദൈവത്തിന്റെ വിശേഷണങ്ങളിൽ ,വിശ്വാസപരമായി വളരെ സാമ്യങ്ങളും വ്യത്യാസങ്ങളും ദർശിക്കാവുന്നതാണു ദർശനം വീക്ഷണ കോണ് അനുസരിച്ച് മാറും അവിശ്വാസികൾ ദൈവം ഒരു സംകൽപ്പമാണെന്നു വെറും സൃഷ്ടിയാണെന്നും അന്ത വിശ്വാസം ആണെന്നും വിമർശിക്കും
അവൻ എന്നതിനു തന്നെ പല അർത്ഥവും കല്പ്പിച്ചു കൂടെ
അവൻ നപുംസകം ആയിക്കൂടെ ആണാവാം പെണ്ണാവാം ആണ്പെണ് ,പെണ്ണാണ് ആവാം എന്തു വേണമെങ്കിലും വിശ്വസിക്കാം വിശ്വസിക്കുന്നത് ഡി എൻ എ പരിശൊധിച്ചാവാം പക്ഷെ വിശ്വസിക്കാനാവുന്ന പരീക്ഷണ ശാല ഏതാ വിശ്വസിക്കാവുന്നവർ ആരാ
വിശ്വാസം വെറും വിശ്വാസമാ മിക്കതും അന്ധ വിശ്വാസം
ആരാണു പൂർണ കാഴ്ച്ച ഉള്ളവർ കഴുകന്റെ കാകന്റെ കാഴ്ച്ച മനുഷ്യനുണ്ടോ ആരാണു പൂർണ കേൾവി ഉള്ളവർ അല്ട്ര സോണിക് സൂപര് സോണിക് സൌണ്ട് ഉപകരണങ്ങളില്ലാതെ കേൾക്കാൻ കഴിമായിരുന്നോ
ഹൈന്ദവ വിശ്വാസം അനുസരിച്ചു ,ചിലരുടെ വ്യാഖ്യാനം അനുസരിച്ചു അഹം ബ്രഹ്മം ,തത്വമസി എന്നോന്ന്ക്കെ പരമാത്മാവിനെ സംബോധന ചെയ്യും അത് ആണോ പെണ്ണോ അല്ല ദൈവം അവധാരങ്ങളാകുംബോൾ മറ്റു ജീവികളായി സംകൽപ്പിക്കാരുണ്ട് ഉദാഹരണമായി പശുവായി ,പന്നിയായി മത്സ്യമായി നരസിംഹമായി എന്നാൽ സെമറ്റിക് മത സംകല്പമനുസരിച്ചു അവതാരങ്ങൾ ഇല്ല പ്രവാചകരെ ഉള്ളൂ പ്രവാചകർ പക്കാ മനുഷ്യരാണ്

പ്രവാചകർ ലോകത്തിൽ പല കാലങ്ങളായി പല സ്ഥലത്തായി ഒരു ലക്ഷത്തിലധികം പേര് വന്നിരുന്നെന്നും കുർ ആണ് പരയുന്നുണ്ടെങ്കിലും അവരെല്ലാം ആണുങ്ങളായിരുന്നു എന്ന് പറയുന്നില്ല എന്നാണു എന്റെ സംശയം പക്ഷെ പ്രവാചകൻ പുല്ലിംഗം ആണോ അറബിയിൽ എന്ന് പറയാൻ മാത്രം അറിവെനിക്കില്ല

ഹൈന്ദവ ദർശനം ദൈവം ഒരു ശക്തിയാണു ശക്തനാണു പരാ ശക്തിയാണു ശക്തി സ്വരൂപിണിയായ പാർവതി ദേവിയും ദേവനായ ശിവനും ഒന്നാണു ത്രിമൂർത്തി സംകല്പ്പം ഉണ്ടെങ്കിലും പരബ്രഹ്മമാണു ഒന്നാണു

ക്രയ്സ്തവർ ഏക ദൈവ വിശ്വാസികളാണ് എന്നാൽ അവർ പിതാവായി കണക്കാക്കുന്ന കർത്താവ് യഥാർത്ത ദൈവമാണെങ്കിലും യേശുവിന്നെ അവർ ദൈവ മകനായി ദൈവത്തെക്കാൾ വലിയവനായാണ് വിശ്വസിക്കുന്നത് ദൈവത്തിനു യാഹോവക്ക് ഇലാഹിന്നു യതാർത്തത്തിൽ രൂപമില്ല

മുസ്ലിം വിശ്വാസ മ നുസരിച്ചു അല്ലാഹു അരൂപിയാണു അവൻ സംകൽപ്പങ്ങൾക്കു അതീതതനാണു അവൻ ആണെന്നത്തു സംകൽപ്പമല്ലേ അവൻ നപുസംസകകം എന്നോ വേണമെങ്കിൽ വിശ്വസിക്കാം

അറബി ഭാഷയിലും ഹിന്ദിയെ പോലെ ആണും പെണ്ണുമേ ഉള്ളൂ നപുസംകങ്ങളോട് മലയാളത്തെ പോലെ നീതി കാണിച്ചു കാണിച്ചു കാണുന്നില്ല നീതിമാന്മാരിൽ ഉത്തമനായ അഹ്ക്കമുൾ ഹാക്കീം അരബിയിലെന്തേ കുറാൻ ആക്കി എന്നും ചോദിക്കാം അതിന്നുത്തരം വിശ്വസിക്കുന്നവർക്ക് സൂക്ഷിക്കുന്നവര്ക്ക് ഇതൊരു മാർഗ ദർശനമാണെന്നു ആമുഖത്തിൽ തന്നെ പറയുന്നുണ്ടല്ലോ ചിന്തിക്കാനും ബുദ്ധി ഉപയോഗിക്കാനും പല വട്ടം ആഹ്വാനം ചെയ്യുന്നുണ്ടല്ലോ

പിന്നെ സൂറത്തുൽ ഇഹലാസ് 114 അദ്ധ്യായം കുറാനിന്റെ സത്ത വായിച്ചാൽ ദൈവം ഇല്ല എന്നും മനസിലാക്കുന്നവരില്ലേ ദൈവം കന്ട നാഡിയെക്കാൾ സമീപസ്താനാണെന്നും സൂറത്ത് നൂറിൽ (പ്രകാശം ) ദൈവത്തിന്റെ സുന്ദര വിവരണം കാണാം ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാണു എന്റെ വിശ്വാസം എവിടെ വിശ്വാസിയുടെ മനസ്സിൽ മനസുണ്ടൊ എവിടെ കണ്ടിട്ടുണ്ടോ മനസിലാക്കിയിട്ടുണ്ടോ
മനസുണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ അവിശ്വസിക്കാം
കുൽ ഹുവ അല്ലാഹു അഹദ് അല്ലാഹു സമദ് ലം യലിത് വലം യൂലദ് വലം യക്കും ലഹു കുഫുവൻ അഹദ് ലകും ദീനുക്കും വലിയദീൻ
ജന്മം കൊണ്ടല്ല കർമം മനുഷ്യൻ പുണ്യവാനൊ പാപിയോ ആകുന്നതെന്നാണവരുടെ വിശ്വാസം എന്നാൽ മുസ്ലിംകളിൽ ചിലര് പാരമ്പര്യ മഹത്വം സ്വയം അവകാശ പെടുന്നുണ്ട് ചുരുക്കം ചിലര് അവരെ ആദരിക്കുന്നുണ്ട് എന്നാൽ അവരെ ആൾ ദൈവമായി അംഗീകരിക്കുന്നില്ല
എല്ലാം ഓരോ വിശ്വാസം മുസ്ലിംകളുടെ ദൈവ വിശ്വാസം പറ ബ്രഹ്മ്മത്തെ ഒർമിപ്പിക്കുന്നതാണു
1,2, അവിശ്വാസികളെ നിങ്ങൾ ആരാധിച്ചു വരുന്നതിന്നെ ഞാൻ ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം 112 ഖുറാൻപറയുക അള്ളാഹു ഏകനാണ് അള്ളാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ് അവൻ ജന്മം നൽകിയിട്ടില്ല ,ജനിച്ചിട്ടുമില്ല
അവന്നു തുല്യനായി ആരും ഇല്ലതാനും അദ്ധ്യായം 112 ഖുറാൻ21-07-2014
• http://pmmohamadalis.blogspot.in/


Monday, 30 March 2015

p m mohamadali - Google+

http://blog.manoramaonline.com/httppmmohamadaliblogspotin
ബെറ്റും വാദ് വെപ്പും ചൂത് കളിയും ക്രികറ്റു കളിയും
കളിയോ ?/കച്ചവടമോ ? നേരമ്പോക്കോ?നേരം കളയലോ
സംസ്കാരമോ ?സംസ്കാരം പരിഷ്കരിക്കലോ ?സമന്വയമോ?
അടിമത്വമോ ?അടിമ സംസ്കാരത്തിൻ ബാക്കി പത്രമോ ?

ക്രിക്കറ്റാണു ഭാരതത്തിനു ലോക കായിക മേളകളിൽ
കാര്യമായ നേട്ടം കൊയ്യാൻ കഴിയും കായികാഭ്യാസം
ക്രിക്കറ്റിന്നു രാജ്യം നല്കും പ്രാധാന്യം കുത്തകകളെ
പ്രോത്സാഹിപ്പിക്കാനോ ?സാമാന്യ ജനങ്ങൾക്ക്‌ ഉന്മേഷം
ഉത്തേജനം ,സന്തോഷം, നല്കാനോ, സംസ്കാരം, വളർത്താനൊ?
ഉപകരിക്കുക ? രാജ്യ സംസ്കാരത്തിനു ,കാലാവസ്ഥക്ക്
ഉചിതമോ ? ഉത്തമമോ ?ഉരിയാടാമോ ഉത്തമ കളിയേത് ?
ക്രിക്കറ്റ് കളിയുടെ നേട്ട കോട്ട വിശകലനം നടത്തിയാൽ കിട്ടുന്നെന്താണു ?

ആർക്കാണ് നേട്ടം ?കുറെ കുത്തക കമ്പനിക്കാർക്ക്,പരസ്യക്കാർക്കു,അല്പം കളിക്കാർക്ക്‌,അല്പം അരങ്ങും കോപ്പും ഒരുക്കുന്നവർക്ക് വാദു വെപ്പുകാർക്കു,ക്രിക്കറ്റ് ആയി ബന്ധപ്പെട്ട ക്ലബ് അസോസിയേഷൻ  ഭാരവാഹികൾക്ക് പരിശീലകർക്കു    ചുരുക്കം ആസ്വദർക്കു അല്ലാതെ?
i will try to comply the rules and regulations of the group Concerned authorities will watch the compliance and do what they deem fit Tolerance is a good so also discipline None is perfect we may try to avoid draw backs
ക്രികറ്റിന്നായി ചിലവഴിക്കുന്ന ആളിന്നും അർത്ഥതിന്നും അനുസരിച്ചു സമയത്തിന്നും സംബത്തിന്നും തക്ക ഗുണം നമ്മുടെ നാട്ടിന്നു ,സംസ്കാരത്തിനു ലഭിക്കുന്നുണ്ടോ എന്ന് പഠനങ്ങൾ നടന്നിട്ടുണ്ടോ ?
ഇതൊരു ഗവേഷണം അർഹിക്കുന്ന വിഷയമല്ലേ ?

ക്രിക്കടിന്നു അമിത പ്രാധാന്യം നമ്മുടെ മാധ്യമങ്ങൾ നല്കുന്നില്ലേ ?
ആകാശ വാണി ,ദൂര ദർശൻ മുതലായവ പോലും ഉപകാര പ്രദമായ വാർത്ത ,വിദ്യാഭ്യാസ പരിപാടികൾ ഒഴിവാക്കി ക്രിക്കറ്റ് കമന്ററി  പ്രക്ഷേപണം ചെയ്യുന്നത് വെറും സാമ്പത്തികം നോക്കിയാണോ ?

ക്രികറ്റ് ഒരു സാമ്രാജ്യത്ത ,സാമ്പത്തിക സാംസ്കാരിക അധിനിവേഷത്തമല്ലെ കാഴ്ച്ച വെക്കുന്നത് ?
ക്രിക്കറ്റ് പണക്കാരുടെ ,പണം കൊണ്ടു കളിക്കുന്നവരുടെ പണിയില്ലാത്തവരുടെ കളിയല്ലേ ? പണി ചെയ്തു ജീവിക്കുന്നവരെ മോഹിപ്പിച്ചു ,പണി ഉപേക്ഷിച്ചു കളി കാണാനും കളിയെ കുറിച്ചു വാദ പ്രദിവാദം നടത്തി സമയം കളയാനും ജനങ്ങളിൽ അമിത ആവേശം ഉണ്ടാക്കുന്ന ഒരു മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള സാംസ്കാരിക അധിനിവേശ ശ്രമം ഇല്ലെന്നു പറയാനൊക്കുമോ ?

ഈ കളി നമ്മുടെ കാലാവസ്ഥക്ക് യോജിച്ചതാണോ ?
ഈ കളി ബ്രിട്ടീഷ് ആധിപത്ത്യത്ത്തിന്റെ   അവശിഷ്ടമല്ലെ?ബ്രിട്ടീഷ് ഭരണം നിലനിന്നിരുന്ന സ്ഥലങ്ങളിൽ മാത്രമല്ലേ ക്രിക്കടിന്നു അമിത പ്രാധാന്യം ലഭിക്കുന്നുള്ളൂ ?

മറ്റു കായിക മത്സരങ്ങളെക്കാൾ ,കളികളെക്കാൾ ക്രികടിന്നു അമിത പ്രാധാന്യം ലഭിക്കുന്നില്ലേ ?
ഇത്രയും പ്രാമുഖ്യവും പ്രോത്സാഹനവും അർഹിക്കുന്ന എന്ത് മേന്മയാണ് ക്രികടിന്നു മറ്റുള്ളവയെ താരതമ്യം ചെയ്യുമ്പോൾ ഉള്ളതു ?

ക്രികടിനെ വിമർശിക്കുന്നവർ നവ യുവ സംസ്കാരത്തിനു പൊരുപ്പിക്കുവാൻ പറ്റാത്തവർ എന്ന ഒരു അവബോധം സൃഷ്ടിക്കും lവിധത്തിൽ പരസ്യ പരചരണങ്ങൾ കൊടുബിരി കൊള്ളുന്ന കാഴ്ച നാട്ടിന്നു ഗുണമോ ?
ഇത്രയും സമയവും സമ്പത്തും ചിലവഴിക്കാൻ ആർക്കു കഴിയും ?
ആർഷ ഭാരതം അത്രയ്ക്ക് വളർന്നോ?ആദിവാസികളും പല വിത അടിമത്വങ്ങളും സഹിക്കുന്ന ഭാരതം ഈ സംസ്കാരവും സഹിക്കും
മതേതര സെക്കുലർ സംസ്കാരം വിജയിക്കട്ടെ അടിമത്വം അമിതത്വം അത്ഏതു  കാര്യത്തിലായാലും കളിയിലായാലും തുലയട്ടെ30/3/2015


Sunday, 29 March 2015

മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറി ചിന്തിച്ചാലോ


ശുചിത്വത്വത്തിന്നു ,ശുദ്ധിക്കു വളരെയധികം പ്രാധാന്യം നല്കുന്ന മതമാണ്ഇസ്ലാം എന്നതിൽ ആർക്കും തർക്കം ഉണ്ടാക്കാൻ സാധ്യതയില്ല

ശുചിത്വം ഒരു ശീലമാണു ,സംസ്കാരമാണ് ശീലങ്ങൾ ചെറുപ്പം മുതൽക്കു ശീലിക്കെണ്ടതാണു അതൊരു ശീലമാക്കേണ്ടതാണു ശുചിത്വം വ്യക്തികവും സാമൂഹ്യവുമായ ഒരാവശ്യമാണു

മുസ്ലീങ്കൾ ശുചിത്വം മദ്രസകളിൽ ,സിലബസിൽ ,മുഖ്യ വിഷയമായി പഴയ കാലം മുതൽക്കു തന്നെ ഉൽപ്പെടുത്തിയിട്ടും ഉണ്ട് എങ്കിലും മുസ്ലിം സാമാന്യ ജനതയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ചു കൂടുതൽ ശുചിത്വം ,വൃത്തി കാണപ്പെടാത്ത ത്തിന്റെ കാരണം എന്താണു ?
മുസ്ലീംകൾ നിത്യവും അഞ്ചു നേരമെങ്കിലും അംഗ ശുദ്ധി വരുത്തുന്നവരല്ലേ ? അംഗ ശുദ്ധിക്കു മുംബ് ദന്ത ശുദ്ധിയും ,അഴുക്കുകളും ,മെഴുക്കുകളും ഒഴുക്കി കളയാരില്ലേ? അംഗ ശുദ്ധിയും ,ദേഹ ശുദ്ധിയും ശാരീരിക ശുധ്ധിയോടൊപ്പം മാനസിക ,ആത്മീയ ശുദ്ധിയും ഉദ്ധേശിച്ചല്ലേ നിർവഹിക്കുന്നത്?
എന്നിട്ടും മറ്റുള്ളവർക്കു മാതൃകയായ ഒരു ഉത്തമ സമുദായം ആയി ഇസ്ലാം വളരുന്നില്ല

ഇസ്ലാമിന്റെ സത്ത ഒരു സമുദായത്തിന്റെ ,വിഭാഗത്തിന്റെ കുത്തകയല്ല നന്മ ആര് പ്രവർത്തിച്ചാലും അത് ഇസ്ലാമികമാണു അത് മുസ്ലീംകൾ ഏറ്റെടുക്കേണ്ടതാണു പ്രോത്സാഹിപ്പിക്കേണ്ടതാണു സ്വച്ച ഭാരത്പുതിയ പദ്ധതിയല്ല എങ്കിലും അതിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ഒരു മഹത് ,സത്കർമമാണു

പതഞ്ജലി മഹര്ഷി യോഗ യുടെ മുൻബ് ശാരീരിക ,മാനസിക ,ആത്മീയ ശുധ്ധിയുടെ ആവശ്യം അടിവരയിട്ടു പ്രഖ്യാപിക്കുന്നുണ്ട് യോഗാഭ്യാസം ഉപകാരപ്രദമാകണമെങ്കിൽ നിഷ്ടയോടെ കൃത്യ നിഷ്ടയോടെ അനുഷ്ടിക്കണം എങ്കിലത് ആരോഗ്യത്തിനു സാമൂഹ്യമായും  വയ്ക്തികതമായും നന്മ ചെയ്യും

നിത്യ നമസ്കാരം ഒരു നല്ല ശീലമാണു അതും ഒരു യോഗാഭ്യാസംu പോലെ നിഷ്ടയോടെ കൃത്യമായി അനുഷ്ടിച്ചാൽ ശാരീരിക ,മാനസിക ,ആത്മീയ ഉണർവുണ്ടാകും ആനന്ദ ലബ്ധി ലഭിക്കും

അത് കൊണ്ടാണു ഇസ്ലാം സനാധന ധർമമാണെന്നു എന്ന് പറയുന്നത്  ഇസ്ലാം മത പ്രകാരം എല്ലാ സ്ഥലങ്ങളിലും  പ്രവാചകർ വന്നിരുന്നു ,അവരെയെല്ലാം  ഇസ്ലാം അമ്ഗീകരിക്കുന്നും  ഉണ്ടല്ലോ  
ഇസ്ലാം വിഭാവനം ചെയ്യും വിധം പൊതു ശുദ്ധീകരണത്തിന്നു സംവിധാനങ്ങൾ വളരട്ടെ

മുസ്ലിം പള്ളികളിലെ പോലെ എല്ലാ പൊതു ഇടങ്ങളിലും ശുദ്ധീകരണ സംവിധാനങ്ങൾ ,അമ്പലത്തിലും ,മറ്റു ആരാധനാ ആലയങ്ങളിലും ഉണ്ടാകട്ടെ  അമ്പല കുളങ്ങളെ ,മുസ്ലിം പല്ലികളികളിലെ സംവിധാനങ്ങൾ
ജാതി മത ലിംഗ വ്യത്യാസം കൂടാതെ പൊതു ജനങ്ങൾക്ക്ഉപകാരപ്രദമാകട്ടെ
ശാരീരിക മാനസിക ശുധ്ധിയെയും,ശുചിത്വത്തിന്റെയും സാമൂഹ്യ ,വ്യക്തിഗത പ്രസക്തിയും അവയുടെ പരസ്പര ബന്ധത്തിന്നെയും ഊന്നി പറയാനാണ് ഞാൻ ഉദ്ധേശിച്ചത്  പ്രായോഗിക തലത്തിൽ നമസ്കാരവും ,യോഗയും മറ്റും അത് കൊണ്ടു ഉദ്ധേശിച്ച ഫലം തരാത്തത്തിന്റെ കാരണം അവ ഒരു ശീലം ,ഒരു ആചാരം ,ഒരു അനുഷ്ടാനം ,ചടങ്ങ് എന്ന നിലക്ക് ആത്മാർഥത ഇല്ലാതെ ,കൃത്യ നിഷ്ടയില്ലാതെ ,പൊരുളറിയാതെ ചെയ്യുന്നതിന്നാലാണു
അമ്പലങ്ങളും പള്ളികളും അടുത്തടുത്ത് ,കവലകൾ തോറും കാണാം എങ്കിലും ,കൂണു പോലെ എണ്ണത്തിൽ അധികരിക്കുന്നെങ്കിലും അവ വേണ്ടും വിധം വിനിയൊഗിക്കപ്പെടുന്നില്ല  അമ്പലങ്ങളും പള്ളികളും പൊതു സ്വത്താണ് അവ എല്ലാവർക്കും ഉപകാര പ്രദമാകണം അവയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിവിധ മതങ്ങളും വിശ്വാസങ്ങളും അനുസരിച്ചു വ്യത്യസ്തമാണ്  എങ്കിൽ കൂടി ശുചിത്വം ,ശൗച്യാലായ സൗകര്യം ,വിശ്രമ സൗകര്യം എന്നിവ അമ്പലത്തിലെ ആയാലും ,പള്ളിയിലെ ആയാലും എല്ലാവർക്കും ആണ്പെണ് വ്യത്യാസമില്ലാതെ ഉപയോഗിക്കാമെന്ന ഒരു രീതി ,സംസ്കാരം വളര്ത്തി എടുത്താൽ അത് പൊതു വിശ്രമ ,ശൗച്യാലയ സൗകര്യം കുറവാനെന്നതിന്നു ഒരു ചെറിയ പരിഹാരമാകും വേണമെങ്കിൽ ഒരു ചെറിയ തുക കാണിക്ക ആയി സ്വീകരിക്കുകയുമാകാം

അമ്പലങ്ങള്ക്കും പള്ളികൾക്കും മുടക്കുന്ന തുകക്ക് ഒരു സാമൂഹ്യ നേട്ടവും ആയി കാണാം പരിസരവും അത്തരം സൗകര്യങ്ങളും പൊതു ഇടങ്ങളും ശുചീകരിക്കുന്നത്  ഒരു ആരാധന ആക്കി മാറ്റാം മുട്ടു കുത്തുന്നതിന്നും ഉരുളുന്നതിന്നും പകരം പൊതു സ്ഥലം വൃത്തിയാക്കൽ യത്നം എന്ന ആചാരം ,അനുഷ്ടാനം



മാറുന്നില്ലേ ആചാരങ്ങളും അനുഷ്ടാനങ്ങളും  മാറി ചിന്തിച്ചാലോ  

Monday, 16 March 2015

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം

മുസ്ലീങ്കൾ  പലിശ വാങ്ങില്ല എന്നാണു വെപ്പ്  എത്രയോ പാവങ്ങൾ പലിശയും പിഴയും മൂലം കടം കയറി നരകിക്കുന്നു എന്നാൽ അവർക്ക് പലിശയില്ലാതെ അത്യാവശ്യ്ത്തിന്നാവശ്യമായ കുറച്ചു പണം ലഭ്യമാക്കുന്ന ഒരു സംവിധാനം ഒരുക്കാതെ ഉള്ള പണം ബാങ്കിലിട്ടു പലിശ വാങ്ങുന്നില്ല എന്ന് മേനി നടിക്കുന്ന മുതലാളിമാരെ നിങ്ങളൊന്നു  ആലോചിക്കൂ

അനേകം മുസ്ലിം സഹോദരരും മറ്റു പാവങ്ങളും  പലിശ കൊടുക്കാണിഷ്ടപ്പെട്ടല്ലെങ്കിലും കഷ്ടപ്പാടിന്റെ കാടിന്യത്താലും,നിവൃത്ത്തികേടിന്നാലും  കട കെണിയാൽ വലയുമ്പോൾ  നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പലിശയില്ലാതെ ,മൂല്യം കുറയാൻ ഇടയാക്കിയതിന്നാൽ നിങ്ങൾ സ്വര്ഗത്തിന്നു അർഹത നേടുമോ ?
ഇതാണോ ഇസ്ലാം പലിശ നിഷിദ്ധമാക്കിയതിയതിന്റെ ലക്‌ഷ്യം ഉദ്ദേശം ?

നിങ്ങളുടെ പലിശയില്ലാത്ത ബാങ്ക് നിക്ഷേപം മൂല്യം കുറയുന്നത് മൂലം ഉണ്ടാകുന്ന നഷ്ടം നിങ്ങൾ സഹിക്കാമെന്നാണു ഉദ്ദേശമെങ്കീലും നിങ്ങളുടെ അനുഗ്രഹങ്ങളെ കുറിച്ചും അവ എങ്ങനെ നിങ്ങൾ വിനിയോഗിച്ചെന്നും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന കുർ ആണ്‍  നിർദ്ദേശം നിങ്ങൾക്കു കണ്ടില്ല കേട്ടില്ല എന്ന് വെക്കാനാകുമോ

പലിശ വാങ്ങാതെ നിങ്ങൾ ബാങ്കിനെ സഹായിക്കുക  ആണു ചെയ്യുന്നത്  ആ പണം വീണ്ടും പലിശക്കു കൊടുത്തു ബാങ്ക് കൊഴുക്കുമെന്നല്ലാതെ നിങ്ങൾ മൂലം ബാങ്ക് ആർക്കും പലിശയില്ലാതെ കടം കൊടുക്കാനൊന്നും പോകുന്നില്ല
ബാങ്ക് നിങ്ങൾ വാങ്ങാത്ത പലിശ എന്ത് ചെയ്യുന്നുവെന്നു നിങ്ങൾ അന്വേഷിക്കാരുന്റോ?

പലിശ നിരോധിച്ചതാണു  ,പലിശ, വാങ്ങുന്നതും ,കൊടുക്കുന്നതും  പലിശ കണക്കെഴുതുന്നതും  തെറ്റാാണു  എന്നെല്ലാം   കർക്കശമായി പഠിപ്പിക്കുന്ന പണ്ഡിത ശ്രേഷ്ടരേ ,സമുദായ നേതാക്കളെ ,നിങ്ങൾ മൂലം സമുദായം സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയം  ആകുന്നില്ലേ ? ഇന്ത്യയിൽ നിലവിലുള്ള നിയമം അനുസരിച്ചു പലിശയുമായി ബന്ധപ്പെടാതെ നിൽക്കുന്നവർ സാമ്പത്തികമായി പിന്നോക്കം പോകുമെന്നത് ശരിയല്ലേ ?
ധന കാര്യ സ്ഥാപനങ്ങളിൽ മുസ്ലീം പ്രാധിനിധ്യം ഇല്ലാതാകുന്നതിന്നു പലിശയൊടുള്ള നിലപാടു കാരണമായിട്ടില്ലേ ?
ധന കാര്യ സ്ഥാപനത്തിൽ മുസ്ലിം പ്രാതിനിധ്യം ഇല്ലാത്തതും മുസ്ലിം പിന്നോക്ക അവസ്ഥക്ക് കാരണമാകുന്നില്ലേ ?

ധന കാര്യ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനത്ത് എത്ര മുസ്ലിം നാമ ധാരികൾ ഉണ്ട്?

പലിശ വാങ്ങുന്നത് വലിയ പാതകമായി കാണുന്നവർ പലിശ കൊടുക്കുന്നത് അത്ര തന്നെ വലിയ കുറ്റമായി കാണുന്നില്ല  അത് നിവൃത്തി കേടു കൊണ്ടാണെന്ന ന്യായം കൊണ്ടു നിർവ്രുതിയടയാമല്ലോ ? എന്നാലും പലിശയൊടുള്ള പൊതു സമുദായ ബോധത്താൽ പല കഴിവുള്ള യുവതി യുവാക്കന്മാരും ബാങ്കിലും ,ഇന്ഷുറന്സ് സ്ഥാപനങ്ങളിലും ജോലി അനെഷിക്കാനൊ കിട്ടാനോ ശ്രമിക്കാറില്ല
ബാങ്കിന്റെയും ഇൻഷുരൻസിന്റെയും പൊതു ഗുണങ്ങൾ സമുദായത്തിനു ലഭ്യമാകാതെ പോകാന്നും പലിശയോടുള്ള നിലപാട് കാരണമാകുന്നു

ഇത്തരം നിലപാടു ധന കാര്യ സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു സ്ഥാപനങ്ങൾ തുടങ്ങുന്നതിന്നും മുസ്ലീംകളെ പിന്തിരിപ്പിക്കുന്നതിന്നും പലിശയോടുള്ള നിലപാടു കാരണമാകുന്നു  ഇതിന്റെയും ഫലം സമുദായത്തിന്റെ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ തന്നെ
ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണാൻ പണ്ഡിതർക്കും നേതാക്കൾക്കും ഉത്തരവാദിത്വം ഉണ്ട്   ആ ഉത്തരവാദിത്വം ശരിയായി നിർവഹിച്ചിട്ടുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു

എത്രയോ മദ്രസകളും മത സമ്മേളനങ്ങളും നന്നായി സംഘടിപ്പിച്ചു ശക്തി പ്രകടനം നടത്തുന്ന നേതാക്കൾ പലിശ പിശാചു മൂലം സമുദായം നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സംവിധാനങ്ങൾ ഉടനെ സാർവർത്തികമാക്കാൻ വേണ്ടുന്നത് ചെയ്യുമെന്നാശിക്കുന്നു

പലിശയോടുള്ള മത നിലപാടു മൂലം ഇന്ത്യയിൽ മുസ്ലിം സമുദായം പിന്നോക്കം പോയിട്ടുണ്ടോ സാമൂഹ്യ സാമ്പത്തിക പിന്നോക്ക അവസ്ഥക്ക് വിധേയമായിട്ടുണ്ടോ എന്ന് ഗവേഷണം അന്വേഷണം അർഹിക്കുന്ന ഒരു വിഷയമല്ലേ

പലിശ മുസ്ലിം പിന്നോക്ക അവസ്ത്തക്കു കാരണം ഗവേഷണ / അന്വേഷണം ആാവശ്യം 

Saturday, 14 March 2015

ആണും പെണ്ണും ഒരേ ജാതിയല്ലേ

പറയുന്നവൻ പറയൻ ഞാൻ പറയുന്നു
അതിന്നാൽ ഞാനൊരു പറയനെന്നു
പറയാനെനിക്ക് തെല്ലുമില്ല നാണം
പറയൻ ഒരു ജാതി പേരാണെത്രേ
ഇതൊരു ജാതി പറചിലല്ലേ
ഒരു വിധത്തിലുള്ള പറചിലല്ലേ
ജാതി പറയലും  ,ജാതി പറയുന്നതീലെന്തുണ്ടു
ആക്ഷേപം ,എല്ലാം ഒരു തോന്നലല്ലേ
തോന്നലെല്ലാം പറയുന്നവൻ പറയൻ
തോന്നുന്നതെല്ലാം പറയുന്നവൻ തോന്ന്യാസി
തോന്നുന്നതെല്ലാം ചെയ്യുന്നവൻ താന്തോന്നി
താന്തോന്നിത്തം ആക്ഷേപകരം ,അതിക്ഷേപകാരം
ജാതി പറഞ്ഞു ആക്ഷെപിക്കലെന്താണു
എന്ത് ജാതിയായാലെന്തു ,ജന്തു ജാതി അല്ലേ
ആണും പെണ്ണും ഒരേ ജാതിയല്ലേ
മനുഷ്യ ജാതിയല്ലേ ,മനുഷ്യത്ത്വം ഒരു ബോധമല്ലേ
മനുഷ്യത്വ ബോധാമില്ലായ്മയല്ലേ ജാതി പറച്ചിലും
ജാതി പേരിൽ പോരടിക്കുന്നതും
ഉന്നത ജാതി ,താഴ്ന്ന ജാതി എല്ലാം ഒരു തോന്നലല്ലേ
നല്ല ജാതി തൈ നട്ടാൽ കിട്ടാം
നല്ല ഗുണമുള്ള ജാതി വിള കിട്ടാം
വിത്ത് ഗുണം പത്തു ഗുണമെന്നു പറയുമെങ്കിലും
വളവും മണ്ണും കാലവും കാലാവസ്ഥയും
അനുസരിച്ചല്ലേ വിളയുണ്ടാകൂ
ആക്ഷേപിക്കലിലും അധിക്ഷേപിക്കലിലും
ഇല്ല കാര്യമെന്നാണെൻ തോന്നൽ ,എല്ലാമൊരു
തോന്നലാണ് ,നല്ലത് തോന്നിയാൽ നല്ലത്
എല്ലാവർക്കും നല്ലത് തോന്നാനിടവരട്ടേ
എന്നാലും ആരേയും അടച്ചാക്ഷേപിക്കരുതേ
എല്ലാം ഒരു ജാതി തോന്നലാണെന്നാണെൻ തോന്നൽ
പിന്നെ ജാതി പറയുന്നതിലെന്താ ആക്ഷേപകരം
ജാതിയും ഒരു സംസ്കാരത്തിൻ ഭാഗം
പൈതൃകത്തിൻ  പാരംബരത്ത്യൻ ഭാഗം
ഇല്ല അഭിമാനിക്കാനും ,അതിക്ഷേപിക്കാനും
പാരമ്പര്യത്തെ ,പൈതൃകത്തെ ,സംസ്കാരത്തെ
നമുക്കുള്ളതെല്ലാം നമ്മെ കൊണ്ടുണ്ടായതാണൊ
എല്ലാം നമ്മുടെ വിധി എന്ന് കരുതി ജീവിക്കാം
എന്നാണു എൻ തോന്നൽ ,എന്ത് തോന്നുന്നു

Friday, 6 March 2015

മന കരുത്തും നിഷ്ചയ ദാർഡ്യവും



സർ
ഇന്നത്തെ പത്രത്തിൽ എന്റെ അയല്ക്കാരി ,കാലുകൾ ചെറുപ്പത്തിലെ പോളിയോ വന്നു തളർന്ന  മേരിയുടെ സേവനം പ്രസിധീകരിച്ച്ചതിന്നു നന്ദി അറിയിക്കുന്നു  അവർക്ക് അരക്കു താഴെ ,കാലുകൾക്ക് തളർച്ച വന്നതിനാൽ കൈകൾ സഹായത്താലാണ് നടക്കുന്നത് അയിനൂർ മാർത്തോമ സ്കൂൾ നൂറു മീറ്റർ  അടുത്തായതിനാൽ  അക്ഷരാഭ്യാസം സാധ്യമായി ബാക്കിയെല്ലാം അവർ സ്വയം പടിച്ചെടുക്കുകയായിരുന്നു മന കരുത്തും നിഷ്ചയ ദാർഡ്യവും  അനുകരണീയമാണ് അഭിനന്ദനാർഹമാണു
അയിനൂരിലെ പാവപ്പെട്ടവർക്ക് ,കാര്യമായ ഫീസൊന്നും ഈടാക്കാതെയുള്ള അധ്യാപനം വളരെ ഉപകാരപ്രദമാണ് അവർക്ക് അർഹിക്കുന്ന ആദരമോന്നും ലഭിച്ചില്ലെങ്കിലും അവർ ക്ലാസെടുത്ത അനേകം പാവപെട്ട ഗ്രാമീണർ അവരെ സ്നേഹ പൂർവ്വം ഓർക്കും
അവർ സ്ത്രീ  ,ഭിന്ന ശേഷിക്കാരുടെ ഉന്നമാനrത്തിന്നും ഉദാത്ത മാതൃകയാണ്
അവർ നമ്മെ  ചിന്തിപ്പിക്കുന്നത് ഉള്ള അനുഗ്രഹങ്ങൾ പോഷിപ്പിച്ചു എങ്ങനെ സംത്രുപ്തിയോടെ ജീവിക്കാമെന്നാണു
ശാരീരിക അവശതയെക്കാൾ മാനസിക വൈകല്യങ്ങൾ ,ബുദ്ധിഭ്രമം ,മന്ദ ബുദ്ധി  എന്നീ കഷ്ടതകൾ അനുഭവിക്കുന്നവർ സമൂഹത്തിൽ അനവധി ഉണ്ട് അവരെ സംരക്ഷിക്കുക എന്നത് ഒരു വ്യക്തിക്കോ ,കുടുബത്തിനോ താങ്ങാവുന്നതിന്നു അപ്പുറമാണ്  ആയതിന്നാൽ അത്തരം വ്യക്തികളെ സംരക്ഷിക്കുന്നത് സാമൂഹ്യ ബാധ്യതയായി കണക്കാക്കി സർക്കാർ വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കണം  ഇപ്പോൾ   രംഗത്ത് സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകർക്ക് ,സംഘടനകള്ക്ക് ,സംരംഭങ്ങൾക്ക്‌  വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും നല്കണം
കേരള ബജറ്റ് നയ പ്രഖ്യാപനത്തിൽ ഭിന്ന ശേഷിക്കാരെ കുറിച്ചു നയ രൂപികരണം ,നടത്തും എന്ന് കണ്ടു ഇക്കാര്യത്തിൽ താങ്കളും താങ്കളാൽ കഴിയും വിധം അന്വേഷണം നടത്തി ,മുഖ ലേഖനം എഴുതി , ബഹു ജന പിന്തുണ  സമാഹരിച്ചു സർക്കാരുമായി സഹകരിക്കുമെന്നാശിക്കുന്നു

ഇത്തരുണത്തിൽ കേന്ദ്ര സർക്കാരും കേരളത്തിനു നിംസ് സർവ കല ശാല നല്കി  അഭിനന്ദാർഹമായ നീക്കം നടത്തിയത് ഓർമ്മിക്കുന്നു

ഇത്തരം അനവധി അനുകരണീയ വ്യക്തികളെ സമൂഹ ശ്രദ്ധയിൽ കൊണ്ടു വന്ന മാധ്യമങ്ങൾ  എല്ലാം ക്രൊഡീകരിച്ചു ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചാൽ അത് അനേകർക്ക്ഊര്ജം നല്കാനുതാകും


എന്ന് മുഹമദലി ,തൈകാട് ഗുരുവായൂര് 7/3/20015