Showing posts with label general reading. Show all posts
Showing posts with label general reading. Show all posts

Tuesday, 10 May 2016

ആവും വിധം നാക്കാൽ ,വാക്കാൽ ,മനസ്സാൽ അടരാടൂ



മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ?
ഉയിരുണ്ടോ ?ഉശർ ഉണ്ടോ ?ഷീജ മരിച്ചു ,സൌമ്യയും
ഉണ്ടിവിടെ അനവധി പേർ ,പേരറിയാത്ത നിരവധി
അന്നന്നത്തെ അന്നത്തിന്നായി അധ്വാനിക്കാൻ തയ്യാറായി
അന്നം കിട്ടാൻ ,രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടും അനേകം
അന്തിയുറങ്ങാൻ സുരക്ഷിത കൂര പോലും ഇല്ലാതെ
അന്തിക്ക് അന്യന്റെ,ആരാന്റെ ഔടാര്യത്താൽ ദാഹം
തീർക്കാൻ അല്പം തണ്ണീരിന്നായി അകലം അനവധി
താണ്ടുന്നവർ ,കണ്ണൊന്നു തുറന്നു ചുറ്റിലും നോക്കൂ
കണ്ണീര കയങ്ങൾ കാണാതെയാണൊ ,കണ്ടിട്ടും കണ്ടില്ല
എന്ന് നടിക്കുന്നതാണോ ,നാട്യങ്ങളും ,പ്രകടനങ്ങളും
പ്രകടിപ്പിക്കാൻ ഔദാര്യം നീട്ടാൻ ഇവിടെ ചുരുക്കം
സംഭവങ്ങൾ മാത്രമല്ല സംഭവിക്കുന്നത് സത്യം കാണൂ
നാട്ടിൽ നടക്കുന്ന അനീതികൾക്ക് നേരെയോന്നു നോക്കൂ

Sunday, 6 March 2016

സ്ത്രീ ശാക്തീകരണം


പല പദ്ധതികളും നടപ്പിലാകുന്നുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെക്കുള്ള സംവരണം അവയിലൊന്നാണ് അത് നിയമമാക്കിയത് പുരുഷ പ്രാമുഖ്യമുള്ള സഭകളാണു എന്നാൽ ആ സഭകളിലേക്കു സംവരണം ഏർപ്പെടുത്താനോ ,സ്ത്രീ പ്രാതിനിധ്യം കൂട്ടാനോ ,ഒരു കക്ഷിയും വലിയ താത്പര്യം കാണിക്കുന്നില്ല

കാരണങ്ങൾ പലതാകാം അധികാര അപ്പ കഷണം പങ്കിടാനുള്ള വൈമനസ്യം ?
അതിൽ പുരോഗമന ,കക്ഷിയെന്നോ ,മത കക്ഷിയെന്നോ ,മതേതര കക്ഷിയെന്നോ വ്യത്യാസമില്ല
ജയ സാധ്യത ആണത്രത്രെ ആണുങ്ങളുടെ ന്യായം ആണുങ്ങളുടെ അത്ര പ്രാപ്തി പെണ്ണുങ്ങൾക്കില്ല എന്നാ വിരട്ടു വാദം ?പ്രാപ്തിയുള്ള സ്ത്രീകൾ കുറ വാണെന്നതല്ലേ ചരിത്ര സാക്ഷ്യം ?



പല അധികാര സ്ഥാനങ്ങളുടെ യും സാരധികളുടെ പിന്നിൽ ചക്രം തിരിക്കുന്നത് വനിതകളെന്നതും സത്യമല്ലേ ?
എന്നാൽ അപൂർവം ,ചിലർ അബലകളെ മുന്നിൽ നിർത്തി കാര്യം നടത്തുന്നവരും ഇല്ലേ ?

മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർഥിയെ പോലും നിർത്തിയില്ലെങ്കിൽ അത് പിന്തിരിപ്പൻ എന്ന വിമർശനം കൂടുതൽ കേൾക്കേണ്ടി വരും മറ്റു പ്രമുഖ കക്ഷികൾ വനിതകൾക്ക് നൽകിയ സ്ഥാനാർത്തിത്വം പരിതാപകരം തന്നെ അല്ലേ ?

പാവപ്പെട്ടവർക്ക് അർഹ സ്ഥാനം ആരെങ്കിലും നൽകിയിട്ടുണ്ടോ ?പാവപ്പെട്ടവരല്ലേ അധികം ?
അപ്പോൾ എണ്ണമല്ല കാര്യം വണ്ണവും തീണ്ണ മിടുക്കും ,മണി അടിയും ,വർണവും മറ്റു പലതും അല്ലേ
കാര്യങ്ങൾ നിശ്ചയിക്കുന്നത് കാര്യകാർ കയ് വിട്ടു കളിക്കുമോ ?

ചെറിയ ജനാധിപത്യ രാജ്യ മായ സിംഗപ്പൂരും ,വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലും സഭ നടപടികളെ നിയന്ത്രിക്കുന്നത് മഹിള മണികളാണെന്ന വസ്തുത എല്ലാവരും ഇത്തരുണത്തിൽ ഓർക്കുക
സിംഗപ്പൂര് സഭ നിയന്ത്രിക്കുന്നത് ജന സംഖ്യ യിൽ പതിനഞ്ച് ശതമാനം മാത്രം ഉള്ള മുസ്ലിം വിഭാഗത്തിലെ വനിതയല്ലേ ?

വനിതകൾക്ക് ,പാവങ്ങൾക്ക് അർഹമായ സ്ഥാനം കൊടുക്കുക അതിന്നോരവസരം എല്ലാ രാഷ്ട്രീയ കക്ഷികളും
നല്കുന്ന കാലം എന്ന് വരും ?

How To Remove Sun TAN From BODY,FACE FAST,SKIN Lightening Remedy Naturally







മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,വിയോഗം
മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,വിയോഗം


Monday, 22 February 2016

തമസ് പലതും മറയ്ക്കുംഇരുട്ടത്താണു അരുതാത്തത്




പലതും ,നടക്കുന്നത് ,വെളിച്ചം ,സുധാര്യത പലതും
വെളിപ്പെടുത്തും ,തമോസമാ ,ജോതിര്ഗമയ ,സത്യമേവ
ജയതേ ,തമോ ഗുണം തുലയട്ടേ ,തേജോ ഗുണം ,തിളങ്ങട്ടെ

മനസ്സിലാകുന്ന വിധം സംസാരിക്കാൻ കഴിയുന്നവർ
മനുഷ്യരെ ബോദ്ധ്യ പെടുത്തും വിധം എഴുതുന്നവർ
പരസ്പരം ശരിയായ ധാരണ ഉണ്ടാക്കുന്ന തരത്തിൽ
സംവേദിക്കാൻ കഴിയുന്ന സംഭാഷണ ,സംവേദന , ,സംസാര,
സമ്പന്നർ ,സംസാരത്തിലാകമാനം സമർത്ഥർ ,സംതൃപ്തർ



Thursday, 14 January 2016

സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ


സ്ത്രീ ധന നിരോധന നിയമം നടപ്പാക്കാൻ ജനമോ ,സര്ക്കാരോ ,സ്ത്രീ ധന പിശാചിന്നാൽ പീഡിപ്പിക്കപ്പെട്ട ,പീഡനത്തിന്നു ഇരകളാകുന്ന സ്ത്രീകളോ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ ?
ഈ സംരഭത്തെ പോലെയുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണ് ഇപ്പോൾ നാട്ടിൽ നടമാടി കൊണ്ടിരിക്കുന്ന പല ദുരിദങ്ങളുടെ നേരെയും ഈ ലഘു ചിത്രം വിരൽ ചൂണ്ടുന്നുണ്ട്
അക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നു
ഈ സൽകർമത്തിൽ ഭാഗഭക്കായ എല്ലാ സഹൃദയരെയും ആത്മാർഥമായി അഭിനന്ദിക്കുന്നു
നാടിൻ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഈ ചിത്രത്തിൻ സന്ദേശം ഉൾകൊള്ളാനും ,പ്രചരിപ്പിക്കാനും ശ്രമിക്കുമെന്ന് ആശിക്കുന്നു
സ്ത്രീകളുടെ ആഭരണ ഭ്രമം അല്ലേ ,സ്ത്രീ ധന ഭൂതത്തിന്നു മുഖ്യ ഹേതു ?
ആഭരണങ്ങൾ മഹിളകളെ എതെല്ലാം വിധത്തിൽ പീഡന കാരണം ആകുന്നു എന്നൊന്ന് ചിന്തിക്കൂ ?
മാല പിടിച്ചു പറി ഏതെങ്കിലും പത്രത്തിൽ ഇടക്കിടെ വരാതിരിക്കുന്നുണ്ടോ ?
കേരളത്തിലെ മോഷണങ്ങളിൽ അധികവും ആഭരണ സംബധിയല്ലേ ?
ആഭരണങ്ങൾ പിടിച്ചു പറിക്കും കൊള്ളക്കും കൊലക്കും കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ ആണ് ഭരണം നില നിർത്താനുള്ള ആണ് തന്ത്രമോ ? മയക്കു മരുന്നോ ?
പെണ്ണെന്നാൽ പൊന്നും മിന്നും ആട ആഭരണങ്ങളും അണിയിച്ചു ആണുങ്ങളെ ആകർഷിച്ചു കച്ചവടം കൂട്ടാനുള്ള ഒരു ചരക്കാണെന്ന ധാരണ പരത്താൻ പരസ്യങ്ങൾ കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ കൊള്ള പലിശ വ്യാപാരം വ്യാപകമാക്കാനും ,എളുപ്പമാക്കാനും കാരണം ആകുന്നില്ലേ ?
ആഭരണ ഭ്രമത്താൽ കൊള്ള കൊടുക്കയിലെ കൊള്ളയും കൊള്ളരുതായ്മയും സ്ത്രീകൾ ബോധവതികൾ അല്ലാത്തതല്ലേ ,ആഭരണവും സ്ത്രീ ധനവും വളർന്നു സ്ത്രീകളുടെ വില കുറയാൻ കാരണം ?
ആഭരണങ്ങളും ,സ്ത്രീ ധനവും കാരണം ഉണ്ടാകുന്ന വഴക്കിന്നും ,വക്കാണത്തിന്നും കണക്കുണ്ടോ ?
സ്ത്രീ ധന നിരോധനം പ്രായോഗികം അല്ലെന്ന് പറഞ്ഞു സ്ത്രീ ധന നിരോധനം വേണ്ടെന്നു വെക്കുമോ ?മദ്യ നിരോധന നിയമം പോലെ , വർജനം മാത്രം മതി എന്ന് വെക്കുമോ ?
സ്ത്രീ ധന വര്ജനം സർക്കാർ നയമോ ,പരിപാടിയോ അല്ലെന്നല്ലേ മനസ്സിലാക്കേണ്ടത് സർക്കാർ തന്നെ പെണ്കുട്ടികളുടെ കല്യാണത്തിന്നു പൊന്നും പണവും കൊടുക്കുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്
ഇതിലും നല്ലത് സ്ത്രീ ധനം ഇല്ലാതെ പണ്ടവും പണവും വാങ്ങാതെ കല്യാണം കഴിക്കാൻ തയ്യാറാകുന്ന യുവാക്കൾക്ക് മഹർ ,എന്ന സ്തീകൾക്കുള്ള പാരിദോഷികം നൽകാൻ യുവാക്കളെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ ?
ആലോചന ,കൂടി ആലോചന ഉത്തമ തീരുമാനത്തിലേക്കുള്ള മാർഗം



Thursday, 17 December 2015

ആരുടെ നമസ്കാരാമാണു തെറ്റിൽ നിന്നും തടയുന്നത് നന്മ പോഷിപ്പിക്കുന്നത്1/9/2015 സലാം ഓം ശാന്തി




സംവരണം വിഷയത്തിൽ ബി ജെ പി മതം മാ റിയോ ? മണ്ഡൽ കമ്മീഷൻ സംവരണം ശുപാർശ ചെയ്തപ്പോൾ ഉണ്ടായിരുന്ന നിലപാട് , ഇപ്പോൾ പാട്ടേൽ സംവരണ സമരത്തിൽ എന്താണു ശരിയായ നിലപാടെന്നു വ്യക്തമാക്കുമോ ?


സംവരണം ഇപ്പോൾ അനുഭവിക്കുന്നവരൊട് മനുഷ്യത്വത്തോടെ സംസ്കാരത്തോടെ സഹവസിക്കാൻ കളമൊരുക്കുമോ ?


മതം തിരിച്ചുള്ള കണക്ക് പ്രസിധീകരിച്ച്തിൽ ചില രാഷ്ട്രീയ കക്ഷികൾ ക്ക് വെവലാദിയുള്ളതായി കാണാം മുസ്ലീംകളുടെ വർ ധനനിരക്ക് ഹിന്ദുവിന്റെ വർ ധന നിരക്കിനേക്കാൾ കൂടുതലാണത്രെ എന്താണു യഥാർ ത്ത മുസ്ലിം ഹിന്ദു എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം ജന്മമമോ? കർ മമോ? അവകാശവാദമോ ?


ശരിക്കും മത ബോധമുള്ള ധാർ മിക ബോധമുള്ള ഹിന്ധുക്കളുടെയോ ,മുസ്ലീംകളുടെയോ വർ ധന ഉണ്ടാകുന്നുണ്ടോ ? ഉണ്ടെങ്കിൽ യാതൊരു ആശങ്കക്കും അവകാശമില്ല ജാതി പിശാചുകളുടേയും വർ ഗീയ കോമരങ്ങളുടെയും വർ്ധനയാണ് ഭീഷണിയായിട്ടുള്ളത്


എന്നാലും എണ്ണത്തെ കുറിച്ചു ആശങ്കയുള്ളവർ എന്ത് കൊണ്ടാണു ഇങ്ങനെ സംഭവിച്ചെന്നു ആരായുന്നത് നല്ലതാണ്


ഹിന്ദുവായാലും ,മുസ്ലീമായാലും വർ ധന നിരക്ക് കൂടുതൽ കാണുന്നത് സാമ്പത്തികമായും, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവരിലാണു ജനന മരണ നിരക്കുകൾ കൂടുതൽ എന്നത് വലിയ ഗവേഷണമൊന്നും കൂടാതെ ആർ ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ അങ്ങനെ നോക്കുമ്പോൾ മുസ്ലീംകൾ ഹിന്ദുക്കളെക്കാൾ സാമ്പത്തികമായും വിദ്യാഭയാസപരമായും പിന്നോക്കം നിൽക്കുന്നതാവണം അവരുടെ എണ്ണത്തിൽ ,ജനന നിരക്കിൽ വർ ധനക്ക് കാരണം


ആയതിന്നാൽ അവരുടെ സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കു പ്രത്യേക ഊന്നൽ കൊടുത്താൽ അവർ കൂടുതൽ എണ്ണം ജനിക്കുന്നത് നിയന്ത്രണ വിധേയമാകും


പിന്നെ മതമാറ്റമാണോ കാരണം എന്ന് പരിശോധിക്കണം


അങ്ങനെയാണെങ്കിൽ നിർ ബന്ധ മതമാറ്റം ഉണ്ടോ എന്ന് കൂടി പരിശോധിക്കണം അതാണു കാരണമെങ്കിൽ തടയാൻ ഇവിടെ ഇപ്പോൾ തന്നെ നിയമം ഉണ്ടല്ലോ അവ കാര്യക്ഷമമായി നടപ്പിലാക്കണം


നിർ ബന്ധ മത മാറ്റമല്ലേ തടയാനൊക്കൂ ഹിന്ദു മതത്തിലെ ജീർണതകളായ ഐത്തം ജാതി ചിന്ത അനാചാരം അന്ധ വിശ്വാസം എന്നിവയാണു മത പരിവർത്തനത്തിന്നു കാരണം എങ്കിൽ അവ ഇല്ലാതാക്കാൻ നവോത്ഥാനം വേണം അതിന്നു ഈ മത സർവെയിൽ ജാതിയും അവരുടെ സാമ്പത്തിക വിദ്യഭാസ നിലവാരത്തെയും കുറിച്ച് അന്വേഷിക്കണം അവയ്ക്ക് പരിഹാരം കാണണം

Sunday, 8 November 2015

പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ?





പിഴ ക്കാത്തവർ ആരുണ്ടീ ഊഴിയിൽ ?
വാക്ക്\ പിഴക്കാത്തവർ ,വിഴുങ്ങാത്തവർ
നാക്ക് പിഴക്കാത്തവർ ,നോക്ക് പിഴക്കാത്തവർ
വഴുക്കാത്തവർ ,വഴക്കിടാത്തവർ വീഴാത്തവർ
പിഴ ഒടുക്കിയാൽ പഴി ഒഴിഞ്ഞിടാം, പിഴ ഒഴിയുമോ ?
പിഴ പറ്റാതെ ,വഴി തെറ്റാതെ കഴിയാൻ കഴിയും
വഴി ഓതീടാമോ ? ഒര്ക്കാനായി ഒരു വഴി
നേർ വഴി ,നേരിൻ വഴി, നേരം പാഴാക്കാത്ത വഴി

Saturday, 10 October 2015

സംവരണം എല്ലാർക്കും


ഇല്ലേ തന്ത്രി പൂജാരി തസ്തികകൽ സവർണക്കു മാത്രം മതിയോ കണ്ണാടി പ്രതിഷ്ഠ നടത്തിയ നാരായയണ ഗുരുവിന്റെ നാമം കച്ചവടം നടത്തുന്ന നടേശ മുതലാളിക്ക് സംവരണം ആവശ്യമില്ലായിരിക്കും തന്ത്രി ആയാൽ കാശ് കെടക്കും ഇത്തിരി സാധാരണ നാരയണീയർക്കു സംവരണം ഗുണം ചെയ്തത് കണ്ടില്ല എന്ന് നടിക്കാമോ? തന്ത്ര പ്രധാന സ്ഥാനങ്ങളിൽ തന്ത്രിയും പൂജാരിയും പെടുമോ ? താക്കോൽ സ്താനമാണോ തന്ത്രി പൂജാരി സ്ഥാനം എവിടെയൊക്കെ ജാതി നോക്കാം ? നടേശ ഗുരു വിന്നു വല്ല ദർശനവും ഉണ്ടോ
അതോ ദേവ പ്രശ്നം നടത്താൻ സംവരണ സോറി സവർണ സഹായം വേണോ നടേശ ഗുരോ7/10/2015

Wednesday, 7 October 2015

ഹർത്താൽ അഥവാ ഒഴിവ് പ്രഖ്യാപിക്കൽ



വരുന്നതിന്നെ കുറിച്ചു ചർച്ച നടക്കുകയാണല്ലോ ബുദ്ധി ജീവികളും അഭിപ്രായം രേഖ പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ സാധരണാക്കാരുടെ അഭിപ്രായങ്ങള്ക്ക് എന്ത് പ്രസക്തി അല്ലെങ്കിൽ തന്നെ ഉള്ള എത്ര നിയമങ്ങളാണ് കാര്യക്ഷമമായി നടപ്പിലാക്കാതെയുള്ളത് ഇപ്പോഴുള്ള ക്രിമിനൽ സിവിൽ നിയമ വ്യവസ്ഥ കൊണ്ടു തന്നെ വേണമെങ്കില നിയന്ത്രണം ആവാം വേണമെന്ന് വെച്ചാൽ മതി അതിന്നു പൊതുജനവും രാഷ്ട്രീയ സാമുദായിക സാമൂഹ്യ നേതൃത്ത്വം അകമഴിഞ്ഞ് സഹകരിക്കണം സ്ത്രീ ധന നിരോധന നിയമം മായം ചേർക്കൽ നിരോധന നിയമം മയക്കു നിരോധന നിയമം എന്നിങ്ങനെ എത്ര നിയമങ്ങളാണ് ഫലപ്രദമായി നടപ്പിലാക്കാതെ ഉള്ളത് അവയിൽ ഒന്ന് കൂടെ ആവുന്നതിൽ അപാകത ഒന്നും ഇല്ല

ഹർത്താലുകളിൽ അധികവും പെട്ടെന്നു പ്രഖ്യാപിക്കുന്നവയാണു അത്തരത്തിലുള്ളവയാണു പൊതു ജനങ്ങളെ പാവങ്ങളെ കൂടുതൽ പീഡിപ്പിക്കുന്നത് ഉദാഹരണമായി നേതാക്കൾ മരണപ്പെട്ടാൽ ,കൊല്ലപ്പെട്ടാൽ ,ആക്രമിക്കപ്പെട്ടാൽ അന്ന് തന്നെ അല്ലെങ്കിൽ ശവ സംസ്കാര ദിനത്തിൽ നടത്തുന്നവ
ഇത്തരം അവസരങ്ങളിൽ ഹർത്താൽ നടത്തുന്നതിൽ /ഒഴിവ് അനുവദിക്കുന്നതിൽ ബന്ധപ്പെട്ടവര്ക്ക് ബന്ധുക്കല്ക്ക് ഒരു നേട്ടവും ഇല്ല എന്നത് സത്യമാണെങ്കിലും നേട്ടം കൂടുതൽ ഹർത്താൽ പ്രഖ്യാപിച്ച നേതാവിന്നും കക്ഷികൾക്കുമല്ലേ അതിനാൽ ആദ്യം വേണ്ടത് അത്തരം ഹർത്താലുകൾ നിയന്ത്രിക്കുകയാണ് അവ മൂന്നു ദിവസത്തെ മുന് കൂർ നോട്ടീസ് കൊടുത്തു നടത്താനാവില്ലലോ ?

ആര് മരിച്ചാലും ഹർത്താലോ,ഒഴിവ് പ്രഖ്യാപിക്കലോ ഒഴിവാക്കുകയാണ് വേണ്ടത് ആർക്കു വേണമെങ്കിലും സ്വന്തം നിലക്ക് ഒഴിവെടുക്കാമല്ലോ കർമ വിമുഖനായി ,ഹർത്താ ൽ സ്വയം ആഘോഷിക്കാമല്ലോ ?

ഇനി ഹർത്താൽ അഥവാ ഒഴിവ് പ്രഖ്യാപിക്കൽ അനിവാര്യം ആണെന്നു ആരെങ്കിലും വിചാരിക്കുന്നെന്കിൽ അത് സംഭവം നടക്കുന്ന നടന്ന സ്ഥാനത്ത് നിന്ന് പത്തോ പതിനഞ്ചോ കിലോമീറ്റർ ചുറ്റളവിൽ പരിമിത സമയത്തേക്ക് നിശ്ചിത സ്ഥലത്ത് മാത്രം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം ആളും തരവും നോക്കി യാവണം

ഹർത്താൽ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്നവർക്കുള്ള ശിക്ഷ കൂടുതൽ കർക്കശമായാൽ നല്ലതായിരിക്കും പതിനായിരം രൂപ വളരെ കുറവാണ് പിഴയോടോപ്പം തടവ് ശിക്ഷയും ,നഷ്ട പരിഹാര ബാധ്യതയും അനിവാര്യമാണ്

ഹർത്താൽ നിരുൽസാഹ പെടുത്താൻ ബോധവല്ക്കരണം വേണം ഹർത്താൽ മൂലം വന്ന വികസന മുരടിപ്പിനെ കുറിച്ച് പഠനം അവയെ കുറിച്ചു പൊതു അവബോധം വളർത്തൽ എന്നിവ ആവശ്യമാണു7/10/2015

Saturday, 26 September 2015

ബലി പെരുന്നാൾ ചിന്തകൾ


ബലി പെരുന്നാൾ ചിന്തകൾ

സർവർക്കും ഈദുൽ അസ് ഹാ ,അഥ വാ ബലി പെരുന്നാൾ ,എന്ന വല്യ പെരുന്നാൾ ആശംസകൾ
അത് ഒരു വലിയ ദിനം തന്നെ പല കാരണങ്ങൾ കൊണ്ടും ലോക ജന സംഖ്യയിൽ അഞ്ചിലൊന്നു വരുന്ന മുസ്ലിം ജനത അവർ ത്യാഗ സന്ന്ധരാണു ,ഇഷ്ടങ്ങളെ ,ഇഷ്ടമുള്ളവരെ വെടിഞ്ഞു ,ദൈവ ഇഷ്ടത്തിന്നായി ത്യാഗ പ്രവർത്തികൾ ,നാടും വീടും കൂടും കുഡുംഭവും വിട്ടു ഹജ്ജ് എന്നാ കര്മം അനുഷ്ടിക്കുന്ന ദിനങ്ങളാണ് ഹജ്ജ് അനുഷ്ടിക്കുന്ന തീർത്താടകരോട് അനുഭാവം പ്രകടിപ്പിച്ചു വീട്ടിലുള്ളവരും ദൈവ മഹാത്മ്യം ഓര്ത്ത് കീര്ത്തനവും സോത്രങ്ങളും സാദാ ആലപിക്കുന്ന ദിനങ്ങളാണ്

ഹജ്ജിൽ ചെയ്യുന്ന ബലിയെ പോലെ ,നാട്ടിലും ബലി കഴിക്കുന്ന ദിനങ്ങളാണ്
എന്താണു ബലി ? വെറും മൃഗങ്ങളെ കശാപ്പ് ചെയ്തു വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതാണോ ?
ഈ ബലി അർപ്പിക്കുന്ന രക്തവും മാംസവും ദൈവത്തെ പ്രീണിപ്പിക്കാനാണൊ ? ദൈവത്തിന്ന് നമ്മുടെ അർപ്പണം ആരാധന ആവശ്യമുണ്ടോ ? ഇല്ലെന്നാണ് ഞാൻ വേദങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ബലി മാംസവും രക്തവും ദൈവ സന്നി ധിയിൽ എത്തുകയില്ല

എന്നാൽ ത്യാഗ സന്നദ്ധത ,ഇഷ്ടപെട്ടവയെ പൊതു നന്മക്കായി ത്യജിക്കാനുള്ള ആ മനോഭാവം പുണ്യമാണു
അത് പാവങ്ങളെ സഹായിക്കും ഇഷ്ടപ്പെട്ട സാധനങ്ങളുടെ,ജീവികളുടെ ധനത്തിന്റെ സമർപ്പണത്തിന്റെ പ്രതീകാത്മ പ്രകടനമാണ് ബലി







ബലി നടത്തുന്നതു മൃഗങ്ങളെ ആണെങ്കിലും അതൊരു പ്രതീകാത്മ നടപട്യാണു കർമമമാണു അനുഷ്ടാന ആചാരമാണ് പണ്ട് മ്രുഗങ്ങളായിരുന്നു മനുഷ്യ രുടെ പ്രമുഖ സമ്പത്ത് അത് ഒരു മടിയും ഇല്ലാതെ സമൂഹവുമായി പങ്കിടുക എന്നതിന്റെ പ്രതീകമാണ് ബലി
അല്ലാതെ പാവം മൃഗങ്ങളെ കൊന്നു ക്രൂര മനസ് കാണിക്കലല്ല അന്നമാണ് മനുഷ്യന്റെ ഏറ്റവും പ്രധാന ആവശ്യം അത് കിട്ടാതിരുന്നാൽ അവൻ കൊല്ലും കൊലക്കും മുതിരും മനുഷ്യനെ പോലും കൊല്ലുന്ന അവസ്ഥ സംജാതമാകാം ആയതിന്നാൽ പട്ടിണിയും പരിവട്ടവും ഇല്ലാത്ത ഒരവസ്ഥ ഉണ്ടാക്കാനുതകും ഏതു ആചാരവും അനുഷ്ടവും പ്രോത്സാഹിക്കപ്പെടണം

മാംസാഹാരം മനുഷരുടെ മഹാ ഭൂരിപക്ഷത്തിന്റെയും ഇഷ്ട ഭോജ്യമാണ് അതിന്റെ ലഭ്യത ദുർബല വിഭാഗത്തിനു അപൂർവമാണ് ബലി മാംസം കിട്ടുമ്പോൾ സാധ ഭക്ഷണം തന്നെ ആവശ്യത്തിന്നു ലഭിക്കാത്ത പട്ടിണി പാവങ്ങൾക്കുണ്ടാകുന്ന അനുഭൂതി അവാച്യമാണു അതാണു ബലി പെരുന്നാൾ വലിയ പെരുന്നാൾ എന്ന പേര് വന്നതെന്ന് പറഞ്ഞാൽ തെറ്റാണോ ?

ഓണത്തിന്നും ചെറിയ പെരുന്നാളിന്നും സമാനനങ്ങളും കിറ്റുകളും നല്കുന്ന ഒരു നല്ല ശീലം നാടൊട്ടുക്ക് ജാതി മത ഭേതം കൂടാതെ കാണുന്നുണ്ടല്ലോ എന്നാൽ ബലി പെരുന്നാളിന്നു മാംസ പൊതി മാത്രം മതിയോ എന്നെല്ലാവരും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ ? മാംസം മാത്രം കിട്ടുന്ന പാവങ്ങളുടെ മസാല മറ്റു ആവശ്യങ്ങൾ കാണാതിരുന്നാൽ ബലി ശരിയാകുമ്മോ എന്നാണെന്റെ സംശയം

കൂടാതെ ബലി പെരുന്നാളിന്നും പലരും പലര്ക്കും സ്നേഹ സമ്മാനങ്ങൾ നല്കും അങ്ങനെയും കുറെ പേർ സന്തോഷിക്കും ദിനങ്ങളാണ് പെരുന്നാൾ ദിനങ്ങൾ ആ സന്തോഷങ്ങളാണ് പെരുന്നാൾ ദിനങ്ങളെ പെരും നാളുകളാക്കുന്നത്

കുട്ടികളിൽ കുഡുമ്പക്കാരിൽ കാണുന്ന സംതൃപ്തി സ്നേഹം ഉത്സാഹം ഉന്മേഷം ഉണർവ് എന്നിവയാണു ഇത്തരം ആഘോഷങ്ങളെ മഹാത്തരമാക്കുന്നത്

എന്നാൽ മഹത് ഗുണങ്ങൾ കാണാതെ ചിലര് മൃഗ ബലിയുടെ ദുഷ്ട മുഖത്തെ മുൻ നിറുത്തി ബലി പെരുന്നാളിനെ അവഹേളിക്കുന്ന വിധത്തിൽ പ്രചരണം നടത്തുന്നതു കാണാം ഇത് ക്ഷീരം ഉള്ളൊരു അകിട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം എന്നത് പോലെ കണക്കാക്കിയാൽ മതി

പിന്നെ ശുദ്ധ സസ്യാഹാരി എന്നത് അസാധാരണമല്ലേ അസാധ്യം അല്ലേ ?അസംബന്തം അല്ലേ ? ആരാണു മത്സ്യം മുട്ട വെണ്ണ പാൽ മോര് കേക്ക് പഴം പുഴു അകത്താക്കാത്തവർ കാണാത്ത ഉറുമ്പ് കണ്ണിന്നു നല്ലതാ എന്നല്ലേ കാരണവന്മാരു ചൊല്ല ന്നത് കൊന്ന പാപം തിന്നാൽ തീരും എന്നും പറയുമല്ലോ ?

വിശപ്പിന്റെ വിഷമം വിശ്വ സാഹിത്യകാരന്മാർ വളരെ അധികം വികാര പരമായി വിവരിച്ചതൊന്നും വായിക്കണ്ട ശരിയായ വിധത്തിൽ നോമ്പ് അനുഷ്ടിച്ചാൽ അൽപ സ്വല്പം അനുഭവം നേടാം അത്താഴം അധികം കഴിക്കാതെ മരുന്നും കഴിക്കാതെ കുറച്ചെങ്കിലും നോമ്പ് അൻഷ്ടിച്ചാലും മതി


ബലിയും നോമ്പും നിശ്ചിത കാലത്ത് നടത്തുന്ന ആചാരം അനുഷ്ടാനമാണു അവയാൽ നേടുന്ന ആത്മീയ ആര്ജവം ഉണർവ് ഉത്തേജനം എല്ലാ സമയത്തും നില നിര്ത്തണം എന്നാൽ ഭൌതിക ജീവിത പരിസ്ഥിതിയിൽ മൂല്യങ്ങൾക്ക് ച്യുതി സംഭവിക്കാം അതിന്നു പ്രേരകമായി പൈശാചിക പ്രവര്ത്തനങ്ങളും പ്രവർത്തകരും കുറവല്ല അവയെ ,അവരെ തടുക്കാനായാണു നിത്യ ദിക്കർ അഥവാ നമസ്കാരം കൃത്യമായും അനുഷ്ടിക്കണം അതിന്നു ഒരു ഒഴിവും കിഴിവും ഇല്ല എന്നതും എറ്റവും പ്രതമവും പ്രധാന പെട്ടതുമായ ആചാരം അനുഷ്ടാനമായി നമസ്കാരത്തെ നീ സ്ചയിച്ചതും


ആചാരാനുഷ്ടാനങ്ങൾ ഭക്തി പൂർവ്വം യുക്തി പൂർവ്വം അനുഷ്ടിച്ചാൽ അവ പുണ്യമായിരിക്കും നന്മ വളർത്തും തിന്മകളെ തളർത്തും പാപങ്ങളെ പമ്പ കടത്തും അത്തരത്തിലാകട്ടേ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും ഉത്സവങ്ങളും
23/9/2015

Monday, 7 September 2015

ചില ആചാരങ്ങൾ വിശ്വാസികളും ആല്ലാത്തവരും ആചരിക്കുന്നല്ലോ


ശ്രീ ക്രിഷ്ണ ജയന്തി ആഘോഷം രാഷ്ട്രീയ കക്ഷികളും ഏറ്റെടുത്തില്ലേ ? പിന്നെ ശവ കല്ലരകളുടെ മുകളിൽ ആണ്ടോടാണ്ടും പ്രത്യേക അവസരത്തിലും പൂമാല ചാര്ത്തൽ മതാചാരമല്ലലോ ഇന്നത്തെ കാലത്ത്

നല്ല കാര്യങ്ങളുടെ ആരംഭത്തിലും
ശപധം ചെയ്യലും ചെയ്യലും ആശംസകൾ പ്രാർഥനകൾ എന്നിവ എല്ലാവരും മതങ്ങളിൽ നിന്ന് അനുകരിക്കുന്നുണ്ടല്ലോ /? അങ്ങനെ നോക്കിയാല മതം അവസാനിക്കുമെന്നത് മാര്ക്സിയാൻ വ്യാമോഹമായ സർക്കാർ സ്വയം അപ്രത്യക്ഷമാകുമെന്ന പോലെയുള്ള വ്യാമോഹമായി അവശേഷിക്കും v
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാറ്റം ,പരിഷ്കാരം കാലത്തിനൊത്തു കാണാം ധനസ്ഥിതി നന്നാവുന്നതനുസരിച്ച് ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും എണ്ണവും വൈവിധ്യവും വരണ ശബളിമയും ആട്ടവും പാട്ടും ആര്ഭാട പ്രകടന പകിട്ടും കൂടും അത് വിശ്വാസം ഇല്ലാത്തവരും ഏറ്റെടുത്ത് കാണ്ണിനും കാതിന്നും ഇമ്പം ഉണ്ടാക്കാം എല്ലാം സംഭാവാമി യുഗേ യുഗം കാലങ്ങളോളം ഉണ്ടാകാം

ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാറ്റം ,പരിഷ്കാരം കാലത്തിനൊത്തു കാണാം ധനസ്ഥിതി നന്നാവുന്നതനുസരിച്ച് ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും എണ്ണവും വൈവിധ്യവും വരണ ശബളിമയും ആട്ടവും പാട്ടും ആ
ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാറ്റം ,പരിഷ്കാരം കാലത്തിനൊത്തു കാണാം ധനസ്ഥിതി നന്നാവുന്നതനുസരിച്ച് ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും എണ്ണവും വൈവിധ്യവും വരണ ശബളിമയും ആട്ടവും പാട്ടും ആ
ചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാറ്റം ,പരിഷ്കാരം കാലത്തിനൊത്തു കാണാം ധനസ്ഥിതി നന്നാവുന്നതനുസരിച്ച് ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും എണ്ണവും വൈവിധ്യവും വരണ ശബളിമയും ആട്ടവും പാട്ടും ആര്ഭാട പ്രകടന പകിട്ടും കൂടും അത് വിശ്വാസം ഇല്ലാത്തവരും ഏറ്റെടുത്ത് കാണ്ണിനും കാതിന്നും ഇമ്പം ഉണ്ടാക്കാം എല്ലാം സംഭാവാമി യുഗേ യുഗം കാലങ്ങളോളം ഉണ്ടാകാം

മദ്യവും മയക്കു മരുന്നുമില്ലാത്ത ഉൽസവമെന്തുൽസവം
എന്ന മതവും പ്രചരിക്കുന്നതാണു കഷ്ടം
ആട്ടത്തിന്നും പാട്ടിന്നും ഹരം നല്കാനാകും
ലഹരിക്കെന്നാണു ഉൽസാഹികളാം ഉത്സവ
സംഘാടകരിലേറെ പേരുടെ മതം ,,കഷ്ടം



Tuesday, 30 June 2015


സ്‌നേഹം സ്വർഗം സൃഷ്ടിക്കും


സ്നേഹിക്കുന്നു ഞാൻ എന്നെ ,എന്നെ മാത്രമല്ല
എന്റെ കൂട്ടരെയും ,നിന്നെയും നിന്റെ കൂട്ടരെയും
കൂട്ടരെ സ്നേഹിക്കുന്നു ഞാൻ പക്ഷി ,ലതാതികളെയും
മൃഗങ്ങളെയും,മണ്ണിനെയും വിണ്ണിനെയും കാലത്തെയും
കാലാവസ്ഥയെയും പരിത സ്ഥിതിയെയും പടച്ചവനെയും
സ്നേഹിക്കുന്നു ഞാൻ ജീവിതത്തെ ,ജീവിക്കാനാണ് സ്നേഹിക്കുന്നത്

സ്നേഹവും ഇഷ്ടവും ഒന്നാണോ ഇഷ്ടരെ ,സ്നേഹിതരെ
സ്നേഹിക്കുന്നവരെ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ
ഇഷ്ടപ്പെടുന്നവരെ സ്നെഹിക്കാത്തവരുണ്ടാകുമോ
അടുപ്പവും സഹവാസവും സമ്പർക്കവും കൂട്ടില്ലേ സ്നേഹം ,ഇഷ്ടം

സ്നെഹിക്കാതിരിക്കാനൊക്കുമോ എനിക്ക് എന്നെ
ഊട്ടി വളർത്തിയ മാതാ പിതാക്കളെയോ ,മാതൃ രാജ്യത്തെയോ
എല്ലാവരുടെയും സ്നേഹ സഹായ സേവനങ്ങളല്ലേ
എന്നെ ഞാനാക്കിയത് ,എനിക്കെങ്ങനെ നന്ദി ഇല്ലാത്താവനാകാനോക്കും

സ്നേഹിക്കുന്നത് എൻ കടമ ,നിർവഹിക്കുമ്പോൾ സംതൃപ്തി
സ്നേഹിക്കുന്നത് എന്റെ സ്വാർത്ഥ സ്വസ്തക്കായി
സ്നേഹിക്കൂ സോദരരെ സ്വയം ,സ്വസ്തക്കായി ,പരസ്പര
സഹായത്തിന്നായി ,സൗഹ്രുദത്തിന്നായി സമസ്ത ലോക സ്വസ്ഥിക്കായി

Wednesday, 20 May 2015

KNOWLEDGE & EXPERIENCE




https://www.facebook.com/muhammed.mohamadali
p m mohamadali - Google+
http://blog.manoramaonline.com/httppmmohamadaliblogspotin




അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം

അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം

അനുഭവം സമർഥമാകാം സത്യമാകാം സമ്പത്താകാം,
അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം

അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം

അനുഭവം സമർഥമാകാംസത്യമാകാം സമ്പത്താകാം, ഒരേ വിധത്തിലാകാം
അനുഭവം പല വിധത്തിലുള്ളതാകാം അനുഭവത്തിന്നല്ലേ സർവ യത്നവും
സർവ അറിവും അനുഭവവും ,അനുഭവമില്ല അറിവും അനുഭവവും നിഷ്ഫലം

Thursday, 14 May 2015




കണ്ണടച്ചവർ

കാണാൻ പോകുന്നോരെ ,കാണാതെ പോണോരെ
കാണാൻ പോകുന്ന കൂട്ടരേ,കൂട്ടുകാരേ കണ്ണടക്കും
മുമ്പ് കാണാൻ പോകൂ ,കണ്ണടച്ചാൽ കാണില്ല കേൾക്കില്ല
കാണാൻ വന്നതറിയില്ല,കാഴ്ചകൾ കണ്ടതായി നിനക്കില്ല

കണ്ടതായി നിനക്കില്ല നിന്നെയോരിക്കലും കണ്ടതായി
കണ്ടതായി നിനക്കില്ല നിൻ കാഴ്ചകൾ ,ഗൗനിക്കില്ലൊരിക്കലും
കണ്ണടക്കും മുന്നേ കാണാൻ പോകൂ കൂട്ടരേ ,കൂട്ടുകാരേ
കണ്ണടക്കും മുന്നേ കൊടുക്കൂ കാഴ്ചളൊക്കെ ,സമ്മാനങ്ങളും

കണ്ണടച്ചവരെ കാണാൻ പോകുന്നത് കാട്ടാനല്ലേ
കണ്ണടക്കാത്തവരെ കാണിക്കാനല്ലേ കാണാൻ പോകുന്നത്
കണ്ണടച്ചവരെ കാണാൻ പോകുന്നവർ കാട്ടി കൂട്ടും
കാഴ്ച്ചകൾ കാണാനെന്തു കൌതുകം കെട്ട കെട്ടു കാഴ്ച്ചകൾ

കണ്ണടച്ചവരെ ,കണ്ണടച്ചാലും കച്ചവട ചരക്കാക്കും
കണ്ണടച്ചവരുടെ ഭൌതിക അവശിഷ്ടങ്ങളും ശവ കുടീരങ്ങളും
കച്ചവട കണ്ണുകളുള്ള കപട ഭക്തരെന്ന സന്യാസികളും രാഷ്ട്രീയക്കാരും
കണ്ണടച്ചവരെ വെച്ചുള്ള കച്ചവടം കാണാനെന്തു കൌതുകം 15/5/2015

മനുഷ്യ മനസ്സും സമൂഹവും



മനുഷ്യ മനസ്സും സമൂഹവും

മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക വളർച്ചക്കും തളർച്ചക്കും അതിരുകൾ എവിടെ മാനസിക മായി ഉന്നതി പ്രാപിച്ചവർ മാനവ കുലത്തിന്നു ഏകിയ സംഭാവനകൾ അപാരം എന്നാൽ മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവർ ഒരു സാമൂഹ്യ ബാധ്യത ആയതിനാൽ മാനസിക വളർച്ചക്കും ഉല്ലാസത്തിന്നും സമൂഹം ചെയ്യുന്ന കാര്യങ്ങളെ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവരെ അതിൽ നിന്നും മുക്തമാക്കാനും നിവൃത്തിയില്ല സന്ദർഭങ്ങളിൽ
അവരെ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള സാമൂഹ്യ ബാധ്യത

മാനസിക ദൌർബല്യം ഉള്ളവർ എളുപ്പത്തിൽ ദുഷ്പ്രേരണകൾക്കു വശം വദരാകാൻ ഇടയുള്ളവരാണു അതിന്നാൽ തന്നെ അവരെ മനസ്സിലാക്കി അവരെ സമൂഹത്തിനു കൊള്ളുന്നവരാക്കാൻ കഠിന യത്നം ആവശ്യമാണു
അല്ലാത്ത പക്ഷം അവർ കുറ്റവാളികൾ ,തീവ്ര ഭീകരവാദികൾ നിത്യ രോഗികൾ എന്നിങ്ങനെ സാമൂഹ്യ ബാധ്യതയാകാം ,ഭീഷണിയാകാകാം

ആയതിന്നാൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏറ്റവും പ്രാമുഖ്യം നല്കേണ്ട
സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടുന്ന ഒന്നാണു
മാനസിക ആരോഗ്യം ഈ മേഘലയിൽ സർക്കാരിന്റെ സമൂഹത്തിന്റെ സമഗ്ര പ്രവർത്തനം ആഴത്തിലും പരപ്പിലും വ്യാപിക്കേണ്ടതുണ്ട്


ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ അപൂർവമായി ,എന്നാൽ ഇടക്കൊക്കെ കാണാരുണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ,വ്യക്തികളുടെ പിന്നീടുള്ള അവസ്ഥ എന്താണു എന്ന് അധികൃതരോ ,വസ്ത്തുതകൾ ശ്രദ്ധയിൽ കൊണ്ടു വന്നവരോ വേണ്ടത്ര ഗൗനിക്കാരുണ്ടോ?

സമൂഹത്തിന്റെ സമഗ്ര ശ്രദ്ധയും സഹായവും അർഹിക്കുന്നവരാണു മാനസിക രോഗികൾ മാനസിക രോഗികൾ തക്ക സമയത്ത് വേണ്ടും ചികിത്സ ശരിയായ പരിചരണം ലഭിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ അവർ സ്വയം നശിക്കാം ആത്മ ഹത്യയെ അഭയം പ്രാപിക്കാം അല്ലെങ്കിൽ സമൂഹത്തിനു ഭീഷണിയാവാം കുറ്റവാളിയാകാം ആയതിനാൽ സമൂഹത്തിന്റെ സ്വ രക്ഷക്ക് മാനസിക രോഗികളെ അവരുടെ അവസ്തക്കനുസരിച്ചു ആവശ്യമായ ചികിത്സയോ ,പരിചരണമൊ ,പരിരക്ഷണമോ നല്കേണ്ടത് സാമൂഹ്യ കടമ എന്നതിനേക്കാളുപരി സാമൂഹ്യ സുരക്ഷയ്ക്ക് ഒരു അവശ്യ നടപടിയാണ്
എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടവരുടെ മാനസിക അവസ്ഥ സുപ്രധാന പ്രഭാവമുണ്ട് സേവന സന്നദ്ധത ഉള്ളവരുടെ മനസ്സിന്റെ ഏകോപനം സംഘാടനം സമൂഹത്തിന്നുണ്ടാക്കുന്ന മാറ്റം സംകൽപ്പാതീതമാണു സർക്കാരും അവരെ സഹായിക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ദ്രുത ഗതിയിലാകും
വ്യക്തികൾക്കോ,സർക്കാരിന്നോ സന്നദ്ധ സംഗടനകൾക്കൊ തനിയേ ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉണ്ട് ആയതിനാൽ കൂട്ടായ സമഗ്ര ശ്രമം ആവശ്യമാണു
ദേശീയ അന്തർദേശീയ ഏജൻസികൾ എയിഡ്സ് ,ലഹരി മോചനം എന്നിവയ്ക്ക് വിപുലമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഇത്തരം പുനരധിവാസ പരിപാടികൾ ഉപയോഗിച്ചു മാനസിക രോഗത്താലുള്ള സാമൂഹ്യ ഭീഷണി എന്ത് വില കൊടുത്തും വരുതിയിൽ നിറുത്താൻ എല്ലാവരും ശ്രമിക്കണം

മാനസിക രോഗം മദ്യപാനം ലഹരി ഉപയോഗം ആത്മ ഹത്യ കുറ്റ കൃത്യങ്ങൾ എയ്ഡ്സ് ബലാൽസംഗം പിടിച്ചു പറിമറ്റു കുറ്റ കൃത്യങ്ങൾ എന്നിങ്ങനെ എന്തെല്ലാം ഭീഷണിയാണ് സാമൂഹ്യ സുരക്ഷയ്ക്ക് എതിരെ ഉയർത്ത്തുന്നത്

ഒരു മാനസിക രോഗി ഒരു വീട്ടിലുണ്ടായാൽ ആ വീട്ടുകാരുടെ സ്വസ്ത നഷ്ട പ്പെടും അതവരെ മാനസികമായും സാമ്പത്തികമായും തളർത്തും സാമൂഹിമായും ഒറ്റപ്പെടുത്തലും അവഗണനയും അപൂർവമല്ല

ആരുടെയും മാനസിക താളം തെറ്റാൻ സാധ്യതയുണ്ട് ഇന്നൊരു വ്യക്തിക്ക് വീട്ടുകാർക്ക് സംഭവിച്ചത് ആർക്കാണിനി സംഭവിക്കുക എന്നത് പറയാനൊക്കുമോ ?
ആയതിന്നാൽ സമൂഹവും സർക്കാരും സമഗ്ര നയം രൂപികരിച്ചു പരിപാടികൾ ആവിഷ്കരിച്ചുസത്വര മായി നടപ്പിലാക്കണം


Tuesday, 12 May 2015





പതഞ്ജലി മഹർര്ഷി യോഗാചാര്യൻ യോഗയെ കുറിച്ചു പറഞ്ഞത് ശ്രദ്ധിക്കിക യോഗ അഭ്യസിക്കുന്നതിന്നു മുമ്പ് യോഗി ആകുവാൻ ശ്രമിക്കുക യോഗ്യത നേടുക മനസും ശരീരവും ശുചിയാക്കുക ശുദ്ധിയാവുക സദുദ്ധേശത്തൊടെ കൃത്യതയോടെ കരുതലോടെ അഭ്യസിക്കുക യോഗ
മുസ്ലീംകൾ നിത്യവും അഞ്ചു വട്ടം ദേഹ ശുദ്ധി മന ശുദ്ധി ശുചിത്വത്തോടെ നമസ്കരിക്കാൻ കൃത്യ സമയത്ത് നമസകരിക്കാൻ വിധിക്കപ്പെട്ടവരാണ്
അത് കൃത്യ നിഷ്ട സത് വിചാരം ഉണ്ടാക്കാനുള്ള ബോധ പൂർവ ആചാരമാണ്
അനുഷ്ടാനമാണു ശാരീരിക മാനസിക അഭ്യാസമാണ്
എന്നെങ്കിലും ഒരു ദിവസം സത് കാര്യങ്ങള്ക്ക് ശപ ഥമെടുക്കും ചടങ്ങല്ല
നിത്യവും നടത്തുന്ന ആത്മോപദേശം സജശ്യൊ തെറാപ്പി ആത്മ സംശോധന തെറ്റുകൾ വന്നോ ഉണ്ടെങ്കിൽ അവ ആവര്ത്തിക്കില്ല എന്ന നിശ്ചയം ആണയിട്ടൊറപ്പിക്കൽ സ്വയം സമാശ്വാസത്തിന്നായി സ്വന്തത്തോടുള്ള ഏറ്റുപറച്ചിൽ
ദൈവം സ്വന്തം കണ്ഡ ധമനികളെക്കാൾ അടുത്തവനാണു എല്ലാം കാണുന്നവനാണു കേൾക്കുന്നവനാണു മനസ്സിലാക്കുന്നവനാണെന്ന കരുതലോടെ
മനസ് മനസ്സാക്ഷി എന്നോന്നിനെ കാണാനും കേൾക്കാനും മനസ്സിലാക്കാനും
കഴിയില്ലെങ്കിലും ആ സംകല്പ്പം സർവ ശക്തൻ എന്നാ സംകല്പ്പം മനസിന്നു മനുഷ്യന്നു ഒരു ആശ്വാസം
എല്ലാ അഭ്യാസങ്ങളും പൂർണ ഫലം കിട്ടിയിട്ടുണ്ടാകണമെന്നില്ല തീരെ ഇല്ലാത്തതിനെക്കാൾ നല്ലതല്ലേ ഒരു ശ്രമം ?
ശപ ഥതം ചെയ്ത ശേഷം അത് ലംഘിക്കുമ്പോൾ ഒരു ശങ്ക ആത്മ സംഘര്ഷം മനസ്സാക്ഷിക്കുത്ത് അനുഭവിക്കില്ലേ അത് തന്നെയാണു തെറ്റാവർത്തിക്കാതിരിക്കാനും തെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിന്നും പ്രാർത്ഥന ഉപകരിക്കുമെന്നതിന്റെ താത്പര്യവും പ്രവർത്തനങ്ങളെല്ലാം പ്രാർത്ഥനനയുടെ തുടർച്ചയല്ലേ ? പ്രാർത്ഥനയും പ്രാർത്തനമല്ലേ ? പ്രവർത്തനവും പ്രാർത്ഥനയല്ലേ?

Saturday, 2 May 2015

ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും


ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും
അഴിമതിയുടെ ആഴവും പരപ്പും സംകൾപ്പിക്കാൻ പോലും സാധ്യമല്ലാത്ത വിധം നടക്കുന്നു വളരുന്നു ഇതിനു നിയമ വ്യവസ്ഥയുടെ അപാകതയും നടപ്പിലാക്കുന്നതിലെ പാളിച്ചകളും മൂല്യച്യുതിയും കാരണമാകുന്നു നീതി ലഭിക്കാൻ താമസം വരും തോറും അക്ഷമരായവർ അഴിമതിയെ അഭയം പ്രാപിക്കാൻ കാരണമാകുന്നു ഇത് നീതി ന്യായ വ്യവസ്ഥയെ തന്നെ മലീമസമാക്കാൻ ഇടയാക്കുന്നു അവസാന അഭയമായ കോടതിയിൽ നിന്ന് തന്നെ നീതി ലഭിക്കാൻ പണം മുതലായ കാര്യങ്ങൾ പ്രലോഭനമാകുമ്പോൾ നീതി നിഷേധമാണ് അരങ്ങേറുന്നത് ആയതിന്നാൽ താമസം ,എന്ന, തമസ്, അകറ്റാതെ അഴിമതി പിശാചിനെ ഒതുക്കാനോക്കില്ല അതിന്നു വേണ്ടുന്നത് വ്യവസ്ഥകളുടെ സുതാര്യതയും കൃത്യമായും സത്യമായും സമയ ബന്ധിതമായും നടപ്പാക്കാനുള്ള സാമൂഹ്യ അവബോധമാണ് അതിന്നുള്ള തുടരലാണു വേണ്ടത്

Saturday, 11 April 2015

ദൈവത്തിനു സഹസ്ര നാമങ്ങളുണ്ട്


അല്ലാഹുവിന്നു അസ്മാഉൾ ഹുസ്നായും അറിയാമല്ലോ എന്നാൽ ദൈവത്തിന്റെ വിശേഷണങ്ങളിൽ ,വിശ്വാസപരമായി വളരെ സാമ്യങ്ങളും വ്യത്യാസങ്ങളും ദർശിക്കാവുന്നതാണു ദർശനം വീക്ഷണ കോണ് അനുസരിച്ച് മാറും അവിശ്വാസികൾ ദൈവം ഒരു സംകൽപ്പമാണെന്നു വെറും സൃഷ്ടിയാണെന്നും അന്ത വിശ്വാസം ആണെന്നും വിമർശിക്കും
അവൻ എന്നതിനു തന്നെ പല അർത്ഥവും കല്പ്പിച്ചു കൂടെ
അവൻ നപുംസകം ആയിക്കൂടെ ആണാവാം പെണ്ണാവാം ആണ്പെണ് ,പെണ്ണാണ് ആവാം എന്തു വേണമെങ്കിലും വിശ്വസിക്കാം വിശ്വസിക്കുന്നത് ഡി എൻ എ പരിശൊധിച്ചാവാം പക്ഷെ വിശ്വസിക്കാനാവുന്ന പരീക്ഷണ ശാല ഏതാ വിശ്വസിക്കാവുന്നവർ ആരാ
വിശ്വാസം വെറും വിശ്വാസമാ മിക്കതും അന്ധ വിശ്വാസം
ആരാണു പൂർണ കാഴ്ച്ച ഉള്ളവർ കഴുകന്റെ കാകന്റെ കാഴ്ച്ച മനുഷ്യനുണ്ടോ ആരാണു പൂർണ കേൾവി ഉള്ളവർ അല്ട്ര സോണിക് സൂപര് സോണിക് സൌണ്ട് ഉപകരണങ്ങളില്ലാതെ കേൾക്കാൻ കഴിമായിരുന്നോ
ഹൈന്ദവ വിശ്വാസം അനുസരിച്ചു ,ചിലരുടെ വ്യാഖ്യാനം അനുസരിച്ചു അഹം ബ്രഹ്മം ,തത്വമസി എന്നോന്ന്ക്കെ പരമാത്മാവിനെ സംബോധന ചെയ്യും അത് ആണോ പെണ്ണോ അല്ല ദൈവം അവധാരങ്ങളാകുംബോൾ മറ്റു ജീവികളായി സംകൽപ്പിക്കാരുണ്ട് ഉദാഹരണമായി പശുവായി ,പന്നിയായി മത്സ്യമായി നരസിംഹമായി എന്നാൽ സെമറ്റിക് മത സംകല്പമനുസരിച്ചു അവതാരങ്ങൾ ഇല്ല പ്രവാചകരെ ഉള്ളൂ പ്രവാചകർ പക്കാ മനുഷ്യരാണ്

പ്രവാചകർ ലോകത്തിൽ പല കാലങ്ങളായി പല സ്ഥലത്തായി ഒരു ലക്ഷത്തിലധികം പേര് വന്നിരുന്നെന്നും കുർ ആണ് പരയുന്നുണ്ടെങ്കിലും അവരെല്ലാം ആണുങ്ങളായിരുന്നു എന്ന് പറയുന്നില്ല എന്നാണു എന്റെ സംശയം പക്ഷെ പ്രവാചകൻ പുല്ലിംഗം ആണോ അറബിയിൽ എന്ന് പറയാൻ മാത്രം അറിവെനിക്കില്ല

ഹൈന്ദവ ദർശനം ദൈവം ഒരു ശക്തിയാണു ശക്തനാണു പരാ ശക്തിയാണു ശക്തി സ്വരൂപിണിയായ പാർവതി ദേവിയും ദേവനായ ശിവനും ഒന്നാണു ത്രിമൂർത്തി സംകല്പ്പം ഉണ്ടെങ്കിലും പരബ്രഹ്മമാണു ഒന്നാണു

ക്രയ്സ്തവർ ഏക ദൈവ വിശ്വാസികളാണ് എന്നാൽ അവർ പിതാവായി കണക്കാക്കുന്ന കർത്താവ് യഥാർത്ത ദൈവമാണെങ്കിലും യേശുവിന്നെ അവർ ദൈവ മകനായി ദൈവത്തെക്കാൾ വലിയവനായാണ് വിശ്വസിക്കുന്നത് ദൈവത്തിനു യാഹോവക്ക് ഇലാഹിന്നു യതാർത്തത്തിൽ രൂപമില്ല

മുസ്ലിം വിശ്വാസ മ നുസരിച്ചു അല്ലാഹു അരൂപിയാണു അവൻ സംകൽപ്പങ്ങൾക്കു അതീതതനാണു അവൻ ആണെന്നത്തു സംകൽപ്പമല്ലേ അവൻ നപുസംസകകം എന്നോ വേണമെങ്കിൽ വിശ്വസിക്കാം

അറബി ഭാഷയിലും ഹിന്ദിയെ പോലെ ആണും പെണ്ണുമേ ഉള്ളൂ നപുസംകങ്ങളോട് മലയാളത്തെ പോലെ നീതി കാണിച്ചു കാണിച്ചു കാണുന്നില്ല നീതിമാന്മാരിൽ ഉത്തമനായ അഹ്ക്കമുൾ ഹാക്കീം അരബിയിലെന്തേ കുറാൻ ആക്കി എന്നും ചോദിക്കാം അതിന്നുത്തരം വിശ്വസിക്കുന്നവർക്ക് സൂക്ഷിക്കുന്നവര്ക്ക് ഇതൊരു മാർഗ ദർശനമാണെന്നു ആമുഖത്തിൽ തന്നെ പറയുന്നുണ്ടല്ലോ ചിന്തിക്കാനും ബുദ്ധി ഉപയോഗിക്കാനും പല വട്ടം ആഹ്വാനം ചെയ്യുന്നുണ്ടല്ലോ

പിന്നെ സൂറത്തുൽ ഇഹലാസ് 114 അദ്ധ്യായം കുറാനിന്റെ സത്ത വായിച്ചാൽ ദൈവം ഇല്ല എന്നും മനസിലാക്കുന്നവരില്ലേ ദൈവം കന്ട നാഡിയെക്കാൾ സമീപസ്താനാണെന്നും സൂറത്ത് നൂറിൽ (പ്രകാശം ) ദൈവത്തിന്റെ സുന്ദര വിവരണം കാണാം ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നാണു എന്റെ വിശ്വാസം എവിടെ വിശ്വാസിയുടെ മനസ്സിൽ മനസുണ്ടൊ എവിടെ കണ്ടിട്ടുണ്ടോ മനസിലാക്കിയിട്ടുണ്ടോ
മനസുണ്ടെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ അവിശ്വസിക്കാം
കുൽ ഹുവ അല്ലാഹു അഹദ് അല്ലാഹു സമദ് ലം യലിത് വലം യൂലദ് വലം യക്കും ലഹു കുഫുവൻ അഹദ് ലകും ദീനുക്കും വലിയദീൻ
ജന്മം കൊണ്ടല്ല കർമം മനുഷ്യൻ പുണ്യവാനൊ പാപിയോ ആകുന്നതെന്നാണവരുടെ വിശ്വാസം എന്നാൽ മുസ്ലിംകളിൽ ചിലര് പാരമ്പര്യ മഹത്വം സ്വയം അവകാശ പെടുന്നുണ്ട് ചുരുക്കം ചിലര് അവരെ ആദരിക്കുന്നുണ്ട് എന്നാൽ അവരെ ആൾ ദൈവമായി അംഗീകരിക്കുന്നില്ല
എല്ലാം ഓരോ വിശ്വാസം മുസ്ലിംകളുടെ ദൈവ വിശ്വാസം പറ ബ്രഹ്മ്മത്തെ ഒർമിപ്പിക്കുന്നതാണു
1,2, അവിശ്വാസികളെ നിങ്ങൾ ആരാധിച്ചു വരുന്നതിന്നെ ഞാൻ ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം 112 ഖുറാൻപറയുക അള്ളാഹു ഏകനാണ് അള്ളാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ് അവൻ ജന്മം നൽകിയിട്ടില്ല ,ജനിച്ചിട്ടുമില്ല
അവന്നു തുല്യനായി ആരും ഇല്ലതാനും അദ്ധ്യായം 112 ഖുറാൻ21-07-2014
• http://pmmohamadalis.blogspot.in/