/
മദ്യം മയക്കു മരുന്ന് കള്ള പണം കയ്ക്കൂലി ഗുണ്ട വിളയാട്ടം ഇപ്പോൾ കൊലകുറ്റവും ആരോപിക്കപ്പെട്ട നിസാം എല്ലാ കുറ്റങ്ങൾക്കും ഉടനെ ശിക്ഷക്കർഹനാവട്ടെ നമ്മുടെ നാട്ടിൽ ഇത്തരം നിരവധി കുറ്റ കൃത്യങ്ങൾ നടക്കുന്നു നീചമായ ഇത്തരം കുറ്റങ്ങളെ കുറിച്ച് കുറെ കോലാഹലങ്ങളും കുറച്ചു കാലത്തേക്ക് മാധ്യമങ്ങളിലും പൊതു വേദികളിലും മുഴങ്ങി കേൾക്കാം ഇത്തരം അപലനീയ ആപത്കര പ്രവണതകൾ ആവര്ത്തിക്കുന്നത് അവയുടെ എണ്ണവും നിരക്കും കൂടി വരുന്നത് നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ,നിയമ നിർവഹണ ത്തിന്റെ അപാകതയിലെക്കാണു വിരൽ tചൂണ്ടുന്നത് സമൂഹത്തിന്റെ പൊതു മൂല്യ ച്യുതിയിലെക്കും
കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ വരുന്ന കാല വിളംഭം തെളിവ് നശിപ്പിക്കാൻ ,സ്വാധീനങ്ങൾ ചെലുത്താൻ ഇടയാക്കുന്നു കാലം കഴിയുമ്പോൾ കുറ്റ ക്രിത്യത്തൊടുള്ള രോഷത്തിന്റെ തീക്ഷ്ണത കുറയുന്നു കാല വിളംഭം കുറ്റവാളികൾക്കു വീണ്ടും കുറ്റം ചെയ്തു കൂടുതൽ പണം സബാദിച്ചു കുറ്റം ഇല്ലാതാക്കാൻ ,ശിക്ഷയിൽ നിന്ന് രക്ഷപെടാൻ അവസരമൊരുക്കുന്നു കൂടുതൽ അഴിമതികൾക്കു കളമൊരുക്കുന്നു അഭിഭാഷകർക്കും അത് ഹിതകരമാണു അവ ,കാല വിളംഭം വ്യവഹാരങ്ങളുടെ എണ്ണം കൂട്ടും അഭിഭാഷകരുടെ അവരെ ആശ്രയിക്കുന്നവരുടെ വരുമാനം കൂട്ടും
കാല വിളംഭം കോടതികളിൽ ജോലി ഭാരം കൂട്ടും നീതി നീട്ടി വെക്കലാണു പരിണത ഫലം നീതി നീട്ടി വെക്കുന്നത് നീതി നിഷേധിക്കുന്നതിന്നു തുല്യമാണെന്നു ആപ്ത വാക്യം അപ്പടി നിഷേധിക്കുന്നത് ഭൂഷണമല്ലെന്നതു ആരും സമ്മതിക്കില്ലേ ?
ഇത്തരം സംഭവങ്ങളിൽ ത്വരിത അ ന്വേഷണം നടത്തി ,വേഗത്തിൽ ശിക്ഷ കൊടുക്കുന്നതിൽ നിലവിലെ സംവിധാനങ്ങൾ തന്നെ ധാരാളം അവ വേണ്ടും വിധം പ്രവർത്തിക്കാതല്ലെ കാതലായ പ്രശ്നം ? ആദായ നികുതി വകുപ്പ് ,എന്ഫോഴ്സ്മെന്റ് വിഭാഗം ,രഹസ്യാന്വേഷണ വിഭാഗം ,എക്സയിസ് വകുപ്പ് എന്നിവ അവരുടെ കടമ ശരിക്കു നിർവഹിച്ചിരുന്നെങ്കിൽ കള്ള പണം ഉണ്ടാകുമായിരുന്നോ ? മദ്യ മയക്കു മരുന്ന് ലോപികൾ വിലസുമായിരുന്നോ ?
പൊതു പ്രവർത്തകർ ,മാധ്യമങ്ങൾ എന്നിവ ആത്മാർത്തതയോടെ പ്രവർത്തിച്ചാൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുമോ ?
ഇത്തരം നിഷ്ടൂര ക്രിത്യങ്ങളുടെ ഇരകളെ സംരക്ഷിക്കാൻ സമൂഹത്തിനു ,സർക്കാരിന്നു ബാധ്യതയുണ്ട് സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നതിൽ സംത്രുപ്തിയുണ്ട് രാഷ്ട്രീയ പാർട്ടികൾ ഇത്തരം കാര്യങ്ങളിൽ പക്ഷം പിടിച്ചു ,കുളം കലക്കി കാര്യം നേടാൻ കാണിക്കുന്ന വ്യഗ്രത ആശാസ്യമല്ല എല്ലാറ്റിലും വിവേകമാണ് ,സംയമനം ആണു നേതാക്കളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് വികാര പ്രകടനമല്ല സാമൂഹ്യ പുരോഗതിക്കുതകുക
സർക്കാരും ഇത്തരം ഇരകൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുമ്പോൾ വിവേകത്തിന്നു വികാരത്തേക്കാൾ മുൻതൂക്കം നല്കണം അതിലും നീതി നിഴലിക്കണം ജനാതിപത്യ മര്യാദ പാലിക്കണം ഇത്തരം എല്ലാ ഇരകൾക്കും സമാന ആശ്വാസം പകർന്നൊ ? ആശ്വാസ നടപടികൾ ആരംഭിച്ചൊ എന്ന് ആലോചിക്കണം ആശ്വാസ നടപടികല്ക്കും ത്വരിത നടപടി വേണം ചട്ട കൂടു വേണം ചട്ടങ്ങൾ വേണം ജനാതിപത്യ സർക്കാർ രാജ ഭരണ കാലത്തെ പോലെ ആശ്രിതർക്ക് വാരികോരി നല്കുന്ന ഔദാര്യമാവരുത് ഇത്തരം ആശ്വാസങ്ങൾ അവ ജനാതിപത്യത്ത്തിലെ ജന അവകാശമാകണം പൌര അവകാശം ആകണം അത് വ്യക്തമായ വ്യവസ്തകളാലാവണം
No comments:
Post a Comment