Saturday, 28 February 2015

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ? നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ഞങ്ങള്ക്ക് ഞങ്ങളുടെ വിശ്വാസം വിശ്വാസങ്ങൾ എല്ലാം വിശ്വാസങ്ങൾ മാത്രമാണെന്ന വിശ്വാസം ഉണ്ടായാൽ നല്ലതാ   വിശ്വാസങ്ങൾ എല്ലാം സത്യമാവണം എന്നില്ല  അവ അപൂർണമായിരിക്കാം ,എന്താണു പരിപൂർണ സത്യം എല്ലാവരും അല്പം മാത്രമല്ലേ അറിയുന്നുള്ളൂ എല്ലാ വശവും കാണാൻ കഴിവ് ആർക്കാനുള്ളത്  ചരിത്രവും ശാസ്ത്രവും അപൂർണമല്ലെ  ഓരോരുത്തരും അറിഞ്ഞ വിധത്തിൽ വിശ്വസിക്കുന്നു പ്രവർത്തിക്കുന്നു 
ചരിത്രം സത്യത്തെ സ്വാർത്ഥ താത്പര്യാർതമുള്ള ഒരു കഥയാണ് കതനമാണു
എന്തിനു നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവം തന്നെ നാലാൾ നാല് വിധത്തിലല്ലേ മനസിലാക്കുക വിവരിക്കുക
നല്ല വശങ്ങളെ കാണുക സ്വായത്തമാക്കുക ചീത്ത വശങ്ങളെ തിരസ്ക്കരിക്കുക അത് മദർ തെരേസയുടെ കാര്യത്തിലായാലും ,വള്ളിക്കാവിൽ അമ്മയുടെ കാര്യത്തിലായാലും മഹാത്മാ ഗാന്ധിജിയുടെ കാര്യത്തിലായാലും ,ഗൊദ്സെയുടെ കാര്യത്തിലായാലും മാർക്സിന്റെ കാര്യത്തിലായാലും മാവോയുടെ കാര്യത്തിലായാലും മുഹമദ് നബിയുടെ കാര്യത്തിലായാലും ക്രിസ്തുവിന്റെ കാര്യത്തിലായാലും രാമന്റെ ,ബുദ്ധന്റെ  കൃഷ്ണന്റെ  അങ്ങനെ ആരുടെ കാര്യത്തിലായാലും നല്ലത് സ്വീകരിക്കുക അനുകരിക്കുക ചീത്ത തിരസ്കരിക്കുക  അതാണു മതം പറയുന്നത് യുക്തി പറയുന്നത് 

| MENAFN.COM PERFORM RITUALS OBJECTIVELY

| MENAFN.COM
Some rituals ,if performed strictly,knowing its real purpose ,will be very useful  But in practice the rituals are performed as a habit as a mere practice,as a performance to show off
Abulation ,wulu the mandatory purifying ritual is also one among them  But this ritual, even if performed without knowing the real objectives behind this it is useful from heath point It is an indisputable fact  Cleanliness is essential for health Regular,timely washing of hands ,face,eyes,ears,foot will help to increase health That is a medically accepted fact  After all regularity and punctuality is a good habit First of all it keeps all dirty things away Dirt and Devil are synonymous Both are enemy of man Both are threat to health and well being of human beings
wulu purify man bodily and mentally  The main objective of this ritual is to purify man from all evils things both bodily and mentally
It is a preparation for prayer Mental purity is a precondition for prayer as physical purity Prayers without a pure mind and body are not acceptable before the Almighty  Abolution is a preparation for prayer,mental and physical  It is an intentional act to purify He is expected to reveal his intentions and faith in the only almighty God and his teachings and decrees
Before taking abolution he is expected to remove all dirty things He is expected to use pure water is as far as possible By washing eyes and ears with pure water several times daily the functions of these organs become more effective and efficient  It is an accepted principle So also gargling is helpful for oral hygene  and health  The prophet advised to brush and gargle before abalution  That is seen as good practice or a sunnath

So practice all rituals after knowing the objectives and meaning and purpose It will be beneficial always and everywhere

Tuesday, 24 February 2015

തളര്‍ന്ന ജീവിതങ്ങളില്‍ പ്രത്യാശ ഉണര്‍ത്തി തണല്‍ | mangalam.com

തളര്‍ന്ന ജീവിതങ്ങളില്‍ പ്രത്യാശ ഉണര്‍ത്തി തണല്‍ | mangalam.com
എല്ലാം ഓരോ വിശ്വാസം  മുസ്ലിംകളുടെ  ദൈവ വിശ്വാസം പറ ബ്രഹ്മ്മത്തെ ഒർമിപ്പിക്കുന്നതാണു 
1,2, അവിശ്വാസികളെ  നിങ്ങൾ ആരാധിച്ചു  വരുന്നതിന്നെ ഞാൻ  ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ  നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു  വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം  112 ഖുറാൻപറയുക   അള്ളാഹു  ഏകനാണ്    അള്ളാഹു  ഏവർക്കും  ആശ്രയമായിട്ടുള്ളവനാണ്   അവൻ  ജന്മം  നൽകിയിട്ടില്ല  ,ജനിച്ചിട്ടുമില്ല
അവന്നു  തുല്യനായി  ആരും  ഇല്ലതാനും   അദ്ധ്യായം  112 ഖുറാൻ21-07-2014
·            http://pmmohamadalis.blogspot.in/

Monday, 23 February 2015

കലയുടെ രാഷ്ട്രീയം അഥവാ പെണ്ണുങ്ങളുടെ 'ഫ്യൂഡല്‍' തിരുവാതിര

കലയുടെ രാഷ്ട്രീയം അഥവാ പെണ്ണുങ്ങളുടെ 'ഫ്യൂഡല്‍' തിരുവാതിര

കൈകൊട്ടികളി മുസ്ലിം കല്യാണങ്ങളിൽ ആണെന്നോ പെണ്ണെന്നൊ വ്യത്യാസമില്ലാതെ  പഴയ കാലത്തുണ്ടായിരുന്നു പെരുന്നാളിന്നു പെണ്ണുങ്ങൾ കൈകൊട്ടി പാടുന്ന കാഴ്ച മുസ്ലിം വീടുകളിൽ നിന്നില്ലാതായിട്ടു കാലമാധിമായില്ല എന്നാൽ അത് സംഘടിത കല രൂപമായി വളർന്നില്ല

തിരുവാതിര ,താല  പൊലി സ്ത്രീ കുത്തകയാക്കുന്നത് ന്യായമോ ? പാഞ്ചാരി മേളവും ചെണ്ടയും മറ്റും സ്ത്രീകൾ രംഗത്ത് വരുമ്പോൾ ലൈംഗിക സമത്വം കൂടി ആലൊചിക്കെണ്ടെ

Thursday, 19 February 2015

മദ്യം മയക്കു മരുന്ന് കള്ള പണം കയ്ക്കൂലി ഗുണ്ട വിളയാട്ടം

/

മദ്യം മയക്കു മരുന്ന് കള്ള പണം കയ്ക്കൂലി ഗുണ്ട വിളയാട്ടം ഇപ്പോൾ കൊലകുറ്റവും ആരോപിക്കപ്പെട്ട നിസാം എല്ലാ കുറ്റങ്ങൾക്കും ഉടനെ ശിക്ഷക്കർഹനാവട്ടെ  നമ്മുടെ നാട്ടിൽ ഇത്തരം നിരവധി കുറ്റ കൃത്യങ്ങൾ  നടക്കുന്നു നീചമായ ഇത്തരം കുറ്റങ്ങളെ കുറിച്ച് കുറെ കോലാഹലങ്ങളും കുറച്ചു കാലത്തേക്ക് മാധ്യമങ്ങളിലും പൊതു വേദികളിലും മുഴങ്ങി കേൾക്കാം   ഇത്തരം അപലനീയ ആപത്കര പ്രവണതകൾ ആവര്ത്തിക്കുന്നത് അവയുടെ എണ്ണവും നിരക്കും കൂടി വരുന്നത് നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ,നിയമ നിർവഹണ ത്തിന്റെ  അപാകതയിലെക്കാണു  വിരൽ tചൂണ്ടുന്നത് സമൂഹത്തിന്റെ പൊതു മൂല്യ ച്യുതിയിലെക്കും

കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാൻ വരുന്ന കാല വിളംഭം തെളിവ് നശിപ്പിക്കാൻ ,സ്വാധീനങ്ങൾ ചെലുത്താൻ ഇടയാക്കുന്നു കാലം കഴിയുമ്പോൾ കുറ്റ ക്രിത്യത്തൊടുള്ള രോഷത്തിന്റെ തീക്ഷ്ണത കുറയുന്നു  കാല വിളംഭം കുറ്റവാളികൾക്കു വീണ്ടും കുറ്റം ചെയ്തു കൂടുതൽ പണം സബാദിച്ചു കുറ്റം ഇല്ലാതാക്കാൻ ,ശിക്ഷയിൽ നിന്ന് രക്ഷപെടാൻ അവസരമൊരുക്കുന്നു കൂടുതൽ അഴിമതികൾക്കു കളമൊരുക്കുന്നു അഭിഭാഷകർക്കും അത് ഹിതകരമാണു അവ ,കാല വിളംഭം വ്യവഹാരങ്ങളുടെ എണ്ണം കൂട്ടും അഭിഭാഷകരുടെ അവരെ ആശ്രയിക്കുന്നവരുടെ  വരുമാനം കൂട്ടും
കാല വിളംഭം കോടതികളിൽ ജോലി ഭാരം കൂട്ടും നീതി നീട്ടി വെക്കലാണു പരിണത ഫലം  നീതി നീട്ടി വെക്കുന്നത് നീതി നിഷേധിക്കുന്നതിന്നു തുല്യമാണെന്നു ആപ്ത വാക്യം അപ്പടി നിഷേധിക്കുന്നത് ഭൂഷണമല്ലെന്നതു ആരും സമ്മതിക്കില്ലേ ?
 ഇത്തരം സംഭവങ്ങളിൽ ത്വരിത  ന്വേഷണം നടത്തി ,വേഗത്തിൽ ശിക്ഷ കൊടുക്കുന്നതിൽ നിലവിലെ സംവിധാനങ്ങൾ തന്നെ ധാരാളം അവ വേണ്ടും വിധം പ്രവർത്തിക്കാതല്ലെ കാതലായ പ്രശ്നം ?  ആദായ നികുതി വകുപ്പ് ,എന്ഫോഴ്സ്മെന്റ്  വിഭാഗം ,രഹസ്യാന്വേഷണ വിഭാഗം ,എക്സയിസ്  വകുപ്പ്  എന്നിവ  അവരുടെ കടമ ശരിക്കു നിർവഹിച്ചിരുന്നെങ്കിൽ  കള്ള പണം ഉണ്ടാകുമായിരുന്നോ ? മദ്യ മയക്കു മരുന്ന് ലോപികൾ വിലസുമായിരുന്നോ ?

പൊതു പ്രവർത്തകർ ,മാധ്യമങ്ങൾ എന്നിവ ആത്മാർത്തതയോടെ പ്രവർത്തിച്ചാൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുമോ ?

ഇത്തരം നിഷ്ടൂര ക്രിത്യങ്ങളുടെ ഇരകളെ സംരക്ഷിക്കാൻ സമൂഹത്തിനു ,സർക്കാരിന്നു ബാധ്യതയുണ്ട് സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നതിൽ സംത്രുപ്തിയുണ്ട്   രാഷ്ട്രീയ പാർട്ടികൾ ഇത്തരം കാര്യങ്ങളിൽ പക്ഷം പിടിച്ചു ,കുളം കലക്കി കാര്യം നേടാൻ കാണിക്കുന്ന വ്യഗ്രത ആശാസ്യമല്ല എല്ലാറ്റിലും വിവേകമാണ് ,സംയമനം ആണു നേതാക്കളിൽ നിന്ന് ജനം ആഗ്രഹിക്കുന്നത് വികാര പ്രകടനമല്ല സാമൂഹ്യ പുരോഗതിക്കുതകുക




സർക്കാരും ഇത്തരം ഇരകൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുമ്പോൾ വിവേകത്തിന്നു വികാരത്തേക്കാൾ മുൻതൂക്കം നല്കണം അതിലും നീതി നിഴലിക്കണം ജനാതിപത്യ മര്യാദ പാലിക്കണം ഇത്തരം എല്ലാ ഇരകൾക്കും സമാന ആശ്വാസം പകർന്നൊ ? ആശ്വാസ നടപടികൾ ആരംഭിച്ചൊ എന്ന് ആലോചിക്കണം  ആശ്വാസ നടപടികല്ക്കും ത്വരിത നടപടി വേണം ചട്ട കൂടു വേണം ചട്ടങ്ങൾ വേണം  ജനാതിപത്യ സർക്കാർ രാജ ഭരണ കാലത്തെ പോലെ ആശ്രിതർക്ക് വാരികോരി നല്കുന്ന ഔദാര്യമാവരുത്  ഇത്തരം ആശ്വാസങ്ങൾ  അവ ജനാതിപത്യത്ത്തിലെ  ജന അവകാശമാകണം പൌര അവകാശം ആകണം  അത് വ്യക്തമായ വ്യവസ്തകളാലാവണം      

Thursday, 12 February 2015

മത്സരം

·          

·          
·         മത്സര സ്വഭാവം മനുഷ്യ സഹജമാണ് മനുഷ്യ പ്രകൃതമാണ് പ്രകൃതിയുടെ സ്വഭാവമാണ് എല്ലാ ജീവ ജാലങ്ങളും നില നിൽക്കാൻ ,സ്വന്തം കുലം ജാതി പരമ്പര നിലനിര്ത്താൻ ,ജീവിത  കാലം കൂട്ടാൻ ,ഉള്ള കാലം എറ്റവും സുഖ സൗകര്യത്തൊടെയാക്കാൻ വെമ്പൽ കൊള്ളുന്നവരാണു അതൊരു പ്രകൃതി സ്വഭാവമാണ് ജീവ ജാലങ്ങളിൽ ഉന്നത ശ്രേണിയിൽ ഉള്ള മനുഷ്യർ പരസ്പര മത്സര സ്വഭാവത്തിലും മുന്നിലാണ് എന്നാൽ മനുഷ്യർക്ക്നല്ലതും ചീത്തയും തിരിച്ചറിയാനും ഉള്ള കഴിവുണ്ട്  എന്നതിന്നാൽ എന്തിലും ഏതിലും അവൻ കഴിവ് വിനിയൊഗിക്കെണ്ടതാണു  നല്ലതും ചീത്തയും ഉണ്ട്  നല്ലത്  പ്രോത് സാഹിപ്പിക്കുക ചീത്ത നിരുൽസാഹ പ്പെടുത്തുക എന്നത് മത്സര കാര്യത്തിലും വിവേകമുള്ള എല്ലാവരും ചെയ്യുന്നതുമാണ്
·         മത്സരങ്ങളിലും മാന്യതയും സൽസ്വഭാവവും നീതി നിഷ്ടയും മൂല്യ ബോധവും കാത്തു സൂക്ഷിക്കുക എന്നത് മനുഷ്യന്റെ സാംസ്കാരിക നിലയെ ആണു കാണിക്കുന്നത്
·         മത്സര സ്വഭാവം ജനനം മുതൽക്കു സ്മശാനം വരെ ഉണ്ടാകും താൻപോരിമ കാണിക്കുന്ന സ്വഭാവം ,സഹജമാണെന്നിരിക്കിലും ,തന്റെ കഴിവുകൾ ,അനുഗ്രഹങ്ങൾ എന്തിന്നു വിനിയോഗിക്കണം എങ്ങനെ വിനിയോഗിക്കണം എന്ന് ഓരോരുത്തരും വിവേക പൂർവം ചിന്തിക്കേണ്ടതാണ് ജന്മന ലഭിക്കുന്ന കഴിവുകൾ ജന്മം നല്കിയ മാതാ പിതാക്കൾ എന്നിവ അനുഗ്രഹങ്ങളാണു അത് സ്വന്തം ഇഷ്ടപ്രകാരം ലഭിച്ചതല്ല ആയതിന്നാൽ കഴിവുകൾ കനിഞ്ഞ  നുഗ്രഹിച്ച പ്രകൃതിയെ സ്രുസ്ടിച്ച ശക്തിയെ   നന്ദിയോടെ ഓർക്കണം
·             പെരുമ നടിക്കൽ           അദ്ധ്യായം       102  ഖുര് ആൻ
·         1,2,             നിങ്ങൾ  ശവകുടീീരങ്ങൽ  സന്ദർശിക്കും വരേക്കും  പെരുമ നടിക്കുക     എന്നത്  നിങ്ങളെ  അശ്രദ്ധയിൽ  ആക്കിയിരിക്കുന്നു
·         3                   നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
·         4                 നിങ്ങൾ  ,തീര്ച്ചയായും അറിയും   എന്നത് നിശ്ചയം
·         5,6              നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ്   അറിയുമായിരുന്നെര്കിൽ    ജ്വലിക്കുന്ന  നരകത്തെ  നിങ്ങൾ കാണുക  തന്നെ ചെയ്യും
·         7                പിന്നീട് , ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച്   നിങ്ങൾ                    ചോദ്യം  ചെയ്യപെടും  എന്നതും  തീര്ച്ച
·         മേലുദ്ധരിച്ച       പരിശുദ്ധ കുർ ആണ്വചനങ്ങൾ മനുഷ്യ സമൂഹത്തെ ഒർമിപ്പിന്നത് എല്ലാ കാര്യങ്ങളിലും എല്ലാവരും ഒർമിക്കുന്നത് ഓർമിപ്പിക്കുന്നത് എപ്പോഴും എല്ലായിടത്തും എല്ലായിടത്തെക്കും നല്ലതാണ്
·          
·         കായിക മത്സരങ്ങൾ സാംസ്കാരിക മത്സരങ്ങൾ സംഘടിക്കുമ്പോൾ ,കായിക സാംസ്കാരികമത്സരങ്ങളിൽ  മത്സരിക്കുമ്പോൾ ,പഠനത്ത്തിൽ മത്സരിക്കുമ്പോൾ സമ്പത്ത് സ്ഥാനം മാനം എന്നിവ ആർജിക്കാൻ മത്സരിക്കുമ്പോൾ എല്ലാം വേണം ഓർമ അഥവാ സ്മരണ  കഴിവുകൾ എല്ലാം തന്നാൽ മാത്രം ഉണ്ടായതല്ല
·         തന്റെ മാത്രം ശ്രമം പരിശ്രമം കൊണ്ടു മാത്രം ഉണ്ടായതല്ല പലരുടെയും അനുഗരഹത്താലുണ്ടായതാണെന്ന ഓർമ അവരോടും അവ സാധ്യമാക്കിയവരൊടും നന്ദി വിനയത്തൊടെ പ്രകടിപ്പിക്കപ്പെടുന്ന ഒരു വേദിയാകണം എല്ലാ മത്സര വേദികളും അതാണു മത്സരങ്ങൾക്കുള്ള ജീവിതത്തിലുള്ള പ്രസക്തി
·          
·         സഹജ കഴിവുകൾ കണ്ടെത്തുന്നതിൽ ,അവ പരിപോഷിപ്പിക്കുന്നതിൽ ,ഓരോ വ്യക്തിക്കും മാതാ പിതാക്കൾക്കും കുടുംബക്കാർക്കും ഗുരുക്കന്മാർക്കും സമൂഹത്തിന്നും അവരുടെതായ കടമ ഉണ്ട്
·         അവിടെയും മത്സര ബുദ്ധിയാവാം ഓരോരുത്തരും അവരുടെ കഴിവുകൾ അനുഗ്രഹങ്ങൾ വെണ്ട വിധമാണൊ വേണ്ടതിനാണോ വേണ്ടും വിധമാണൊ വിനിയോഗിക്കുന്നത് എന്ന ഓർമ വേണം
·         ഓർമ ,നന്മ നന്ദി നില നിർത്താനാവണം എല്ലാ ആചാരങ്ങളും അനുഷ്ടാനങ്ങളും ആരാധനകളും പ്രാർഥനകളും പ്രവർത്തനങ്ങളും കർമങ്ങളും ക്രിയകളും ജീവിതം ഒക്കെയും 
·         അപ്പോൾ ആർ ഒരണുവിൻ തൂക്കം നന്മ ചെയ്തിരുന്നുവോ അവനതു കാണും ,ആർ ഒരണുവിൻ തൂക്കം തിന്മ ചെയ്തിരുന്നുവോ അവനതു കാണും എന്ന ,    പ്രകമ്പനം എന്ന കുർ ആണ്‍  അദ്ധ്യായത്തിലെ അവസാന രണ്ടു വചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് ഓർക്കുക ഏതു നിസ്സാര പ്രവര്ത്തനവും തക്ക പ്രതിഫലം കിട്ടാതെ പോകില്ല എന്ന് ഓർമിക്കുക  നന്മക്കു നല്ല പ്രതിഫലം തിന്മക്കു ചീത്ത പ്രതിപലം കിട്ടുമെന്ന ഒർമയോടെയാവട്ടെ ഓരോ കർമങ്ങളും
·          
·                         http://pmmohamadalis.blogspot.in/
·                      http://blog.manoramaonline.com/httppmmohamadaliblogspotin
·          

ദൈവ സ്മരണ  അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം