Friday 10 October 2014

മുംബൈ: ദാനം ചെയ്യുന്നതില്റെക്കോര്ഡ് ഉണ്ടെങ്കില്ഇന്ത്യയില്ഒരുപക്ഷേ അത് ഇനി വേദാന്ത ഗ്രൂപ് ചെയര്മാന്അനില്അഗര്വാളിന്െറ പേരിലാവും. സമ്പാദിച്ചു കൂട്ടിയാല്മാത്രം പോരാ മറ്റുള്ളവര്ക്ക് പ്രയോജനപ്പെടുത്തുക കൂടി വേണമെന്ന തിരിച്ചറിവിലേക്ക് നീങ്ങിയ അതിസമ്പന്നരില്അവസാനയാളാണ് അനില്അഗര്വാള്‍. സ്വന്തം സമ്പാദ്യത്തിന്െറ 75 ശതമാനവും ഇങ്ങനെ വിനിയോഗിക്കാന്പോവുകയാണെന്നാണ് അദ്ദേഹത്തിന്െറ പ്രഖ്യാപനം. ഒന്നും രണ്ടുമല്ല, 350 കോടി ഡോളര്‍ (21,000 കോടി രൂപ) ആണ് അദ്ദേഹത്തിന്െറ ആസ്തി. ദാരിദ്ര്യ, നിര്മാര്ജനം, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പദ്ധതികളാണ് അദ്ദേഹം മനസ്സില്കാണുന്നത്. കുടുംബത്തിന്െറ സമ്മതത്തോടെയാണിത്. പട്നയില്ജനിച്ച് സ്ക്രാപ് ബിസിനസില്തുടങ്ങിയ അനില്അഗര്വാള്സെസ സ്റ്റെര്ലൈറ്റ്, കെയ്ന്ഇന്ത്യ തുടങ്ങിയ മുന്നിര വ്യവസായങ്ങളുടെ ഉടമയാണ്്. ഇതേ മാതൃക മുമ്പ് കാട്ടിയ ബില്ഗേറ്റസുമായുള്ള കൂടിക്കാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. 2,800 കോടി ഡോളറായിരുന്നു ഗേറ്റ്സ് സമൂഹത്തിന് സംഭാവന ചെയ്തത്.
ഇന്ഫോസിസിന്െറ സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണന്അടുത്തിടെ 225 കോടി രൂപ ബംഗളൂരു ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിന് തലച്ചോര്സംബന്ധമായ പഠനത്തിന് സംഭാവന ചെയ്തിരുന്നു. ഇന്ഫോസിസ് സ്ഥാപകരില്മറ്റൊരാളായ നന്ദന്നിലേകനി നാഷനല്കൗണ്സില്ഓഫ് അപ്പെഡ് ഇക്കണോമിക് സയന്സിന് 480 കോടി രൂപ നല്കിയിരുന്നു. തന്െറ 1,600 കോടി ഡോളര്ആസ്തിയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്ത്തനത്തിന് വിനിയോഗിക്കുമെന്ന് വിപ്രോയുടെ അസിം പ്രേംജിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്ക് ബ്രോക്കര്രാകേഷ് ജുന്ജുന്വാല (125 കോടി ഡോളറിന്െറ 25 ശതമാനം), എച്ച്.സി.എല്ചെയര്മാന്ശിവ് നാടാര്‍ (1,100 കോടി ഡോളറിന്െറ 10 ശതമാനം), ജി.എം.ആര്ചെയര്മാന്ജി.എം. റാവു (260 കോടി ഡോളറിന്െറ 12.5 ശതമാനം) എന്നിവരും നേരത്തേ സംഭാവനകളിലൂടെ വാര്ത്തകളില്ഇടം നേടിയിരുന്നു.


ന്യൂയോര്‍ക്ക്: 40 വയസ്സിന് താഴെയുള്ള ലോകത്തെ ഏറ്റവും സ്വാധീനമുള്ള 40 വ്യക്തികളുടെ 'ഫോര്‍ച്യൂണ്‍' പട്ടികയില്‍ നാല് ഇന്ത്യക്കാര്‍. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാജ് ചെട്ടി, മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ, സ്‌നാപ്ഡീലിന്റെ സഹസ്ഥാപകന്‍ കുനാല്‍ ബാല്‍, ട്വിറ്ററിന്റെ ജനറല്‍ കോണ്‍സലും കമ്പനിയുടെ എക്‌സിക്യുട്ടീവ് അംഗങ്ങളിലെ ഏക വനിതയുമായ വിജയ ഗഡെ എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍.

രാജ് ചെട്ടിയ്ക്ക് പതിനാറാം സ്ഥാനവും രാഹുല്‍ ശര്‍മയ്ക്ക് ഇരുപത്തിയൊന്നാം സ്ഥാനവും ലഭിച്ചു. കുനാല്‍ ബാലിനും വിജയ ഗഡെയെക്കും യഥാക്രമം 25, 28 സ്ഥാനങ്ങളുമാണ് ലഭിച്ചത്.

റൈഡ് ഷെയറിങ് സ്ഥാപനമായ ഉബറിന്റെ സഹ സ്ഥാപകനായ ട്രാവിസ് കലാനിക്, ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബിഎന്‍ബിയുടെ സിഇഒ ആയ ബ്രയാന്‍ ചെസ്‌കി എന്നിവരാണ് ഒന്നാം സഥാനത്തുള്ളത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കന്‍ബര്‍ഗാണ് രണ്ടാംസ്ഥാനത്ത്. ഇറ്റലിയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ മറ്റിയോ റെന്‍സിക്ക് മൂന്നാംസ്ഥാനവും ലഭിച്ചു.

വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കോയും(5), യാഹൂ സിഇഒ മരീസ്സ മെയര്‍(6), ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സചേഞ്ച് പ്രസിഡന്റ് ടോം ഫെയര്‍ലെ (7), ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ (11) തുടങ്ങിയവരും പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.
Print

No comments:

Post a Comment