Sunday, 18 January 2015

അമ്മയെന്ന ആരാധന മൂർത്തി എത്ര സുന്ദര സ്വർഗ്ഗ സംകൽപ്പം

അമ്മയെന്ന ആരാധന മൂർത്തി

ലോക ടൂറിസ ദിനം അമ്മ തൻ അറുപതാം ജന്മദിനം മാന്യനാം മോഡി ആശംസകളായി അപേക്ഷകളായ്

അമ്മ തൻ കാല്പാദം തൊട്ടു നമസ്കരിച്ച ദിനം അമ്മയാലാവുന്നത് അമ്മയും ടൂറിസത്തിന്നു

ഉതകുന്നു ടൂറിസം വളരുന്നു,അമ്മയാൽ

 

എന്ത് ചെയ്താലും അഭിപ്രായങ്ങളനവnധി

അമ്മയെ ചൊല്ലിയും അഭിപ്രായങ്ങളനവധി

അമ്മ തൻ കഴിവുകൾ അപാരം അമ്മയെ തല്ലിയാലും

അഭിപ്രായങ്ങളനധി അനുഭാവികളും അനവധി

മതി ഭ്രമം വന്നൊരു സത്നാം സിങ്ങെന്ന യുവാവിനെ

മർദ്ദിക്കും നേരം കമ എന്നൊരു തടസ്സം പറയാത്തമ്മയെ

അപഹസിച്ചു ചിലർ,അമ്മ തൻ സല്സേവങ്ങളെ

കണ്ടില്ലെന്നു നടിക്കാനാവാത്തവർ അവിടെയും

ആരൊപണമുതിർക്കും ചിലർ ആ പണമൊക്കെ

കള്ള പണമെന്നാണെതത്രേ  ആരോപണം

എന്തിന്നും ഏതിന്നും ആരോപണം ആക്ഷേപം

അതാണല്ലോ മനുഷ്യർ തൻ സ്വഭാവം

 

എന്തെല്ലാം നന്മ ചെയ്താലും ,ഇത്രയെല്ലാം സത്കർമമനുഷ്ടിച്ചാലും

എന്തെങ്കിലും തെറ്റ്പറ്റിയാൽ      അതേറ്റു പിടിക്കും ചിലർ

എന്ത് പറഞ്ഞാലും അമ്മ തൻ കഴിവുകൾ ആദരണീയം

അമ്മയെ ആരാധനമൂർത്തിയാക്കും,

പൂജ നന്നല്ലെന്നതും നിജം

കന്യകയാം മറിയയെ അമ്മയായി പ്രതീകമാകി പ്രതിമയാക്കി ആദരിക്ക്ന്നു ,ആരാധിക്കുന്നു ചിലർ

കന്യകയാം അമ്രിദപുരിയിൽ അമ്മയെയും അമ്മയെന്ന

സ്ഥാനം കൊടുത്തു ,അഭിസംബോധനം ചെയ്ത് ആരാധിക്കുന്നു

 

അമ്മ എന്ന വിചാരം ,വികാരം മാതൃത്വത്തിൻ മഹത്വം

ആദരിക്കാത്തൊരു ദർശ്നവുമില്ല ഈ ലോകത്തിൽ അമ്മ തൻ കാൽ ചോട്ടിലാണ് സ്വർഗം ,മാതാ ,പിതാ ,

ഗുരു ദൈവം ,ആദ്യ ഗുരു അമ്മ എന്തെല്ലാം ആപ്ത വാക്യങ്ങൾ

മൂർത്തി പൂജയെ വിലക്കിയതല്ലേ വേദങ്ങളിലെല്ലാംവേദങ്ങളിലും ബൈബിളിലും ഖുരാനിലും വിലക്കിയതല്ലേ പ്രതിമ പൂജ


അമ്മയെന്ന ആരാധന മൂർത്തി  എത്ര സുന്ദര സ്വർഗ്ഗ സംകൽപ്പം

Friday, 9 January 2015

അലസ മനസ് സാത്താൻ തന്റെ ആലയം ആക്കുമെന്നല്ലെ വെപ്പ്

സെക്രട്ടെരിയറ്റ് അസിസ്റ്റ്ന്റ്, മുനിസിപ്പൽ ,ബ്ലോക്ക് സെക്രട്ടറി  എൽ ഡി സി ,ടെലഫോണ്‍ ഒപരേറ്റർ എന്നിങ്ങനെ എത്ര ഒഴിവുകളാണു  31/12/2014 ഗസറ്റ് വിറ്റ്നാപന പ്രകാരം കേരള പി എസ സി പരസ്യപെടുത്തിയിരിക്കുന്നത് ഫെബ്രുവരി നാലാം തിയതി വരെ അപേക്ഷിക്കാം ബിരുദക്കാർക്കും പന്ത്രണ്ടാം ക്ലാസ് പാസായവര്ക്കും ഒന്ന് ശ്രമിച്ചു കൂടെ r

കൂടുതൽ വിവരത്തിനു കാണുക wwwkeralapsc gov ഇൻ

നാഷണൽ ഇൻഷുരൻസിലും 1000 ഒഴിവ്

 

 

ഇതൊക്കെ നമ്മൾ പത്രത്തിൽ വായിച്ചതല്ലേ എന്തിനാണു ഇതൊക്കെ ഇവിടെ ആവർത്തിക്കുന്നത് ? നമ്മുടെ നാട്ടിലും കൂട്ടിലും കൂട്ടക്കാർക്കും ഇത് ശ്രദ്ദിക്കാത്തവർ ഉണ്ടാകില്ലേ കണ്ടാൽ തന്നെ ഇതൊന്നും നമുക്ക് കിട്ടില്ല എന്ന അലംഭാവത്തിൽ അപേക്ഷിക്കാത്ത്തവർ ഉണ്ടാകില്ലേ അല്പം ശ്രമിക്കാതെ നേട്ടം ഉണ്ടാകുമോ ? ഇന്ന് സർക്കാർ ഉദ്യോഗം ആകർഷണീയം തന്നെ കൂടാതെ നാടിനെ സേവിക്കാൻ നല്ല ഒരു വേദിയും  ഒന്നോ രണ്ടോ തവണ ശ്രമം കൊണ്ടു കിട്ടിയില്ല എങ്കിലും നിരന്തര ശ്രമം ഫലപ്രദമാകാതിരിക്കില്ല

 

സാമാന്യ ബുദ്ധിയും ഭാഷ ശേഷിയും അവകലന പാടവവും പൊതു വിറ്റ്നാനവും അല്പം ശ്രമവും ഭാഗ്യവും ഉണ്ടെങ്കിൽ സർക്കാർ സേവകൻ എന്ന സ്വപ്നം സഫലമാകാൻ അല്പം പരിശ്രമം ആയിക്കൂടെ

നിങ്ങൾക്കു പ്രായ പരിധി കഴിഞ്ഞെങ്കിലും നാട്ടിൽ കൂട്ടിൽ അർrഹാരയാവർ അലസതയാൽ ,അറിവില്ലായ്മയാൽ പരിശ്രമിക്കാത്തവരെ ഒന്ന് പ്രോത്സാഹിപ്പിച്ചു കൂടെ

 

ഇതിനാൽ അർഹരായവർ കൂടുതൽ മത്സരിക്കും നാടിന്നു അർഹമായ നല്ല സേവകരെ കിട്ടും നമ്മുടെ സർക്കാർ നന്നാകുന്നത് നമുക്കും നേട്ടമല്ലേ?

   സർക്കാരും സർക്കാരിതര സംഘങ്ങളും പി എസ സി /ബാങ്ക് /മറ്റിതര മത്സര പരീക്ഷകൾക്ക് സൗജന്യമായും അല്ലാതെയും പരിശീലനം കൊടുക്കാർ  ഉണ്ട്  എന്തെങ്കിലും ചുരുങ്ങിയ വരുമാനം ഉള്ളവരും മെച്ച പെട്ട വരുമാനം കിട്ടാൻ പരിശീലനം തുടങ്ങണം അലസ മനസ് സാത്താൻ തന്റെ ആലയം ആക്കുമെന്നല്ലെ വെപ്പ് ചെറുപ്പത്തിലെ ഉത്സാഹം നിലനിർത്തി നല്ല നില യിലാവുക എന്ന ലക്‌ഷ്യം ഉണ്ടാക്കുക

 എല്ലാം സർക്കാരാവട്ടെ അവരുടെ സേവകാരവട്ടെ സംവിധാനം ആകട്ടെ എന്നങ്ങനെ വിട്ടു നിൽക്കാമോ നമ്മുടെ സർക്കാരല്ലേ നമ്മുടെ കാര്യമല്ലേ ? നമുക്കും ആവും വിധം നന്നാകാൻ നന്നാക്കാൻ ശ്രമിക്കെണ്ടതല്ലേ ?9/1/2015 

Wednesday, 7 January 2015

ShareThis is Powering the Sharing Revolution!

ShareThis is Powering the Sharing Revolution!



ഇത്തരം മഹത്തായ മാതൃകകൾ പ്രചരിക്കപെടട്ടെ അനുഅകരിക്കപെടട്ടേ

Sunday, 4 January 2015

മഹനീയരെ ,മാനിക്കൽ ,ആദരിക്കൽ മഹത്തരം



ഇന്നത്തെ ചിന്ത വിഷയംഎന്നത്തെയും

അതിരുകൾ ആവശ്യമല്ലേ ,അതിര് വിട്ടു കളി ആവാമോ

കളിയായാലും ,കാര്യമായാലും അതിരുകൾ

മാനിക്കലല്ലേ മാന്യന്മാർക്കുചിതം ?

 

മഹനീയരെ ,മാനിക്കൽ ,ആദരിക്കൽ മഹത്തരം

മഹത്തുക്കളെ വിഗ്രഹമാക്കൽ ആരാധന മണ്ടത്തരം

ജന്മ ചരമ ദിനം ,ഒഴിവ് ദിനമാക്കൽ ആദരിക്കലോ

ആഘോഷിക്കലൊ ,അവഹേളിക്കലൊ ആരാധിക്കലോ

പ്രതിമ പ്രതിഷ്ഠ ആദരണീയരെ ആരാധിക്കലോ

പ്രതിമ പ്രതിഷ്ഠ ആചാര്യരെ അവഹേളിക്കലൊ

പ്രതിമകളായി അന്തിയാവോളം അന്തമില്ലാതെ

കുന്തം വിഴുങ്ങിയപോലെ ചിന്തയില്ലാതെ ചന്തമില്ലാതെ

വഴിയില്ലാതെ വഴിയരികിൽ ദുർഗന്ധം പൊടി പടലം

പേറി  നില്ക്കാൻ  ജന  നെതാക്കളെന്തു  പിഴച്ചൂ  ,ത്യാഗങ്ങൾ   സഹിച്ചതൊ? 2/1/2015

Friday, 2 January 2015

ജന്മ ദിനം മൌലിദ് ആഘോഷം


ജന്മ ദിനം മൌലിദ് ആഘോഷം
മഹത്തുക്കളുടെ ജന്മ ദിന ,ചരമ ദിന ആഘോഷങ്ങൾ ,ആചാരങ്ങൾ മഹതീ മഹാന്മാരുടെ ആദർശങ്ങൾ മാതൃകകൾ വാപിക്കാനുതകണം അവരുടെ ആദർശ ,പ്രവർത്തനങ്ങൾ അനുസരിക്കും വിധമാകണം മാനിക്കുന്നതും അനുകരിക്കുന്നതും ആത്മാർത്തത   ഉള്ളതുമാകണം   
മഹത്തുക്കളെ ആദരിക്കൽ മാനവ സംസ്കാരം വളരാൻ ആവശ്യമാണു



 ആദരിക്കൽ അതിര് കടന്നു ആരാധനയുടെ ,അനുഷ്ടാനത്തിന്റെ ,ആചാരത്തിന്റെ രൂപം പ്രാപിക്കുമ്പോൾ അത് മഹാന്മാരെ ആദരിക്കുന്നതിൽ നിന്നും അവഹേളിക്കും തലത്തിലേക്കു മാറുന്നതായി കാണാവുന്നതാണ് ഉദാഹരണമായി  വിഗ്രഹ ആരാധനയെ നിരോധിച്ച ശ്രീ ബുദ്ധന്റെയും ,ജീസസിന്റെയും ,മുഹമദ് നബിയുടെയും ,ശ്രീ നാരായണ ഗുരുവിന്റെയും ,മഹാത്മാ ഗാന്ധിയുടെയും അപധാനങ്ങൾ ആടിപാടി വിഗ്രഹവൽക്കരിച്ചു അവരെ ,അവരുടെ ആദർശത്തെ ,നിഗ്രഹിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നില്ലേ

ചില മഹാന്മാരെ പുകഴ്ത്തി പാട്ടുകളും ,കവിതകളും കഥകളും ഉണ്ടാക്കി അവർ ചരിത്രം രചിച്ച ചരിത്ര പുരുഷന്മാർ എന്ന നിലയിൽ നിന്ന് മാറ്റി ആൾദൈവങ്ങളാക്കി  ചരിത്രത്തിൽ നിന്നും നാമാവശേഷിപ്പിക്കും വിധമല്ലേ കാര്യങ്ങൾ ചടങ്ങുകൾ നീങ്ങുന്നത്

ക്രിസ്തു മനുഷ്യനോ ദൈവമോ എന്ന് ക്രൈസ്തവ മതാനുയായികൾക്കിടയിൽ തന്നെ തിട്ടം പോര എന്നാലും ക്രിസ്തുവിന്റെ ജന്മ ദിനം ആഘോഷിക്കപെടുന്നു  എന്നാണു ജനിച്ചതെന്നതും ക്രൈസ്തവർക്കിടയിൽ തന്നെ തർക്ക വിഷയമാണ് രൂപത്തിലും ഭാവത്തിലും വ്യത്യസ്ത ചിത്രങ്ങളും രൂപങ്ങളും പ്രതിമകളും വിഗ്രഹങ്ങളും ആരാധന രൂപങ്ങളും കാണാം ഇത് മൂലം ജീസസ് എന്ന മഹാൻ ചരിത്രമോ പുരാണമോ എന്ന സംശയിക്കുന്നവരെയും കാണാം

മുഹമ്മദ്നബിയുടെ കാര്യത്തിൽ അദ്ദേഹം മനുഷ്യനാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല എന്നാൽ ജന്മ ദിനം എന്നാണെന്നതിൽ തർക്കമുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ജന്മ ദിനമായി റബീഹുൽ പത്രണ്ടു ആഘോഷിക്കപ്പെടുന്നു ചിലരാൽ ചിലയിടങ്ങളിൽ മിലാദ് നബി എന്ന പേരില്  മൌലിദ് എന്ന അപദാന കവിത മുഹമദ് നബി മനുഷ്യനോ ,ദൈവമോ എന്ന സംശയം ഉദിപ്പിക്കും വിധമാണ് എന്നാൽ അദ്ദേഹത്തിന്റെ കർശന നിലപാടു മൂലം ചിത്രങ്ങളും പ്രതിമകളും നിലവിലില്ല അദ്ദേഹത്തിന്റെ  ജന്മ സ്ഥലത്ത് ജന്മ ദിന ഒഴിവുമില്ല ,ശവ കല്ലറ ആരാധനയുമില്ല ,ആഘോഷവുമില്ല  റബീഹുൽ അവ്വൽ പന്ത്രണ്ടു നബിയുടെ
ചരമ ദിനമാണെന്നും പറയപ്പെടുന്നു
നബി ദിനം ജന്മ ദിനമായി ആഘോഷിക്കുകയാണ്  ചരമ ദിനമായ അന്ന്  അനുസ്മരണ ദിനമെന്ന ആചാരമെന്ന നിലക്കല്ലാതെ
എന്നാലും മൌലിദ് എന്ന ജന്മ ദിന കീർത്തനം ചില മുസ്ലിലീംകളെന്ന പേരില് അറിയ പെടുന്നവരുടെയിടയിൽ  ചരമ ദിനത്തിലും ,ചരമ വാർഷിക ദിനത്തിലും ആലാപിക്കുന്ന ആലാപിപ്പിക്കുന്ന ആചാരം നിലവിലുണ്ട്


ദൈവാസ്ഥിക്യത്തിന്നു പ്രാമുഖ്യം കൊടുക്കാത്ത ബുദ്ധനെ വിഗ്രഹമാക്കും വിധമാണ് ബുദ്ധമതാനുയായികൾ അദ്ദേഹവും കർമത്തിന്നാണു മുന്ഗണന നല്കിയതെങ്കിലും  അദ്ദേഹത്തിന്റെയും ജന്മ ദിനം കർമ ദിനമല്ല ഒഴിവ് ദിനമാണ്  സാധാരണ ജനങ്ങള്ക്കല്ല സർക്കാരിന്നും സർക്കാർ സ്ഥാപനങ്ങള്ക്കും  
ശ്രീ നാരായണ ഗുരു മനുഷ്യനാണെന്നതിൽ സംശയമില്ല കണ്ണാടി പ്രതിഷ്ഠ നടത്തിയ അദ്ദേഹത്തിന്റെ നിഴൽ ഇന്ന് ശ്രീ നാരായണ ഗുരു ദേവനെന്ന വിഗ്രഹമായി പരിണാമം വന്നിരിക്കുന്നു അദ്ദേഹhത്തിന്റെ പ്രതിമകൾ സ്ഥാപിക്കാനാണ് താത്പര്യം  സർക്കാർ വക പ്രതിമ ഡൽഹിയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു  മദ്യം വിഷമാണ് മദ്യം ഉണ്ടാക്കരുത് ,വില്ക്കരുത് എന്ന് പഠിപ്പിച്ച ,മതമല്ല  മനുഷ്യനാണ് പ്രധാനമെന്ന അധ്യാപനത്തിനെ മാനിക്കും , ആദർശം വ്യാപിപ്പിക്കും എന്നല്ല പ്രതിമ സ്ഥാപിക്കും എന്നതിലും പൂമാല ഇട്ടു പൂജിക്കും എന്നതിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്നത് കഷ്ടം  അദ്ദേഹത്തിന്റെ ജന്മ ദിനവും  ചരമ ദിനവും കർമ രഹിത ദിനമാണ് ഒഴിവ് ദിനമാണ് ചിലർക്ക്
മഹാത്മാ ഗാന്ധിയുടെയും ജന്മ ദിനവും ചരമദിനവും ആചരിച്ചും ഒഴിവാഘൊഷിച്ചും അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചു പ്രതിമ പ്രതിഷ്ഠ നടത്തിയും അദ്ദേഹത്തെ ചരിത്ര പുരുഷനെന്ന നിലയിൽ നിന്ന് മാറ്റി അദ്ദേഹത്തിന്റെ ആദർശങ്ങളെ അവഗണിക്കുന്ന വിധത്തിലല്ലേ കാര്യങ്ങൾ
അവസാന നിമിഷം വരെ കർമ നിരതനായ അദ്ദേഹത്തിന്റെ മാതൃക അവഗണിച്ചു എത്രയോ മഹാന്മാരുടെ ജന്മ ചരമ ദിനങ്ങളാണ് കർമ രഹിത ഒഴിവ് ദിനമാക്കി കൊണ്ടിരിക്കുന്നത് ഐൻസ്ടിൻ സംശയിച്ച പോലെ ഗാന്ധിജി എന്ന മനുഷ്യൻ ചരിത്ര പുരുഷനോ ആൾദൈവമൊ പുരാണ മോ എന്ന് വരും തലമുറകൾ സംശയിക്കും വിധമല്ലേ വിഗ്രഹവല്ക്കരണം നടക്കുന്നത്
ചരിത്രം ശ്രീ ക്രിഷ്ണനന്റെയും ,ശ്രീ രാമന്റെയും മനുഷ്യ ജന്മത്തെ കുറിച്ചു വ്യക്തമായ വിവരം നല്കുന്നില്ല എങ്കിലും അവരുടെയും ചിത്രങ്ങളും പ്രതിമകളും വിഗ്രഹങ്ങളും നിലവിലുണ്ട് അവരുടെയും ഓർമ്മക്കായി ഒഴിവ് ദിനങ്ങളും ആഘോഷങ്ങളും ആചാരങ്ങളും തുടരുന്നു

ആചാരങ്ങളും അനുസ്മരണകളും അവർ ഉന്നയിച്ച നടപ്പിലാക്കിയ ആദർശങ്ങൽ സൽകർമങ്ങൾ അനുകരിക്കാൻ പ്രാവർത്തികമാക്കാൻ സഹായകമാകട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു പ്രാർഥിക്കുന്നു പ്രവർത്തിക്കുവാൻ വേണ്ടി കേണപേക്ഷിക്കുന്നു ഒഴിവ് ദിനത്തിലും  3/1/2015