Tuesday, 10 May 2016

ആവും വിധം നാക്കാൽ ,വാക്കാൽ ,മനസ്സാൽ അടരാടൂ



മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ?
ഉയിരുണ്ടോ ?ഉശർ ഉണ്ടോ ?ഷീജ മരിച്ചു ,സൌമ്യയും
ഉണ്ടിവിടെ അനവധി പേർ ,പേരറിയാത്ത നിരവധി
അന്നന്നത്തെ അന്നത്തിന്നായി അധ്വാനിക്കാൻ തയ്യാറായി
അന്നം കിട്ടാൻ ,രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടും അനേകം
അന്തിയുറങ്ങാൻ സുരക്ഷിത കൂര പോലും ഇല്ലാതെ
അന്തിക്ക് അന്യന്റെ,ആരാന്റെ ഔടാര്യത്താൽ ദാഹം
തീർക്കാൻ അല്പം തണ്ണീരിന്നായി അകലം അനവധി
താണ്ടുന്നവർ ,കണ്ണൊന്നു തുറന്നു ചുറ്റിലും നോക്കൂ
കണ്ണീര കയങ്ങൾ കാണാതെയാണൊ ,കണ്ടിട്ടും കണ്ടില്ല
എന്ന് നടിക്കുന്നതാണോ ,നാട്യങ്ങളും ,പ്രകടനങ്ങളും
പ്രകടിപ്പിക്കാൻ ഔദാര്യം നീട്ടാൻ ഇവിടെ ചുരുക്കം
സംഭവങ്ങൾ മാത്രമല്ല സംഭവിക്കുന്നത് സത്യം കാണൂ
നാട്ടിൽ നടക്കുന്ന അനീതികൾക്ക് നേരെയോന്നു നോക്കൂ

Sunday, 6 March 2016

സ്ത്രീ ശാക്തീകരണം


പല പദ്ധതികളും നടപ്പിലാകുന്നുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെക്കുള്ള സംവരണം അവയിലൊന്നാണ് അത് നിയമമാക്കിയത് പുരുഷ പ്രാമുഖ്യമുള്ള സഭകളാണു എന്നാൽ ആ സഭകളിലേക്കു സംവരണം ഏർപ്പെടുത്താനോ ,സ്ത്രീ പ്രാതിനിധ്യം കൂട്ടാനോ ,ഒരു കക്ഷിയും വലിയ താത്പര്യം കാണിക്കുന്നില്ല

കാരണങ്ങൾ പലതാകാം അധികാര അപ്പ കഷണം പങ്കിടാനുള്ള വൈമനസ്യം ?
അതിൽ പുരോഗമന ,കക്ഷിയെന്നോ ,മത കക്ഷിയെന്നോ ,മതേതര കക്ഷിയെന്നോ വ്യത്യാസമില്ല
ജയ സാധ്യത ആണത്രത്രെ ആണുങ്ങളുടെ ന്യായം ആണുങ്ങളുടെ അത്ര പ്രാപ്തി പെണ്ണുങ്ങൾക്കില്ല എന്നാ വിരട്ടു വാദം ?പ്രാപ്തിയുള്ള സ്ത്രീകൾ കുറ വാണെന്നതല്ലേ ചരിത്ര സാക്ഷ്യം ?



പല അധികാര സ്ഥാനങ്ങളുടെ യും സാരധികളുടെ പിന്നിൽ ചക്രം തിരിക്കുന്നത് വനിതകളെന്നതും സത്യമല്ലേ ?
എന്നാൽ അപൂർവം ,ചിലർ അബലകളെ മുന്നിൽ നിർത്തി കാര്യം നടത്തുന്നവരും ഇല്ലേ ?

മുസ്ലിം ലീഗ് ഒരു വനിതാ സ്ഥാനാർഥിയെ പോലും നിർത്തിയില്ലെങ്കിൽ അത് പിന്തിരിപ്പൻ എന്ന വിമർശനം കൂടുതൽ കേൾക്കേണ്ടി വരും മറ്റു പ്രമുഖ കക്ഷികൾ വനിതകൾക്ക് നൽകിയ സ്ഥാനാർത്തിത്വം പരിതാപകരം തന്നെ അല്ലേ ?

പാവപ്പെട്ടവർക്ക് അർഹ സ്ഥാനം ആരെങ്കിലും നൽകിയിട്ടുണ്ടോ ?പാവപ്പെട്ടവരല്ലേ അധികം ?
അപ്പോൾ എണ്ണമല്ല കാര്യം വണ്ണവും തീണ്ണ മിടുക്കും ,മണി അടിയും ,വർണവും മറ്റു പലതും അല്ലേ
കാര്യങ്ങൾ നിശ്ചയിക്കുന്നത് കാര്യകാർ കയ് വിട്ടു കളിക്കുമോ ?

ചെറിയ ജനാധിപത്യ രാജ്യ മായ സിംഗപ്പൂരും ,വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിലും സഭ നടപടികളെ നിയന്ത്രിക്കുന്നത് മഹിള മണികളാണെന്ന വസ്തുത എല്ലാവരും ഇത്തരുണത്തിൽ ഓർക്കുക
സിംഗപ്പൂര് സഭ നിയന്ത്രിക്കുന്നത് ജന സംഖ്യ യിൽ പതിനഞ്ച് ശതമാനം മാത്രം ഉള്ള മുസ്ലിം വിഭാഗത്തിലെ വനിതയല്ലേ ?

വനിതകൾക്ക് ,പാവങ്ങൾക്ക് അർഹമായ സ്ഥാനം കൊടുക്കുക അതിന്നോരവസരം എല്ലാ രാഷ്ട്രീയ കക്ഷികളും
നല്കുന്ന കാലം എന്ന് വരും ?

How To Remove Sun TAN From BODY,FACE FAST,SKIN Lightening Remedy Naturally







മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,വിയോഗം
മണ്ണിൽ നിന്ന് മനുഷ്യനായി ഉടലെടുത്തു ഉടയോൻ തൻ
ഉത്തരവിന്നാൽ,മണ്ണിലേക്ക് മടങ്ങുന്നു ഉടലോടെ
ഉടയോൻ ഉത്തരവനുസരിച്ച് മരണത്തെ പുൽകി
അന്തരിക്കൽ അതൊരു പരിണാമം അല്ലേ ?നിരന്തര നിയോഗം ,വിയോഗം


Monday, 22 February 2016

New Malayalam Islamic Speech..2015 Q/A sess

തമസ് പലതും മറയ്ക്കുംഇരുട്ടത്താണു അരുതാത്തത്




പലതും ,നടക്കുന്നത് ,വെളിച്ചം ,സുധാര്യത പലതും
വെളിപ്പെടുത്തും ,തമോസമാ ,ജോതിര്ഗമയ ,സത്യമേവ
ജയതേ ,തമോ ഗുണം തുലയട്ടേ ,തേജോ ഗുണം ,തിളങ്ങട്ടെ

മനസ്സിലാകുന്ന വിധം സംസാരിക്കാൻ കഴിയുന്നവർ
മനുഷ്യരെ ബോദ്ധ്യ പെടുത്തും വിധം എഴുതുന്നവർ
പരസ്പരം ശരിയായ ധാരണ ഉണ്ടാക്കുന്ന തരത്തിൽ
സംവേദിക്കാൻ കഴിയുന്ന സംഭാഷണ ,സംവേദന , ,സംസാര,
സമ്പന്നർ ,സംസാരത്തിലാകമാനം സമർത്ഥർ ,സംതൃപ്തർ



Thursday, 14 January 2016

സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ


സ്ത്രീ ധന നിരോധന നിയമം നടപ്പാക്കാൻ ജനമോ ,സര്ക്കാരോ ,സ്ത്രീ ധന പിശാചിന്നാൽ പീഡിപ്പിക്കപ്പെട്ട ,പീഡനത്തിന്നു ഇരകളാകുന്ന സ്ത്രീകളോ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ ?
ഈ സംരഭത്തെ പോലെയുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണ് ഇപ്പോൾ നാട്ടിൽ നടമാടി കൊണ്ടിരിക്കുന്ന പല ദുരിദങ്ങളുടെ നേരെയും ഈ ലഘു ചിത്രം വിരൽ ചൂണ്ടുന്നുണ്ട്
അക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നു
ഈ സൽകർമത്തിൽ ഭാഗഭക്കായ എല്ലാ സഹൃദയരെയും ആത്മാർഥമായി അഭിനന്ദിക്കുന്നു
നാടിൻ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഈ ചിത്രത്തിൻ സന്ദേശം ഉൾകൊള്ളാനും ,പ്രചരിപ്പിക്കാനും ശ്രമിക്കുമെന്ന് ആശിക്കുന്നു
സ്ത്രീകളുടെ ആഭരണ ഭ്രമം അല്ലേ ,സ്ത്രീ ധന ഭൂതത്തിന്നു മുഖ്യ ഹേതു ?
ആഭരണങ്ങൾ മഹിളകളെ എതെല്ലാം വിധത്തിൽ പീഡന കാരണം ആകുന്നു എന്നൊന്ന് ചിന്തിക്കൂ ?
മാല പിടിച്ചു പറി ഏതെങ്കിലും പത്രത്തിൽ ഇടക്കിടെ വരാതിരിക്കുന്നുണ്ടോ ?
കേരളത്തിലെ മോഷണങ്ങളിൽ അധികവും ആഭരണ സംബധിയല്ലേ ?
ആഭരണങ്ങൾ പിടിച്ചു പറിക്കും കൊള്ളക്കും കൊലക്കും കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ ആണ് ഭരണം നില നിർത്താനുള്ള ആണ് തന്ത്രമോ ? മയക്കു മരുന്നോ ?
പെണ്ണെന്നാൽ പൊന്നും മിന്നും ആട ആഭരണങ്ങളും അണിയിച്ചു ആണുങ്ങളെ ആകർഷിച്ചു കച്ചവടം കൂട്ടാനുള്ള ഒരു ചരക്കാണെന്ന ധാരണ പരത്താൻ പരസ്യങ്ങൾ കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ കൊള്ള പലിശ വ്യാപാരം വ്യാപകമാക്കാനും ,എളുപ്പമാക്കാനും കാരണം ആകുന്നില്ലേ ?
ആഭരണ ഭ്രമത്താൽ കൊള്ള കൊടുക്കയിലെ കൊള്ളയും കൊള്ളരുതായ്മയും സ്ത്രീകൾ ബോധവതികൾ അല്ലാത്തതല്ലേ ,ആഭരണവും സ്ത്രീ ധനവും വളർന്നു സ്ത്രീകളുടെ വില കുറയാൻ കാരണം ?
ആഭരണങ്ങളും ,സ്ത്രീ ധനവും കാരണം ഉണ്ടാകുന്ന വഴക്കിന്നും ,വക്കാണത്തിന്നും കണക്കുണ്ടോ ?
സ്ത്രീ ധന നിരോധനം പ്രായോഗികം അല്ലെന്ന് പറഞ്ഞു സ്ത്രീ ധന നിരോധനം വേണ്ടെന്നു വെക്കുമോ ?മദ്യ നിരോധന നിയമം പോലെ , വർജനം മാത്രം മതി എന്ന് വെക്കുമോ ?
സ്ത്രീ ധന വര്ജനം സർക്കാർ നയമോ ,പരിപാടിയോ അല്ലെന്നല്ലേ മനസ്സിലാക്കേണ്ടത് സർക്കാർ തന്നെ പെണ്കുട്ടികളുടെ കല്യാണത്തിന്നു പൊന്നും പണവും കൊടുക്കുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്
ഇതിലും നല്ലത് സ്ത്രീ ധനം ഇല്ലാതെ പണ്ടവും പണവും വാങ്ങാതെ കല്യാണം കഴിക്കാൻ തയ്യാറാകുന്ന യുവാക്കൾക്ക് മഹർ ,എന്ന സ്തീകൾക്കുള്ള പാരിദോഷികം നൽകാൻ യുവാക്കളെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ ?
ആലോചന ,കൂടി ആലോചന ഉത്തമ തീരുമാനത്തിലേക്കുള്ള മാർഗം