Thursday, 20 November 2014

TIME AND TRENDS

വേഷങ്ങൾ ,ഭാഷകൾ മാറുന്നു മരിക്കുന്നു നശിക്കുന്നു

വേഷങ്ങൾ ,ഭാഷകൾ മാറുന്നു മരിക്കുന്നു നശിക്കുന്നു
സംസ്കരിക്കുന്നു നശിക്കുന്നു നശിപ്പിക്കുന്നു വളർത്തുന്നു
വളം വളർത്താനാനുതകുന്നു ,ഒന്ന് നശിച്ചാൽ മറ്റൊന്നിനു വളം
ശവമൊരു വളം ,ശവം സംസ്കരിക്കുന്നു ,സംസ്കരിക്കപെടുന്നു

കാലം കോലം മാറ്റുന്നു കോലം കത്തിക്കുന്നതും ഒരു സമര മുറ
വേഷം കെട്ടുന്നതും ഒരു സമര മുറ ,,വേഷമില്ലാതെയുമാകാം
ഭാഷാർത്തവും      മാറുന്നു ,മാറ്റുന്നു മരിക്കുന്നു സംസ്കരിക്കുന്നു  
വട്ട് ,അടിപൊളി ലവ് ജിഹാദ്  മാറിയ ഭാഷ ശകലം
വട്ട് വട്ടനെ ഉള്ള വട്ടത്തിലുള്ള മര കാർഷിക ഉപകരണം
വട്ടും ഉരുളും തുമ്പിയും പോയ കാല തേക്കുപകരണങ്ങൾ
തേക്ക് പഴയ കാല ജല സേചന രീതി ,കാള തേക്ക്
തേക്ക് കൊട്ട ,തോല് തുമ്പി കമ്പ കയറും തുമ്പി കയറും
നുകവുമായി ബന്ധിക്കുന്ന വെള്ളം കാള വലിച്ച് പടുക്കയിലെത്തിക്കും
കാലം പോയി ,വട്ടും ഉരുളും കാല യവനികയിൽ ഓർമയായി
കാലം മാറി ഭാഷ മാറി വേഷം മാറി രീതികൾ,നീതികൾ മാറി
തൊപ്പി പാള തൊപ്പി ,തൊപ്പികുട ഓല കുട ഓല പുര
റവുക്ക കോണം താർ പാവാട കമ്മീസ് മുല കച്ച ദാവണി
കാലം മാറി കോലം മാറി വേഷം മാറി ഫേഷൻ മാറി
വേഷമില്ല കാലം മാറി  വേഷമില്ല ഫേഷൻ വന്നു കലി കാലം
http://pmmohamadalis.blogspot.in/
http://blog.manoramaonline.com/httppmmohamadaliblogspotin









No comments:

Post a Comment