Sunday, 9 November 2014

SOCIAL ISSUES RELATED TO CLEANLINESS


ശുചിത്വവും   സമൂഹവും

ശുചിത്വം സാമൂഹത്തിന്റെ താഴെ തട്ടീലുള്ളവരിൽ കുറവും    ഉന്നതരിൽ കൂടിയും കാണപ്പെടുന്നു    ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്നവർ അധികവും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണു  അവർ താമസിക്കുന്നത് മലിന ,മലിമസ പരിസരങ്ങളിലാണു  താരതമ്യേനെ ഈ മേഖലയിൽ വേതനം വളരെ കുറവാണ്

വേതന കുറവിന്നു കാരണം ഈ മേഖലയിലെ മിക്ക തൊഴിലുകൾക്കും കൂടുതൽ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമില്ല എന്നതാണു വൈദഗ്ധ്യവും എളുപ്പം കരസ്ഥമാക്കാം എന്നതാണു       വേതന കുറവ് ദാരിദ്ര്യത്തിലേക്കും ,,അതുമൂലം അനുബന്ത ദുരിതങ്ങളുടെ ദൂഷിത വലയിലും അകപ്പെടുന്നതിന്നും കാരണമാകുന്നു      വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ,ആരോഗ്യ പ്രശ്നങ്ങൾ സാമ്പത്തിക ,     സാമൂഹ്യ പിന്ന്ക്കാവസ്ത്ത  എന്നിവയുടെ പിടിയിൽ പെട്ട് ഉഴലുന്നതിന്നു കാരണമാകുന്നു

തൊട്ടി പണി അവസാനിച്ചെങ്കിലും ,ഏത് മേഖലയിലും തൂപ് തൊഴിലാളികളുടെ വേതനം താരതമ്യേനെ കുറവാണ് ഇതും നമ്മുടെ നാട്ടീലെ മാത്രം അവസ്ത്ഥ അല്ലെന്നാണ് എന്റെ അറിവ്  വേതന കുറവ് മാത്രമല്ല സാമൂഹ്യ മനസ്സില് ഇത്തരം തൊഴിലുകളൊട് ഒരു പുച്ഛ മനോഭാവവും നിലവിലുണ്ടെന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്

അത് പോലെ തന്നെ അലക്കു തൊഴിലാളികളോടും ബർബർമാരൊടും
സാമൂഹ്യ സ്പർദ ഹൈന്ദവ സമൂഹത്തിലും നില നിൽക്കുന്നുണ്ട്

വാത്തിയും ,വെളക്കത്തില നായാരും,മണ്ണാത്തിയും ചുടലക്കാരനും,അത് പോലെ സമൂഹത്തെ വൃത്തിയും വെടിപ്പും ഉള്ള ,സുനനര  സമൂഹ സൃഷ്ടിക്കായി    ചെയ്യുന്ന സേവനത്തിനു ആനുപാതിക വേതനമോ ,മാന്യതയോ അവർക്ക് കിട്ടുന്നുണ്ടോ  
തൊട്ടികളോട് ,തൂപ്പുകാരൊട് ഒരു  തീണ്ടൽ ഇപ്പോഴും നിലനിക്കുന്നില്ലേ ?അവരിൽ നിന്ന് വിവാഹ ,സുഹ്ര്രു ബന്ധം സ്ഥാപിക്കുന്നതിൽ അധികം   പേരും വിമുഖത കാണിക്കുന്നു               ഇത് സമത്വം ഉത്ഘോഷിക്കുന്ന മതങ്ങളിലും നിലനിക്കുന്നുണ്ടെന്നതാണൂ ഖേതകരമായ സത്യം കേരളത്തിൽ ഒസാൻ വിഭാഗത്തിൽ നിന്ന് വിവാഹ ബന്ധം സ്ഥാപിക്കുന്നതിൽ മറ്റു വിഭാഗക്കാർ വിമുഖത കാണിക്കുന്നതായി അനുഭവപ്പെടുന്നു
ഇത് തൊഴിൽ പാരമ്പര്യമായി ചെയ്യുന്നതിൻ ദോഷമാണ് മനുവിന്റെ ചാതുർ വർണ സിദ്ധാന്തത്തിന്റെ  ദൂഷ്യതയിലെക്കാണു വിരൽ ചൂണ്ടുന്നത് ബ്യൂട്ടി പാർലരുകളിലെക്കൂള്ള  മാറ്റം ആശാസ്യമാണു 

വീട്ടു വേല ക്കാർ ശുചീകരണം കൂടി നടത്തുന്നതിനാലാണോ, ചെറുകിട കടകളിലെ വില്പ്പന ജോലിക്കാരെക്കാൾ വേതനം കിട്ടുന്നവരാണെങ്കിലും മാന്യ തൊഴിലായി ഗണിക്ക പെടാതെ പോകുന്നത്?

സ്വച് ഭാരത് ,ക്ലീൻ കേരള പദ്ധതികളിൽ   ഇക്കാര്യവും കൂടി പരിഗണിച്ചാൽ വലിയ ഒരു സാമൂഹ്യ പരിവർത്തന പ്രസ്ഥാനമായി മാറ്റി എടുക്കാം ഗാന്ധിജി സ്വയം ശുചീകരണം ,മന ശുദ്ധി,മിത വ്യയം  എന്നിവ ഊന്നൽ കൊടുത്ത നേതാവാണെന്ന് ഓർക്കണം ശുചീകരണ ,ഗാർഹിക തൊഴിലാളികളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ മാറാൻ സ്വച് ഭാരത് പരിപാടി ഉതകട്ടെ
മോടിയും /കേജ്രിവാലും ,തരൂരും മറ്റു മഹാന്മാരും ചൂലെടുത്തത് ഈ സാമൂഹ്യ ദുരവസ്ഥ മറ്റാൻ കൂടി സഹായിക്കട്ടെ  ഈ പ്രചരണ പ്രകടനങ്ങൾ സമൂഹത്തിൽ ശുദ്ദിയുടെ ശുചിത്വത്തിന്റെ മഹത്വം പറക്കട്ടെ പരക്കട്ടെ


ഈ വിഭാഗങ്ങൾ സാമൂഹ്യ അവശ വിഭാഗമാണെന്നതിനാൽ അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന്നായി പദ്ദതികൾ ആവിഷ്കരിച്ചു നടപ്പിലാക്കെണ്ടിയിരിക്കുന്നു  

No comments:

Post a Comment