Thursday, 14 January 2016

സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ


സ്ത്രീ ധന നിരോധന നിയമം നടപ്പാക്കാൻ ജനമോ ,സര്ക്കാരോ ,സ്ത്രീ ധന പിശാചിന്നാൽ പീഡിപ്പിക്കപ്പെട്ട ,പീഡനത്തിന്നു ഇരകളാകുന്ന സ്ത്രീകളോ ആത്മാർഥമായി ശ്രമിക്കുന്നുണ്ടോ ?
ഈ സംരഭത്തെ പോലെയുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണ് ഇപ്പോൾ നാട്ടിൽ നടമാടി കൊണ്ടിരിക്കുന്ന പല ദുരിദങ്ങളുടെ നേരെയും ഈ ലഘു ചിത്രം വിരൽ ചൂണ്ടുന്നുണ്ട്
അക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നു
ഈ സൽകർമത്തിൽ ഭാഗഭക്കായ എല്ലാ സഹൃദയരെയും ആത്മാർഥമായി അഭിനന്ദിക്കുന്നു
നാടിൻ നന്മ കാംക്ഷിക്കുന്ന എല്ലാവരും ഈ ചിത്രത്തിൻ സന്ദേശം ഉൾകൊള്ളാനും ,പ്രചരിപ്പിക്കാനും ശ്രമിക്കുമെന്ന് ആശിക്കുന്നു
സ്ത്രീകളുടെ ആഭരണ ഭ്രമം അല്ലേ ,സ്ത്രീ ധന ഭൂതത്തിന്നു മുഖ്യ ഹേതു ?
ആഭരണങ്ങൾ മഹിളകളെ എതെല്ലാം വിധത്തിൽ പീഡന കാരണം ആകുന്നു എന്നൊന്ന് ചിന്തിക്കൂ ?
മാല പിടിച്ചു പറി ഏതെങ്കിലും പത്രത്തിൽ ഇടക്കിടെ വരാതിരിക്കുന്നുണ്ടോ ?
കേരളത്തിലെ മോഷണങ്ങളിൽ അധികവും ആഭരണ സംബധിയല്ലേ ?
ആഭരണങ്ങൾ പിടിച്ചു പറിക്കും കൊള്ളക്കും കൊലക്കും കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ ആണ് ഭരണം നില നിർത്താനുള്ള ആണ് തന്ത്രമോ ? മയക്കു മരുന്നോ ?
പെണ്ണെന്നാൽ പൊന്നും മിന്നും ആട ആഭരണങ്ങളും അണിയിച്ചു ആണുങ്ങളെ ആകർഷിച്ചു കച്ചവടം കൂട്ടാനുള്ള ഒരു ചരക്കാണെന്ന ധാരണ പരത്താൻ പരസ്യങ്ങൾ കാരണം ആകുന്നില്ലേ ?
ആഭരണങ്ങൾ കൊള്ള പലിശ വ്യാപാരം വ്യാപകമാക്കാനും ,എളുപ്പമാക്കാനും കാരണം ആകുന്നില്ലേ ?
ആഭരണ ഭ്രമത്താൽ കൊള്ള കൊടുക്കയിലെ കൊള്ളയും കൊള്ളരുതായ്മയും സ്ത്രീകൾ ബോധവതികൾ അല്ലാത്തതല്ലേ ,ആഭരണവും സ്ത്രീ ധനവും വളർന്നു സ്ത്രീകളുടെ വില കുറയാൻ കാരണം ?
ആഭരണങ്ങളും ,സ്ത്രീ ധനവും കാരണം ഉണ്ടാകുന്ന വഴക്കിന്നും ,വക്കാണത്തിന്നും കണക്കുണ്ടോ ?
സ്ത്രീ ധന നിരോധനം പ്രായോഗികം അല്ലെന്ന് പറഞ്ഞു സ്ത്രീ ധന നിരോധനം വേണ്ടെന്നു വെക്കുമോ ?മദ്യ നിരോധന നിയമം പോലെ , വർജനം മാത്രം മതി എന്ന് വെക്കുമോ ?
സ്ത്രീ ധന വര്ജനം സർക്കാർ നയമോ ,പരിപാടിയോ അല്ലെന്നല്ലേ മനസ്സിലാക്കേണ്ടത് സർക്കാർ തന്നെ പെണ്കുട്ടികളുടെ കല്യാണത്തിന്നു പൊന്നും പണവും കൊടുക്കുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്
ഇതിലും നല്ലത് സ്ത്രീ ധനം ഇല്ലാതെ പണ്ടവും പണവും വാങ്ങാതെ കല്യാണം കഴിക്കാൻ തയ്യാറാകുന്ന യുവാക്കൾക്ക് മഹർ ,എന്ന സ്തീകൾക്കുള്ള പാരിദോഷികം നൽകാൻ യുവാക്കളെ സഹായിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നതല്ലേ ?
ആലോചന ,കൂടി ആലോചന ഉത്തമ തീരുമാനത്തിലേക്കുള്ള മാർഗം