Wednesday, 20 May 2015

KNOWLEDGE & EXPERIENCE




https://www.facebook.com/muhammed.mohamadali
p m mohamadali - Google+
http://blog.manoramaonline.com/httppmmohamadaliblogspotin




അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം

അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം

അനുഭവം സമർഥമാകാം സത്യമാകാം സമ്പത്താകാം,
അനുഭവം അറിഞ്ഞും അറിയാതെയും അറിവായി മാറാം
അനുഭവം പങ്കു വെക്കുന്നതും കൈമാറുന്നതും അറിവാകാം
അനുഭവം അപൂർവ അനുഭവമാകാം ,സാർവത്രികമാകാം
അനുഭവം സാർവത്രീകമാകുമ്പോൾ ശാസ്ത്രമായി മാറിടാം

അനുഭവം പ്രതിഭകളുടേതാകുമ്പോൾ ചിന്തോദ്ധീപകമാകാം
അനുഭവം പ്രതിഭകൾ അറിവാക്കി അനുഭവയോഗ്യമാക്കാം
അനുഭവം അപക്വമാകാം ,അപാകതകളാൽ നിർഭരമാകാം
അനുഭവം ആവർത്തനമാകാം,പതിവാകാം പക്വമാകാം

അനുഭവം സമർഥമാകാംസത്യമാകാം സമ്പത്താകാം, ഒരേ വിധത്തിലാകാം
അനുഭവം പല വിധത്തിലുള്ളതാകാം അനുഭവത്തിന്നല്ലേ സർവ യത്നവും
സർവ അറിവും അനുഭവവും ,അനുഭവമില്ല അറിവും അനുഭവവും നിഷ്ഫലം

Thursday, 14 May 2015




കണ്ണടച്ചവർ

കാണാൻ പോകുന്നോരെ ,കാണാതെ പോണോരെ
കാണാൻ പോകുന്ന കൂട്ടരേ,കൂട്ടുകാരേ കണ്ണടക്കും
മുമ്പ് കാണാൻ പോകൂ ,കണ്ണടച്ചാൽ കാണില്ല കേൾക്കില്ല
കാണാൻ വന്നതറിയില്ല,കാഴ്ചകൾ കണ്ടതായി നിനക്കില്ല

കണ്ടതായി നിനക്കില്ല നിന്നെയോരിക്കലും കണ്ടതായി
കണ്ടതായി നിനക്കില്ല നിൻ കാഴ്ചകൾ ,ഗൗനിക്കില്ലൊരിക്കലും
കണ്ണടക്കും മുന്നേ കാണാൻ പോകൂ കൂട്ടരേ ,കൂട്ടുകാരേ
കണ്ണടക്കും മുന്നേ കൊടുക്കൂ കാഴ്ചളൊക്കെ ,സമ്മാനങ്ങളും

കണ്ണടച്ചവരെ കാണാൻ പോകുന്നത് കാട്ടാനല്ലേ
കണ്ണടക്കാത്തവരെ കാണിക്കാനല്ലേ കാണാൻ പോകുന്നത്
കണ്ണടച്ചവരെ കാണാൻ പോകുന്നവർ കാട്ടി കൂട്ടും
കാഴ്ച്ചകൾ കാണാനെന്തു കൌതുകം കെട്ട കെട്ടു കാഴ്ച്ചകൾ

കണ്ണടച്ചവരെ ,കണ്ണടച്ചാലും കച്ചവട ചരക്കാക്കും
കണ്ണടച്ചവരുടെ ഭൌതിക അവശിഷ്ടങ്ങളും ശവ കുടീരങ്ങളും
കച്ചവട കണ്ണുകളുള്ള കപട ഭക്തരെന്ന സന്യാസികളും രാഷ്ട്രീയക്കാരും
കണ്ണടച്ചവരെ വെച്ചുള്ള കച്ചവടം കാണാനെന്തു കൌതുകം 15/5/2015

മനുഷ്യ മനസ്സും സമൂഹവും



മനുഷ്യ മനസ്സും സമൂഹവും

മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക വളർച്ചക്കും തളർച്ചക്കും അതിരുകൾ എവിടെ മാനസിക മായി ഉന്നതി പ്രാപിച്ചവർ മാനവ കുലത്തിന്നു ഏകിയ സംഭാവനകൾ അപാരം എന്നാൽ മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവർ ഒരു സാമൂഹ്യ ബാധ്യത ആയതിനാൽ മാനസിക വളർച്ചക്കും ഉല്ലാസത്തിന്നും സമൂഹം ചെയ്യുന്ന കാര്യങ്ങളെ പോലെ പ്രാധാന്യം അർഹിക്കുന്നതാണ് മാനസിക ദൌർബല്യം ,വൈകല്യം ഉള്ളവരെ അതിൽ നിന്നും മുക്തമാക്കാനും നിവൃത്തിയില്ല സന്ദർഭങ്ങളിൽ
അവരെ സംരക്ഷിക്കാനും സംസ്കരിക്കാനുമുള്ള സാമൂഹ്യ ബാധ്യത

മാനസിക ദൌർബല്യം ഉള്ളവർ എളുപ്പത്തിൽ ദുഷ്പ്രേരണകൾക്കു വശം വദരാകാൻ ഇടയുള്ളവരാണു അതിന്നാൽ തന്നെ അവരെ മനസ്സിലാക്കി അവരെ സമൂഹത്തിനു കൊള്ളുന്നവരാക്കാൻ കഠിന യത്നം ആവശ്യമാണു
അല്ലാത്ത പക്ഷം അവർ കുറ്റവാളികൾ ,തീവ്ര ഭീകരവാദികൾ നിത്യ രോഗികൾ എന്നിങ്ങനെ സാമൂഹ്യ ബാധ്യതയാകാം ,ഭീഷണിയാകാകാം

ആയതിന്നാൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏറ്റവും പ്രാമുഖ്യം നല്കേണ്ട
സാമൂഹ്യ ആരോഗ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധ വേണ്ടുന്ന ഒന്നാണു
മാനസിക ആരോഗ്യം ഈ മേഘലയിൽ സർക്കാരിന്റെ സമൂഹത്തിന്റെ സമഗ്ര പ്രവർത്തനം ആഴത്തിലും പരപ്പിലും വ്യാപിക്കേണ്ടതുണ്ട്


ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിൽ അപൂർവമായി ,എന്നാൽ ഇടക്കൊക്കെ കാണാരുണ്ട് ഇത്തരം സ്ഥാപനങ്ങളുടെ ,വ്യക്തികളുടെ പിന്നീടുള്ള അവസ്ഥ എന്താണു എന്ന് അധികൃതരോ ,വസ്ത്തുതകൾ ശ്രദ്ധയിൽ കൊണ്ടു വന്നവരോ വേണ്ടത്ര ഗൗനിക്കാരുണ്ടോ?

സമൂഹത്തിന്റെ സമഗ്ര ശ്രദ്ധയും സഹായവും അർഹിക്കുന്നവരാണു മാനസിക രോഗികൾ മാനസിക രോഗികൾ തക്ക സമയത്ത് വേണ്ടും ചികിത്സ ശരിയായ പരിചരണം ലഭിച്ചാൽ ചിലപ്പോൾ രക്ഷപ്പെടാം അല്ലെങ്കിൽ അവർ സ്വയം നശിക്കാം ആത്മ ഹത്യയെ അഭയം പ്രാപിക്കാം അല്ലെങ്കിൽ സമൂഹത്തിനു ഭീഷണിയാവാം കുറ്റവാളിയാകാം ആയതിനാൽ സമൂഹത്തിന്റെ സ്വ രക്ഷക്ക് മാനസിക രോഗികളെ അവരുടെ അവസ്തക്കനുസരിച്ചു ആവശ്യമായ ചികിത്സയോ ,പരിചരണമൊ ,പരിരക്ഷണമോ നല്കേണ്ടത് സാമൂഹ്യ കടമ എന്നതിനേക്കാളുപരി സാമൂഹ്യ സുരക്ഷയ്ക്ക് ഒരു അവശ്യ നടപടിയാണ്
എല്ലാ സാമൂഹിക പ്രശ്നങ്ങൾക്കും ബന്ധപ്പെട്ടവരുടെ മാനസിക അവസ്ഥ സുപ്രധാന പ്രഭാവമുണ്ട് സേവന സന്നദ്ധത ഉള്ളവരുടെ മനസ്സിന്റെ ഏകോപനം സംഘാടനം സമൂഹത്തിന്നുണ്ടാക്കുന്ന മാറ്റം സംകൽപ്പാതീതമാണു സർക്കാരും അവരെ സഹായിക്കുമ്പോൾ സമൂഹത്തിന്റെ മാറ്റം ദ്രുത ഗതിയിലാകും
വ്യക്തികൾക്കോ,സർക്കാരിന്നോ സന്നദ്ധ സംഗടനകൾക്കൊ തനിയേ ചെയ്യാവുന്ന പ്രവർത്തനങ്ങൾക്ക് പരിമിതികൾ ഉണ്ട് ആയതിനാൽ കൂട്ടായ സമഗ്ര ശ്രമം ആവശ്യമാണു
ദേശീയ അന്തർദേശീയ ഏജൻസികൾ എയിഡ്സ് ,ലഹരി മോചനം എന്നിവയ്ക്ക് വിപുലമായ സഹായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട് ഐക്യ രാഷ്ട്ര സഭയുടെ ഇത്തരം പുനരധിവാസ പരിപാടികൾ ഉപയോഗിച്ചു മാനസിക രോഗത്താലുള്ള സാമൂഹ്യ ഭീഷണി എന്ത് വില കൊടുത്തും വരുതിയിൽ നിറുത്താൻ എല്ലാവരും ശ്രമിക്കണം

മാനസിക രോഗം മദ്യപാനം ലഹരി ഉപയോഗം ആത്മ ഹത്യ കുറ്റ കൃത്യങ്ങൾ എയ്ഡ്സ് ബലാൽസംഗം പിടിച്ചു പറിമറ്റു കുറ്റ കൃത്യങ്ങൾ എന്നിങ്ങനെ എന്തെല്ലാം ഭീഷണിയാണ് സാമൂഹ്യ സുരക്ഷയ്ക്ക് എതിരെ ഉയർത്ത്തുന്നത്

ഒരു മാനസിക രോഗി ഒരു വീട്ടിലുണ്ടായാൽ ആ വീട്ടുകാരുടെ സ്വസ്ത നഷ്ട പ്പെടും അതവരെ മാനസികമായും സാമ്പത്തികമായും തളർത്തും സാമൂഹിമായും ഒറ്റപ്പെടുത്തലും അവഗണനയും അപൂർവമല്ല

ആരുടെയും മാനസിക താളം തെറ്റാൻ സാധ്യതയുണ്ട് ഇന്നൊരു വ്യക്തിക്ക് വീട്ടുകാർക്ക് സംഭവിച്ചത് ആർക്കാണിനി സംഭവിക്കുക എന്നത് പറയാനൊക്കുമോ ?
ആയതിന്നാൽ സമൂഹവും സർക്കാരും സമഗ്ര നയം രൂപികരിച്ചു പരിപാടികൾ ആവിഷ്കരിച്ചുസത്വര മായി നടപ്പിലാക്കണം


Tuesday, 12 May 2015





പതഞ്ജലി മഹർര്ഷി യോഗാചാര്യൻ യോഗയെ കുറിച്ചു പറഞ്ഞത് ശ്രദ്ധിക്കിക യോഗ അഭ്യസിക്കുന്നതിന്നു മുമ്പ് യോഗി ആകുവാൻ ശ്രമിക്കുക യോഗ്യത നേടുക മനസും ശരീരവും ശുചിയാക്കുക ശുദ്ധിയാവുക സദുദ്ധേശത്തൊടെ കൃത്യതയോടെ കരുതലോടെ അഭ്യസിക്കുക യോഗ
മുസ്ലീംകൾ നിത്യവും അഞ്ചു വട്ടം ദേഹ ശുദ്ധി മന ശുദ്ധി ശുചിത്വത്തോടെ നമസ്കരിക്കാൻ കൃത്യ സമയത്ത് നമസകരിക്കാൻ വിധിക്കപ്പെട്ടവരാണ്
അത് കൃത്യ നിഷ്ട സത് വിചാരം ഉണ്ടാക്കാനുള്ള ബോധ പൂർവ ആചാരമാണ്
അനുഷ്ടാനമാണു ശാരീരിക മാനസിക അഭ്യാസമാണ്
എന്നെങ്കിലും ഒരു ദിവസം സത് കാര്യങ്ങള്ക്ക് ശപ ഥമെടുക്കും ചടങ്ങല്ല
നിത്യവും നടത്തുന്ന ആത്മോപദേശം സജശ്യൊ തെറാപ്പി ആത്മ സംശോധന തെറ്റുകൾ വന്നോ ഉണ്ടെങ്കിൽ അവ ആവര്ത്തിക്കില്ല എന്ന നിശ്ചയം ആണയിട്ടൊറപ്പിക്കൽ സ്വയം സമാശ്വാസത്തിന്നായി സ്വന്തത്തോടുള്ള ഏറ്റുപറച്ചിൽ
ദൈവം സ്വന്തം കണ്ഡ ധമനികളെക്കാൾ അടുത്തവനാണു എല്ലാം കാണുന്നവനാണു കേൾക്കുന്നവനാണു മനസ്സിലാക്കുന്നവനാണെന്ന കരുതലോടെ
മനസ് മനസ്സാക്ഷി എന്നോന്നിനെ കാണാനും കേൾക്കാനും മനസ്സിലാക്കാനും
കഴിയില്ലെങ്കിലും ആ സംകല്പ്പം സർവ ശക്തൻ എന്നാ സംകല്പ്പം മനസിന്നു മനുഷ്യന്നു ഒരു ആശ്വാസം
എല്ലാ അഭ്യാസങ്ങളും പൂർണ ഫലം കിട്ടിയിട്ടുണ്ടാകണമെന്നില്ല തീരെ ഇല്ലാത്തതിനെക്കാൾ നല്ലതല്ലേ ഒരു ശ്രമം ?
ശപ ഥതം ചെയ്ത ശേഷം അത് ലംഘിക്കുമ്പോൾ ഒരു ശങ്ക ആത്മ സംഘര്ഷം മനസ്സാക്ഷിക്കുത്ത് അനുഭവിക്കില്ലേ അത് തന്നെയാണു തെറ്റാവർത്തിക്കാതിരിക്കാനും തെറ്റ് പ്രവർത്തിക്കാതിരിക്കുന്നതിന്നും പ്രാർത്ഥന ഉപകരിക്കുമെന്നതിന്റെ താത്പര്യവും പ്രവർത്തനങ്ങളെല്ലാം പ്രാർത്ഥനനയുടെ തുടർച്ചയല്ലേ ? പ്രാർത്ഥനയും പ്രാർത്തനമല്ലേ ? പ്രവർത്തനവും പ്രാർത്ഥനയല്ലേ?

Saturday, 2 May 2015

ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും


ആത്മ ബലം , ആത്മ വിശ്വാസം ആവശ്യമാണു എന്തിന്നും
അഴിമതിയുടെ ആഴവും പരപ്പും സംകൾപ്പിക്കാൻ പോലും സാധ്യമല്ലാത്ത വിധം നടക്കുന്നു വളരുന്നു ഇതിനു നിയമ വ്യവസ്ഥയുടെ അപാകതയും നടപ്പിലാക്കുന്നതിലെ പാളിച്ചകളും മൂല്യച്യുതിയും കാരണമാകുന്നു നീതി ലഭിക്കാൻ താമസം വരും തോറും അക്ഷമരായവർ അഴിമതിയെ അഭയം പ്രാപിക്കാൻ കാരണമാകുന്നു ഇത് നീതി ന്യായ വ്യവസ്ഥയെ തന്നെ മലീമസമാക്കാൻ ഇടയാക്കുന്നു അവസാന അഭയമായ കോടതിയിൽ നിന്ന് തന്നെ നീതി ലഭിക്കാൻ പണം മുതലായ കാര്യങ്ങൾ പ്രലോഭനമാകുമ്പോൾ നീതി നിഷേധമാണ് അരങ്ങേറുന്നത് ആയതിന്നാൽ താമസം ,എന്ന, തമസ്, അകറ്റാതെ അഴിമതി പിശാചിനെ ഒതുക്കാനോക്കില്ല അതിന്നു വേണ്ടുന്നത് വ്യവസ്ഥകളുടെ സുതാര്യതയും കൃത്യമായും സത്യമായും സമയ ബന്ധിതമായും നടപ്പാക്കാനുള്ള സാമൂഹ്യ അവബോധമാണ് അതിന്നുള്ള തുടരലാണു വേണ്ടത്